Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-ഓസീസ് ടി20: ഓസീസിനെതിരേ കൂടുതല്‍ വിക്കറ്റുള്ള ഇന്ത്യന്‍ ബൗളറാര്? പട്ടിക ഇങ്ങനെ

കാന്‍ബെറ: ഏകദിന പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്ക് നാളെ തുടക്കമാവുകയാണ്. ഏകദിന പരമ്പര നഷ്ടപ്പെട്ടതിനാല്‍ത്തന്നെ ടി20 പരമ്പര പിടിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. മികച്ച താരനിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. ടി20 സ്‌പെഷ്യലിസ്റ്റുകളായ ബൗളര്‍മാരുടെ സാന്നിധ്യം ഇന്ത്യക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നു. മൂന്ന് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയക്കെതിരേ ടി20യില്‍ കൂടുതല്‍ വിക്കറ്റുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.


ജസ്പ്രീത് ബൂംറ (15)

ജസ്പ്രീത് ബൂംറ (15)

ഇന്ത്യന്‍ ബൗളര്‍മാരില്‍ ജസ്പ്രീത് ബൂംറ തന്നെയാണ് കംഗാരുക്കള്‍ക്കെതിരേ ടി20യില്‍ കേമന്‍. 11 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റാണ് ബൂംറ വീഴ്ത്തിയത്. 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 7.45 ആണ് ഇക്കോണമി. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടം ചൂടിക്കുന്നതില്‍ മുഖ്യ പങ്കായിരുന്നു ബൂംറയ്ക്ക്. 27 വിക്കറ്റുമായി ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമതായിരുന്നു അദ്ദേഹം. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാതിരുന്ന ബൂംറ മൂന്നാം മത്സരത്തില്‍ ശോഭിച്ചു.

ആര്‍ അശ്വിന്‍ (10)

ആര്‍ അശ്വിന്‍ (10)

ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ടി20 ടീമില്‍ ഇടം പിടിച്ച സ്പിന്‍ ബൗളര്‍ ആര്‍ അശ്വിനാണ് പട്ടികയിലെ രണ്ടാമന്‍. 9 മത്സരത്തില്‍ നിന്നാണ് അശ്വിന്‍ 10 വിക്കറ്റ് നേടിയത്.11 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 8.43 ആണ് അശ്വിന്റെ ഇക്കോണമി. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തിളങ്ങിയതാണ് അശ്വിന്റെ ടി20 ടീമിലേക്കുള്ള മടങ്ങിവരവിന് സഹായിച്ചത്.

ഭുവനേശ്വര്‍ കുമാര്‍ (8)

ഭുവനേശ്വര്‍ കുമാര്‍ (8)

ഓസ്‌ട്രേലിയക്കെതിരേ മികച്ച റെക്കോഡുള്ള ഇന്ത്യന്‍ ബൗളറാണ് ഭുവനേശ്വര്‍ കുമാര്‍. മീഡിയം പേസറായ അദ്ദേഹം സ്വിങ് ബോളുകൊണ്ടാണ് വിസ്മയിപ്പിക്കുന്നത്. 7 മത്സരമാണ് ഓസ്‌ട്രേലിയക്കെതിരേ അദ്ദേഹം കളിച്ചത്. 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 6.21 ആണ് ഇക്കോണമി. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ് താരം. ഭുവിയുടെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്.

രവീന്ദ്ര ജഡേജ (8)

രവീന്ദ്ര ജഡേജ (8)

ഒമ്പത് മത്സരത്തില്‍ നിന്നാണ് രവീന്ദ്ര ജഡേജ എട്ട് വിക്കറ്റ് വീഴ്ത്തിയത്. 21 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 7.96 ആണ് ഇക്കോണമി. ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തില്‍ തകര്‍പ്പന്‍ ബാറ്റിങ്ങുമായി ജഡേജ തിളങ്ങിയിരുന്നു. ടി20യില്‍ ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനം നിര്‍ണ്ണായകമാണ്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ പന്തുകൊണ്ട് കാര്യമായ പ്രകടനം നടത്താന്‍ ജഡേജയ്ക്ക് സാധിച്ചില്ലെങ്കിലും ബാറ്റുകൊണ്ട് ജഡേജ ശോഭിച്ചിരുന്നു.

യുവരാജ് സിങ് (6)

യുവരാജ് സിങ് (6)

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങാണ് പട്ടികയിലെ അഞ്ചാമന്‍. ടി20യില്‍ ഇന്ത്യയുടെ വജ്രായുധമായിരുന്ന യുവി 10 മത്സരത്തില്‍ നിന്നാണ് 6 വിക്കറ്റ് നേടിയത്. 20 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 7.58 ആണ് ഇക്കോണമി. യുവരാജിനെപ്പോലുള്ള ഓള്‍റൗണ്ടര്‍മാരുടെ അഭാവം ഇന്നത്തെ ഇന്ത്യന്‍ നിരയിലുണ്ട്.

Story first published: Thursday, December 3, 2020, 14:12 [IST]
Other articles published on Dec 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+