Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ 'മാന്‍ ഓഫ് ദി സീരിസ്', സച്ചിന്റെ തൊട്ടടുത്ത് കോലി, കണക്കുകളിതാ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ തോറ്റ ശേഷമാണ് ഇന്ത്യന്‍ ടീമിന്റെ ഗംഭീര തിരിച്ചുവരവ്. അഞ്ച് മത്സര പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. പരമ്പരയിലുടെ നീളം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും പിന്നീടുള്ള നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറി നേടാന്‍ കോലിക്കായി. അഞ്ചാം ടി20യില്‍ പുറത്താവാതെ 80 റണ്‍സുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാനും കോലിക്കായി.

പരമ്പരയിലെ ടോപ് സ്‌കോററായ കോലിയാണ് മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരത്തിന് അര്‍ഹനായത്. കോലിയുടെ കരിയറില്‍ ഇത് 19ാം തവണയാണ് മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം ലഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം ഫോമിനെത്തുടര്‍ന്ന് വിമര്‍ശനം നേരിടേണ്ടി വന്ന കോലി വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

virat-sachin

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡ് നേടിയവരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. 20 തവണയാണ് സച്ചിന്‍ പരമ്പരയിലെ താരമായത്. ഒരു തവണ കൂടി കോലി പരമ്പരയിലെ താരമായാല്‍ സച്ചിനൊപ്പമെത്താം. കരിയറില്‍ ഇനിയും സമയം ഏറെയുള്ളതിനാല്‍ കോലി സച്ചിന്റെ റെക്കോഡിനെ മറികടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത് മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജാക്‌സ് കാലീസാണ്. 15 തവണയാണ് അദ്ദേഹം പരമ്പരയിലെ താരമായിട്ടുള്ളത്. പേസ് ഓള്‍റൗണ്ടറായ കാലീസ് ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലെ മുന്‍നിരക്കാരനാണ്. ഐപിഎല്ലിലടക്കം കളിച്ച് പ്രതിഭ തെളിയിക്കാന്‍ കാലിസിന് സാധിച്ചിട്ടുണ്ട്.

ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം ലഭിച്ചതും കോലിക്കാണ്. ഇംഗ്ലണ്ട് പരമ്പരയിലേത് ഉള്‍പ്പെടെ ഏഴ് മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരമാണ് കോലിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസാമും മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസുമാണ്. ഇരുവരും നാല് തവണ വീതമാണ് ഈ നേട്ടത്തിലെത്തിയത്. ടി20 ഫോര്‍മാറ്റില്‍ കോലിയെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന താരമാണ് ബാബര്‍.

Story first published: Sunday, March 21, 2021, 16:14 [IST]
Other articles published on Mar 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+