Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-ഓസീസ് ടി20: ഇവര്‍ക്കു കൊടുക്കാം കൈയടി, പരമ്പരയുടെ താരങ്ങള്‍... ടീം ഇന്ത്യയുടെ നാലു പേര്‍

ഇവര്‍ക്കു കൊടുക്കാം കൈയടി, പരമ്പരയുടെ താരങ്ങള്‍ | Oneindia Malayalam

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി20 പരമ്പര ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതു പോലെ തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു. മഴ വില്ലനായിരുന്നില്ലെങ്കില്‍ ഒരുപക്ഷെ ഇന്ത്യക്കു തൊട്ടുമുമ്പത്തെ പര്യടനത്തിലേതു പോലെ പരമ്പര തൂത്തുവാരാന്‍ സാധിക്കുമായിരുന്നു. ആദ്യ രണ്ടു കളികളുമാണ് മഴ കാരണം തടസ്സപ്പെട്ടത്. രണ്ടാമത്തെ മല്‍സരം ഉപേക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.

ആദ്യ കളിയില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയപ്രകാരം കംഗാരുപ്പട നാലു റണ്‍സിന്റെ നേരിയ ജയം പിടിച്ചെടുത്തപ്പോള്‍ മഴ മാറിനിന്ന അവസാന കളിയില്‍ ഇന്ത്യ ആറു വിക്കറ്റ് ജയത്തോടെ പരമ്പര സമനിലയിലാക്കുകയായിരുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ നാലു കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

കൂടുതല്‍ റണ്‍സ്- ശിഖര്‍ ധവാന്‍ (117)

കൂടുതല്‍ റണ്‍സ്- ശിഖര്‍ ധവാന്‍ (117)

പരമ്പരയില്‍ കൂടുതല്‍ റണ്‍സെടുത്ത താരം ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനായിരുന്നു. രണ്ടു മല്‍സരങ്ങളില്‍ നിന്നും 117 റണ്‍സാണ് ധവാന്‍ നേടിയത്. രണ്ടാമത്തെ കളിയില്‍ ഇന്ത്യക്കു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ആദ്യ കളിയില്‍ തീപ്പൊരി ഫിഫ്റ്റിയുമായി ഇന്ത്യയെ ജയത്തിന് അരികിലെത്തിച്ചത് ധവാനായിരുന്നു. 42 പന്തില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 76 റണ്‍സാണ് അദ്ദേഹം നേടിയത്.
മൂന്നം മല്‍സരത്തില്‍ 41 റണ്‍സുമായി ഇന്ത്യക്കു മികച്ച തുടക്കം നല്‍കാനും ധവാന് കഴിഞ്ഞു. കളിച്ച രണ്ട് ഇന്നിങ്‌സുകളില്‍ 182.81 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

ബാറ്റിങ് ശരാശരി- കോലി (65)

ബാറ്റിങ് ശരാശരി- കോലി (65)

മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ മികച്ച ശരാശരിയുള്ള താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ്. 65 ആണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.
ആദ്യ കളിയില്‍ എട്ടു പന്തില്‍ നാലു റണ്‍സുമായി മടങ്ങേണ്ടിവന്നെങ്കിലും നിര്‍ണായകമായ മൂന്നാമത്തെ കളിയില്‍ ക്യാപ്റ്റന്റെ കളിയാണ് കോലി കെട്ടഴിച്ചത്. 41 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 61 റണ്‍സോടെ ഇന്ത്യയുടെ ജയം പൂര്‍ത്തിയാക്കിയത് കോലിയാണ്. 132.65 ആയിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ സ്‌ട്രൈക്ക്‌റേറ്റ്.

കൂടുതല്‍ വിക്കറ്റ്- ക്രുനാല്‍ പാണ്ഡ്യ (അഞ്ച്)

കൂടുതല്‍ വിക്കറ്റ്- ക്രുനാല്‍ പാണ്ഡ്യ (അഞ്ച്)

പരമ്പരയില്‍ കൂടുതല്‍ വിക്കറ്റെടുത്തത് ന്ത്യന്‍ ഓള്‍റൗണ്ടറായ ക്രുനാല്‍ പാണ്ഡ്യയാണ്. അഞ്ചു വിക്കറ്റാണ് മൂന്നു കളിയില്‍ താരം നേടിയത്. ആദ്യ ടി20 മല്‍സരത്തില്‍ നാലോവറില്‍ വിക്കറ്റൊന്നുമില്ലാതെ 55 റണ്‍സ് വിട്ടുകൊടുത്തതിന്റെ പേരില്‍ ക്രുനാല്‍ വിമര്‍ശനം നേരിട്ടിരുന്നു. ഇതോടെ അടുത്ത കളിയില്‍ നിന്നും താരത്തെ ഒഴിവാക്കിയേക്കുമെന്നും സൂചനകളുണ്ടായിരുന്നു.
എന്നാല്‍ ഇന്ത്യന്‍ നായകന്‍ ക്രുനാലില്‍ തന്നെ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. രണ്ടാമത്തെ കളിയില്‍ ഒരു വിക്കറ്റുമായി തിരിച്ചുവന്ന ക്രുനാല്‍ മൂന്നാം മല്‍സരത്തില്‍ ഇന്ത്യന്‍ വിജയശില്‍പ്പിയാവുകയും ചെയ്തു. നാലോവറില്‍ 36 റണ്‍സിന് നാലു വിക്കറ്റാണ് താരം പോക്കറ്റിലാക്കിയത്. ഓസ്‌ട്രേലിയയില്‍ ഒരു ഇന്ത്യന്‍ സ്പിന്നറുടെ മികച്ച പ്രകടനം കൂടിയാണിത്. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ക്രുനാലിനെ തേടിയെത്തിയിരുന്നു.

മികച്ച ഇക്കോണമി റേറ്റ്- കുല്‍ദീപ് യാദവ്, ആദം സാംപ (5.5)

മികച്ച ഇക്കോണമി റേറ്റ്- കുല്‍ദീപ് യാദവ്, ആദം സാംപ (5.5)

പരമ്പരയില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റില്‍ പന്തെറിഞ്ഞത് രണ്ടു താരങ്ങളാണ്. ഇന്ത്യന്‍ സ്പിന്നറായ കുല്‍ദീപ് യാദവും ഓസീസ് സ്പിന്നറായ ആദം സാംപയും ഒന്നാംസ്ഥാനം പങ്കിടുകയാണ്. 5.5 ആണ് ഇരുതാരങ്ങളുടെയും ഇക്കോണമി റേറ്റ്.
കുല്‍ദീപ് 12 ഓവറുകളാണ് പരമ്പരയില്‍ ബൗള്‍ ചെയ്തത്. 66 റണ്‍സിന് നാലു വിക്കറ്റുകള്‍ നേടുകയും ചെയ്തു. സാംപയാവട്ടെ എട്ടോവറില്‍ 44 റണ്‍സിന് മൂന്നു വിക്കറ്റുകളാണ് നേടിയത്.

Story first published: Monday, November 26, 2018, 12:50 [IST]
Other articles published on Nov 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+