Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യന്‍ തോല്‍വിക്കു കാരണം ടി20യും ഏകദിനവും! വിചിത്ര അഭിപ്രായവുമായി ചോപ്ര

അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയോടേറ്റ ഇന്ത്യയുടെ പരാജയത്തിനു വിചിത്രമായ കാരണം ചൂണ്ടിക്കാട്ടി മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. നിശ്ചിത ഓവര്‍ ക്രിക്കറ്റാണ് ഇന്ത്യന്‍ ടീമിന്റെ ദയനീയ ബാറ്റിങ് പ്രകടനത്തിനു കാരണമെന്നു ചോപ്ര അഭിപ്രായപ്പെട്ടു.

പിങ്ക് ബോള്‍ ടെസ്റ്റില്‍ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ നേരിടേണ്ടി വന്നത്. പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു വെറും 36 റണ്‍സെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും രണ്ടക്കം കടക്കാനായില്ല. ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ഏറ്റവും ചെറിയ ടോട്ടലായി ഈ ഇന്നിങ്‌സിലെ സ്‌കോര്‍ മാറുകയും ചെയ്തിരുന്നു.

നിശ്ചിത ഓവര്‍ ക്രിക്കറ്റും കാരണം

നിശ്ചിത ഓവര്‍ ക്രിക്കറ്റും കാരണം

ഇന്ത്യയുടെ മോശം ബാറ്റിങ് പ്രകടനത്തിനു നിശ്ചിത ഓവര്‍ ക്രിക്കറ്റിന്റെ ആധിക്യവും കാരണമായിട്ടുണ്ടെന്നു ചോപ്ര അഭിപ്രായപ്പെട്ടു. കൂടുതല്‍ നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ കളിക്കേണ്ടി വന്നത് നിങ്ങളുടെ ഗെയിമിനെ സ്വാധീനിക്കും. അവിടെ ബാറ്റ് ചെയ്യുമ്പോള്‍ മൂവ്‌മെന്റ് വളരെ കുറച്ചു മാത്രം മതി. എങ്കില്‍ മാത്രമേ കൈകള്‍ കൂടുതല്‍ ഫ്രീയാവുകയും ഷോട്ടുകള്‍ കളിക്കാനും സാധിക്കൂയെന്നു ചോപ്ര വിലയിരുത്തി.
പക്ഷെ ടെസ്റ്റില്‍ മൂവ്‌മെന്റ് ആവശ്യമാണ്. എങ്കില്‍ മാത്രമേ ബാറ്റ്‌സ്മാന് പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വിലയിരുത്തി.

പുജാരയുടെ ബാറ്റിങ് ടെക്‌നിക്ക്

പുജാരയുടെ ബാറ്റിങ് ടെക്‌നിക്ക്

ഇന്ത്യന്‍ ടെസ്റ്റ് സംഘത്തില്‍ ചേതേശ്വര്‍ പുജാര മാത്രമാണ് മറ്റു താരങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നത്. കാരണം അദ്ദേഹം ടെസ്റ്റെന്ന ഒരേയൊരു ഫോര്‍മാറ്റില്‍ മാത്രമേ കളിക്കുന്നുള്ളൂ. വ്യത്യസ്തമായ ബാറ്റിങ് ടെക്‌നിക്കാണ് പുജാരയ്ക്കുള്ളത്.
മൂവ് ചെയ്താലും ഇല്ലെങ്കിലും ഏതു സീസണിലും, കാലാവസ്ഥയിലും പിച്ചും കളിക്കാനുള്ള ഒരു ബാറ്റിങ് ടെക്‌നിക്ക് അദ്ദേഹം വളര്‍ത്തിയെടുത്തിട്ടുണ്ട്. അത് പുജാരയെ സംബന്ധിച്ച് ബാറ്റിങില്‍ സഹായിക്കുകയും ചെയ്യുന്നുണ്ടെന്നു ചോപ്ര പറയുന്നു.

സാങ്കേതികപരമായി കുറവുകളുണ്ട്

സാങ്കേതികപരമായി കുറവുകളുണ്ട്

ഒരുപാട് ക്ഷമയുണ്ടെങ്കില്‍ മാത്രമേ പുജാരയുടെ ശൈലിയില്‍ കളിക്കാനാവൂ. അത് അദ്ദേഹത്തിനുണ്ട്. മറ്റുള്ളവര്‍ മാനസികമായി അത്ര ക്ഷമയുള്ളവരല്ല. സാങ്കേതികപരമായി നോക്കിയാല്‍ മറ്റു താരങ്ങള്‍ക്കു ചില കുറവുകളുണ്ടെന്ന് കാണാന്‍ കഴിയും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീവിടങ്ങളിലെ സ്വിങും സീമും ലഭിക്കുന്ന പിച്ചുകളില്‍ കളിക്കുമ്പോള്‍ ഈ വീക്ക്‌നെസ് തുറന്നു കാണിക്കപ്പെടുകയും ചെയ്യുമെന്ന് ചോപ്ര വിശദമാക്കി.
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ രണ്ടാംദിനം വരെ ഇന്ത്യക്കായിരുന്നു നേരിയ മേല്‍ക്കൈ. ആദ്യ ഇന്നിങ്‌സില്‍ 53 റണ്‍സിന്റെ ലീഡും ഇന്ത്യക്കുണ്ടായിരുന്നു. പക്ഷെ രണ്ടാമിന്നിങ്‌സിലെ ബാറ്റിങ് 'കൂട്ടക്കുരുതി' ഇന്ത്യയില്‍ നിന്നും കളി തട്ടിയെടുത്തു. ഒരു വിക്കറ്റിന് ഒമ്പത് റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കു പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. അഞ്ചു വിക്കറ്റിന് 15 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ ഇന്ത്യക്കു പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല.

Story first published: Sunday, December 20, 2020, 13:52 [IST]
Other articles published on Dec 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+