Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാട്ടില്‍ ടോസ് ജയിച്ചാല്‍ കളിയും ജയിക്കുമോ? എഴുതിത്തള്ളാന്‍ വരട്ടെ... ഈ കണക്കുകള്‍ ഞെട്ടിക്കും

വെല്ലിങ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ടോസ് ഇത്രയും നിര്‍ണായകമോ? ടീമിന്റെ പ്രകടനം മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ വിധി നിര്‍ണയിക്കുന്നതെന്നു ഉറപ്പിക്കാന്‍ വരട്ടെ. ടോസിനു കൂടി മല്‍സരഫലത്തില്‍ നിര്‍ണായക റോള്‍ വഹിക്കാനുണ്ടെന്നു കണക്കുകള്‍ അടിവരയിടുന്നു. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ വെല്ലിങ്ടണില്‍ നടന്ന കഴിഞ്ഞ ടെസ്റ്റും ഇതു തന്നെയാണ് തെളിയിക്കുന്നത്. അന്നു ടോസ് ലഭിച്ചത് ന്യൂസിലാന്‍ഡിനായിരുന്നു. ഫലമാവട്ടെ ഇന്ത്യ 10 വിക്കറ്റിന്റെ ദയനീയ പരാജയമേറ്റു വാങ്ങുകയും ചെയ്തു.

ടീമിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്നു മല്‍സരശേഷം തുറന്നു സമ്മതിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലി അന്നു ടോസും നിര്‍ണായകമായി മാറിയതായി ചൂണ്ടിക്കാട്ടിയിരുന്നു.

2010നു ശേഷമുള്ള കണക്കുകള്‍

2010നു ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയ കളിച്ച 29 ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയക്കായിരുന്നു ടോസ്. ഇവയില്‍ 21ലും ഓസീസിനു ജയിക്കാന്‍ കഴിഞ്ഞു.
ന്യൂസിലാന്‍ഡിന്റെ കണക്കുകള്‍ ഇതിനേക്കാള്‍ ശ്രദ്ധേയമാണ്. സ്വന്തം നാട്ടില്‍ ടോസ് അനുകൂലമായി വന്ന 17 ടെസ്റ്റുകളില്‍ 10ലും കിവീസ് വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. ടോസ് ലഭിച്ച ഒരു ടെസ്റ്റില്‍ പ്പോലും ന്യൂസിലാന്‍ഡ് തോറ്റിട്ടില്ലെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

ഇന്ത്യയും നാട്ടില്‍ കരുത്തര്‍

സ്വന്തം നാട്ടില്‍ കളിച്ച ടെസ്റ്റുകള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ കാര്യത്തിലും ടോസ് നിര്‍ണായകമായി മാറിയിട്ടുണ്ട്. നാട്ടില്‍ 23 ടെസ്റ്റുകളിലാണ് ഇന്ത്യക്കു ടോസ് ലഭിച്ചത്. ഇതില്‍ 18ലും ഇന്ത്യ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ടോസ് ലഭിപ്പോള്‍ വെറും രണ്ടു ടെസ്റ്റുകളില്‍ മാത്രമേ നാട്ടില്‍ ഇന്ത്യ പരാജയപ്പെട്ടിട്ടുള്ളൂ.

കോലിയുടെ വാക്കുകള്‍

വെല്ലിങ്ടണ്‍ ടെസ്റ്റിലെ വന്‍ പരാജയത്തിനു ശേഷം ടോസിന്റെ പ്രാധാന്യം കോലി ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യദിനത്തില്‍ ടോസ് ഒരു ടീമിനെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതു തന്നെയാണ്. എന്നാല്‍ ബാറ്റിങ് നിരയുടെ മോശം പ്രകടനം കണ്ടില്ലെന്നു നടിക്കുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ 220-230 റണ്‍സെങ്കിലും നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ന്യൂസിലാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കമായിരുന്നെന്നും കോലി വിശദമാക്കിയിരുന്നു.

രണ്ടാം ടെസ്റ്റ് ക്രൈസ്റ്റ്ചര്‍ച്ചില്‍

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് വെള്ളിയാഴ്ച മുതല്‍ ക്രൈസ്റ്റ്ചര്‍ച്ചിലാണ്. പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്കു ഈ ടെസ്റ്റില്‍ ജയിച്ചേ തീരൂ. മറുഭാഗത്ത് സമനില പോലും തങ്ങള്‍ക്കു പരമ്പര സമ്മാനിക്കുമെന്ന ആത്മവിശ്വാസത്തിലാവും കിവീസ് ഇറങ്ങുക. തോല്‍ക്കുകയാണെങ്കില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ പരമ്പര നഷ്ടം കൂടിയായിരിക്കും അത്.

Story first published: Tuesday, February 25, 2020, 13:29 [IST]
Other articles published on Feb 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+