ഐപിഎല്‍: ഇവരോട് കളിച്ചാല്‍ തല്ലുവാങ്ങും... ഇന്ത്യന്‍ 'ക്വട്ടേഷന്‍' സംഘത്തെ നയിച്ചത് പന്ത്, എന്തൊരടി!
മുംബൈ: കഴിഞ്ഞ 10 സീസണുകളെ അപേക്ഷിച്ച് ഇത്തവണത്തെ ഐപില്ലില്‍ അക്ഷരാര്‍ഥത്തില്‍ റണ്‍പ്രളയം തന്നെയാണ് കണ്ടത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും വിദേശ ബാറ്റ്‌സ്മാന്‍മാരും റണ്‍വേട്ടയില്‍ മുന്നിലെത്താല്‍ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ നടത്തി. ഒടുവില്‍ ജയിച്ചതാവട്ടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ന്യൂസിലന്‍ഡ് നായകനുമായ കെയ്ന്‍ വില്ല്യംസണും.
പക്ഷെ ഇന്ത്യന്‍ താരങ്ങളും മോശമായില്ല. വില്ല്യംസണിന് അരികില്‍ വരെയെത്താന്‍ ചില താരങ്ങള്‍ക്കു സാധിച്ചു. ഈ സീസണില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

റിഷഭ് പന്ത് (684 റണ്‍സ്, ഡല്‍ഹി)
ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് ഇന്ത്യക്കാരുടെ റണ്‍വേട്ടയില്‍ തലപ്പത്തെത്തിയത്. ഡല്‍ഹി പ്ലേഓഫ് പോലും കാണാതെ പുറത്തായെങ്കിലും പന്തിന്റെ ബാറ്റില്‍ നിന്നും റണ്‍സൊഴുകി. വില്ല്യംസണിനു പിന്നില്‍ റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്തതും പന്ത് തന്നെ.
14 മല്‍സരങ്ങളില്‍ നിന്നും 173.60 സ്‌ട്രൈക്ക് റേറ്റില്‍ 684 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും പന്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നു. ഹൈദരാബാദിനെതിരേ പുറത്താവാതെ 128 റണ്‍സാണ് താരം അടിച്ചെടുത്തത്. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.
ടൂര്‍ണമെന്റിലെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരവും സ്റ്റൈലിഷ് പ്ലെയര്‍ പുരസ്‌കാരവും പന്തിനു തന്നെയാണ് ലഭിച്ചത്.

ലോകേഷ് രാഹുല്‍ (659 റണ്‍സ്, പഞ്ചാബ്)
പന്തിനെപ്പോലെ റണ്‍വേട്ടയില്‍ രണ്ടാമതെത്തിയ ഇന്ത്യന്‍ താരവും വിക്കറ്റ് കീപ്പറാണെന്നത് യാദൃശ്ചികതയാവാം. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വെടിക്കെട്ട് ഓപ്പണറായ ലോകേഷ് രാഹുലാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. 14 മല്‍സരങ്ങളില്‍ നിന്നും 54.92 ശരാശരിയില്‍ 659 റണ്‍സാണ് താരം അടിച്ചെടുത്തത്.
ലേലത്തില്‍ തനിക്കായി പഞ്ചാബ് ചെലവിട്ട 11 കോടിക്കും കളിക്കളത്തില്‍ തിരിച്ചുനല്‍കാന്‍ രാഹുലിനു സാധിച്ചു. ആറു മല്‍സരങ്ങളിലാണ് 50നു മുകളില്‍ താരം സ്‌കോര്‍ ചെയ്തത്. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിയെന്ന റെക്കോര്‍ഡും രാഹുല്‍ തന്റെ പേരില്‍ കുറിച്ചിരുന്നു. 14 പന്തിലായിരുന്നു താരത്തിന്റെ അര്‍ധസെഞ്ച്വറി നേട്ടം.

അമ്പാട്ടി റായുഡു (602 റണ്‍സ്, ചെന്നൈ)
ഈ സീസണിലെ ഐപിഎല്ലിലെ അപ്രതീക്ഷിത ഹീറോയാണ് ചെന്നൈ സൂപ്പര്‍കിങ്‌സ് താരമായ അമ്പാട്ടി റായുഡു. മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഈ സീസണില്‍ സിഎസ്‌കെയിലെത്തിയ റായുഡു അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് താഴ്ചവച്ചത്. 16 മല്‍സരങ്ങൡ നിന്നും 149.75 സ്‌ട്രൈക്ക്‌റേറ്റോടെ 602 റണ്ഡസ് താരം നേടി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയിലെ അപരാജിത സെഞ്ച്വറിയും ഇതിലുള്‍പ്പെടുന്നു.
ചെന്നൈക്കു വേണ്ടി ഓപ്പണിങ് പൊസിഷനിലും മധ്യനിരയിലും ഇറങ്ങിയപ്പോഴും സ്ഥിരതയാര്‍ന്ന പ്രകടനമാണ് റായുഡു പുറത്തെടുത്തത്.

വിരാട് കോലി (530 റണ്‍സ്, ബാംഗ്ലൂര്‍)
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ കന്നിക്കിരീടമോഹം വീണ്ടും വഴുതിപ്പോയെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങില്‍ മോശമാക്കിയില്ല. 14 മല്‍സരങ്ങളില്‍ നിന്നും 48.18 ശരാശരിയില്‍ 139.11 സ്‌ട്രൈക്ക്‌റേറ്റോടെ 530 റണ്‍സാണ് താരം നേടിയത്. പക്ഷെ കോലിയുടെ ബാറ്റിങിനും ആര്‍സിബിയെ രക്ഷിക്കാനായില്ല. പ്ലേഓഫ് പോലും കാണാതെയാണ് ആര്‍സിബി പുറത്തായത്.
നാലു അര്‍ധസെഞ്ച്വറികളാണ് കോലി സീസണില്‍ നേടിയത്. മുംബൈ ഇന്ത്യന്‍സിനെതിരേ പുറത്താവാതെ നേടിയ 92 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സൂര്യകുമാര്‍ യാദവ് (512 റണ്‍സ്, മുംബൈ)
ചെന്നൈക്ക് റായുഡുവെന്ന പോലെ മുന്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന് അപ്രതീക്ഷിത ലോട്ടറിയായിരുന്നു സൂര്യകുമാര്‍ യാദവ്. മധ്യനിരയില്‍ തുടങ്ങി പിന്നീട് മുംബൈയുടെ ഓപ്പണറായി മാറിയ സൂര്യകുമാര്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ടീമിന്റെ തുറുപ്പുചീട്ടായി മാറി.
ഡല്‍ഹിക്കെതിരേ ഓപ്പണറായി ഇറങ്ങിയആദ്യ കളിയില്‍ തന്നെ 32 പന്തില്‍ 53 റണ്‍സെടുത്ത താരം പിന്നീട് ഓപ്പണിങ് സ്ഥാനം ഉറപ്പിക്കുകയായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും നാല് അര്‍ധസെഞ്ച്വറിയടക്കം 512 റണ്‍സാണ് സൂര്യകുമാറിന്റെ സമ്പാദ്യം. ദേശീയ ടീമിനായി കളിച്ചിട്ടില്ലാത്ത ഒരു താരം ഐപിഎല്ലില്‍ 500നു മുകൡ സ്‌കോര്‍ ചെയ്യുന്നതും ഇതാദ്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications