For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: അന്ന് ഭാവി വാഗ്ദാനം... ഇപ്പോള്‍ ഭാവി തന്നെ തുലാസില്‍!! ഇവര്‍ക്കു സംഭവിച്ചത്

കഴിഞ്ഞ ഐപിഎല്ലിലെ ചില മിന്നും താരങ്ങള്‍ ഈ സീസണില്‍ നിരാശപ്പെടുത്തി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനു പ്രതിഭാശാലികളായ നിരവധി യുവതാരങ്ങളെ സമ്മാനിച്ച ടൂര്‍ണമെന്റാണ് ഐപിഎല്‍. ഓരോ സീസണിലും ഐപിഎല്ലില്‍ പുതിയ താരോദയങ്ങള്‍ ഉണ്ടാവാറുണ്ട്. ചിലര്‍ പിന്നീടുള്ള സീസണുകളിലും മികച്ച പ്രകടനം പുറത്തെടുത്ത് ദേശീയ ടീമിലും തങ്ങളുടെ സ്ഥാനം ഉറപ്പിക്കുമ്പോള്‍ മറ്റു ചിലര്‍ ഒരു സീസണ്‍ കൊണ്ടു മാത്രം അപ്രത്യക്ഷരാവുകയായിരുന്നു.

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഭാവി വാഗ്ദാനങ്ങളെന്ന് ഏവരും ഒരുപോലെ പ്രശംസിച്ച മൂന്നു യുവതാരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ സീസണില്‍ ദയനീയ പ്രകടനം നടത്തുന്ന ഇവര്‍ അടുത്ത സീസണിലെ ഐപിഎല്ലില്‍ ഉണ്ടാവുമോയെന്ന കാര്യം പോലും സംശയത്തിലാണ്.

 ശര്‍ദ്ദുല്‍ താക്കൂര്‍ (ചെന്നൈ)

ശര്‍ദ്ദുല്‍ താക്കൂര്‍ (ചെന്നൈ)

2015ലെ ഐപിഎല്ലിലൂടെ അരങ്ങേറിയ താരമാണ് പേസര്‍ ശര്‍ദ്ദുല്‍ താക്കൂര്‍. ആദ്യ സീസണില്‍ ഒരു കളിയില്‍ മാത്രമേ അദ്ദേഹത്തിന് അവസരം ലഭിച്ചുള്ളൂ. എന്നാല്‍ കഴിഞ്ഞ സീസണില്‍ റൈസിങ് പൂനെ ജയന്റ്‌സിലെത്തിയതോടെയാണ് താക്കൂര്‍ താരപദവിയിലേക്കുയര്‍ന്നത്. പൂനെയെ ഫൈനല്‍ വരെയെത്തിക്കുന്ന നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനായിരുന്നു.
12 മല്‍സരങ്ങളില്‍ നിന്നും എട്ടു റണ്‍സ് മാത്രം ശരാശരിയില്‍ 11 വിക്കറ്റുകളാണ് താക്കൂര്‍ പിഴുതത്. പൂനെയ്ക്കു വേണ്ടി നടത്തിയ ഗംഭീര പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്കും താരത്തിനു വിളിവന്നിരുന്നു.
എന്നാല്‍ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ താരമായ താക്കൂര്‍ ഇതുവരെ ഫോമിലെത്തിയിട്ടില്ല. ആറുമല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റുകള്‍ നേടിയെങ്കിലും 10ല്‍ കൂടുതല്‍ റണ്‍സാണ് താക്കൂര്‍ വിട്ടുകൊടുക്കുന്നത്.

രാഹുല്‍ ത്രിപാഠി (രാജസ്ഥാന്‍)

രാഹുല്‍ ത്രിപാഠി (രാജസ്ഥാന്‍)

ശര്‍ദ്ദുല്‍ താക്കൂറിനെപ്പോലെ റൈസിങ് പൂനെ ജയന്റ്‌സിന്റെ മറ്റൊരു കണ്ടെത്തലായിരുന്നു യുവ ബാറ്റ്‌സ്മാന്‍ രാഹുല്‍ ത്രിപാഠി. താക്കൂര്‍ പന്ത് കൊണ്ടും ത്രിപാഠി ബാറ്റ് കൊണ്ടും കസറിയതോടെയാണ് പൂനെ കിരീടത്തിന് കൈയെത്തുംദൂരത്തെത്തിയത്.
പൂനെയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനായിരുന്ന ത്രിപാഠി 14 മല്‍സരങ്ങളില്‍ നിന്നും 391 റണ്‍സ് നേടിയിരുന്നു. 145നു മുകളിലായിരുന്നു സ്‌ട്രൈക്ക്‌റേറ്റ്.
ഇത്തവണ 3.4 കോടി രൂപയ്ക്കാണ് ത്രിപാഠിയെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. പക്ഷെ തന്റെ സ്ഥിരം പൊസിഷനായ ഓപ്പണിങില്‍ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ താരത്തിനു അവസരം ലഭിച്ചുള്ളൂ. കൂടുതലും മധ്യനിരയിലാണ് ത്രിപാഠി ബാറ്റേന്തിയത്. ഇതു താരത്തിന്റെ പ്രകടനത്തെയും ബാധിച്ചു. വെറും 79 റണ്‍സാണ് ഈ സീസണില്‍ ത്രിപാഠിയുട സമ്പാദ്യം.

 മുഹമ്മദ് സിറാജ് (ബാംഗ്ലൂര്‍)

മുഹമ്മദ് സിറാജ് (ബാംഗ്ലൂര്‍)

കഴിഞ്ഞ സീസണിലെ അത്ഭുത താരമായിരുന്നു മുഹമ്മദ് സിറാജ്. അതിനു മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും അത്ര സുപരിചിതനല്ലാത്ത സിറാജിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെത്തിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ കൃത്യതയാര്‍ന്ന ബൗളിങിലൂടെ സിറാജ് അവരുടെ സംശയം തീര്‍ത്തു കൊടുത്തു. ആറു കളികളില്‍ നിന്നും 10 വിക്കറ്റുളാണ് താരം ഹൈദരാബാദിനു വേണ്ടി നേടിതയത്. ഇതോടെ ദേശീയ ടീമിനു വേണ്ടിയും കളിക്കാന്‍ സിറാജിന് അവസരം ലഭിച്ചു.
എന്നാല്‍ ഈ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നിരാശാജനകമായ പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ടീമിന്റെ പേസാക്രമണത്തിന്റെ കുന്തമുനയാവുമെന്ന് വിശേഷിപ്പിക്കപ്പെട്ട സിറാജിന്റെ പ്ലെയിങ് ഇലവനിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ഈ സീസണില്‍ നാലു കളികളില്‍ നിന്നും രണ്ടു വിക്കറ്റുകള്‍ മാത്രമേ സിറാജിനു നേടാനായിട്ടുള്ളൂ.

Story first published: Monday, April 30, 2018, 16:06 [IST]
Other articles published on Apr 30, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+