Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കഴിഞ്ഞ തവണ കപ്പിനരികെ കാലിടറി, ഇത്തവണ കപ്പുംകൊണ്ടേ ഡിസി പോവൂ! കാരണങ്ങളറിയാം

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ കന്നിക്കിരീടത്തിനരികെ കാലിടറിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പരിക്കുകാരണം നായകന്‍ ശ്രേയസ് അയ്യരെ നഷ്ടമായത് തിരിച്ചടിയാണെങ്കിലും പകരക്കാരനായ റിഷഭ് പന്തിന് ക്യാപ്റ്റന്‍സിയില്‍ തിളങ്ങാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

23 വയസ്സ് മാത്രമേയുള്ളൂവെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ അനുഭവസമ്പത്ത് പന്തിന്റെ പ്ലസ് പോയിന്റാണ്. കൂടാതെ ക്യാപ്റ്റന്‍സിയില്‍ അനുഭവസമ്പത്തുള്ള സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍ എന്നിവരുടെ സാന്നിധ്യവും പന്തിന് മുതല്‍ക്കൂട്ടാവും. ഇത്തവണ ഡിസി ചാംപ്യന്‍മാരാവാന്‍ ചില കാരണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

മുന്‍നിരയുടെ ഫോം

മുന്‍നിരയുടെ ഫോം

കഴിഞ്ഞ സീസണില്‍ ഓപ്പണര്‍ പൃഥ്വി ഷാ ഡിസിക്കു വേണ്ടി മോശം പ്രകടനമായിരുന്നു നടത്തിയത്. ഈ കുറവ് ഡിസി മറികടക്കാന്‍ കാരണം മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന്റെ ഉജ്ജ്വല പ്രകടനമായിരുന്നു. എന്നാല്‍ പൃഥ്വി ഇപ്പോള്‍ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ തിരികെയെത്തിക്കഴിഞ്ഞു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ശേഷം പൃഥ്വി ആളാകി മാറിയിരിക്കുകയാണ്. വിജയ് ഹസാരെ ട്രോഫിയില്‍ റണ്‍മഴ പെയ്യിച്ച താരം മുംബൈയ്ക്കു കിരീടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു.
പൃഥ്വിക്കൊപ്പം ധവാന്‍, നായകന്‍ പന്ത് എന്നിവരുടെയും ഉജ്ജ്വല ഫോം ഡിസി മുന്‍നിരയെ ശക്തമാക്കിയിട്ടുണ്ട്. ഇനി അജിങ്ക്യ രഹാനെ കൂടി താളത്തിലെത്തിയാല്‍ ഡിസിയെ പിടിച്ചുനിര്‍ത്തുക ബുദ്ധിമുട്ടാവും.

 ബൗളിങ് യൂനിറ്റ് ബാക്കപ്പ്

ബൗളിങ് യൂനിറ്റ് ബാക്കപ്പ്

ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും മികച്ച താരങ്ങളുടെ സാന്നിധ്യം ഡിസിക്കുണ്ട്. ശക്തമായ ബൗളിങ് ബാക്കപ്പുണ്ടെന്നതാണ് ഡിസിയെ കൂടുതല്‍ അപകടകാരികളാക്കുന്നത്. അതുകൊണ്ടു തന്നെ പരിക്ക് ഡിസിക്കു ഒരു തലവേദനയാവില്ല. അമിത് മിശ്രയുടെ ബാക്കപ്പായി പ്രവീണ്‍ ദുബെയുണ്ട്. ഇഷാന്ത് ശര്‍മയുടെ ബാക്കപ്പായി ഉമേഷ് യാദവ്, ആവേശ് ഖാന്‍ എന്നിവരും ഡിസിയിലുണ്ട്.
വിദേശ ബൗളര്‍മാരുടെ കാര്യമെടുത്താല്‍ കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ എന്നിവരുടെ ബാക്കപ്പുകള്‍ ക്രിസ് വോക്‌സ്, ടോം കറെന്‍ എന്നിവരാണ്. ഇടംകൈയന്‍ പേസര്‍ ലുക്മാന്‍ മെറിവാലയുടെ സാന്നിധ്യം ഡിസി ബൗളിങില്‍ വൈവിധ്യം കൊണ്ടുവരും.

 മാച്ച് വിന്നര്‍മാര്‍

മാച്ച് വിന്നര്‍മാര്‍

ഒരുപിടി മാച്ച് വിന്നര്‍മാരെ ഡിസി ടീമില്‍ കാണാം. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് ബോള്‍ കൊണ്ടും ബാറ്റ് കൊണ്ടും ടീമിനെ ഒറ്റയ്ക്കു വിജയിപ്പിക്കാന്‍ ശേഷിയുള്ള താരങ്ങളില്‍ ഒരാളാണ്. ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിങ് സ്‌ട്രൈക്ക് റേറ്റാണ് സ്റ്റാര്‍ പേസര്‍ റബാഡയ്ക്കുള്ളത്. തന്ത്രശാലിയായ ബൗളറെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന്‍.
കഴിഞ്ഞ സീസണില്‍ മുന്‍നിരയുടെ മോശം ഫോമും പേസ് ബൗളിങില്‍ മികച്ച ബാക്കപ്പ് ഇല്ലായിരുന്നുവെന്നതും ഡിസിയുടെ വീക്ക്‌നെസുകളായിരുന്നു. എന്നാല്‍ ഇത്തവണ ഈ രണ്ടു വീക്ക്‌നെസുകളും അവര്‍ക്കില്ലെന്നു കാണാം.

Story first published: Tuesday, April 6, 2021, 12:58 [IST]
Other articles published on Apr 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+