ലോകകപ്പ്: ഇന്ത്യയെ തോല്‍പ്പിച്ചത് കോലി തന്നെ!! വലിയ പിഴ, പാണ്ഡ്യയായിരുന്നു ശരി
ബെര്‍മിങ്ഹാം: ലോകകപ്പില്‍ ന്യൂസിലാന്‍ഡിനു പിന്നാലെ ഇന്ത്യയുടെയും വിജയക്കുതിപ്പ് അവസാനിച്ചിരിക്കുകയാണ്. ആതിഥേയരായ ഇംഗ്ലണ്ടാണ് കഴിഞ്ഞ മല്‍സരത്തില്‍ 31 റണ്‍സിന് ഇന്ത്യയെ തകര്‍ത്തുവിട്ടത്. ഇതോടെ സെമി ഫൈനല്‍ ടിക്കറ്റിനായി ഇന്ത്യക്കു ഇനിയും കാത്തിരിക്കേണ്ടിവരും.
മല്‍സരത്തില്‍ ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ജാസണ്‍ റോയിയും ചേര്‍ന്നു നല്‍കിയ തകര്‍പ്പന്‍ തുടക്കമാണ് ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 160 റണ്‍സ് അടിച്ചെടുത്തിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാഗത്തു നിന്നുണ്ടായ വലിയൊരു പിഴവാണ് ഈ സഖ്യത്തിന് കരുത്തായത്.

പാണ്ഡ്യയുടെ ഓവര്‍
അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന ഡആര്‍എസ് (ഡിസിഷന്‍ റിവ്യു സിസ്റ്റം) ഉപയോഗിക്കുന്നതില്‍ കോലി വലിയൊരു പിഴവാണ് മല്‍സരത്തില്‍ വരുത്തിയത്. ഇത് കളിയുടെ ഗതി തന്നെ മാറ്റി മറിക്കുകയും ചെയ്തു. ഹര്‍ദിക് പാണ്ഡ്യയുടെ ആദ്യ ഓവറിലായിരുന്നു സംഭവം.
നാലാമത്തെ പന്തില്‍ ജാസണ്‍ റോയ് പുള്‍ ഷോട്ടിനു ശ്രമിച്ചെങ്കിലും പന്ത് ധോണിയുടെ ഗ്ലൗസുകളിലാണ് അവസാനിച്ചത്. പാണ്ഡ്യ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ അലീം ദാര്‍ അത് വൈഡ് വിളിക്കുകയായിരുന്നു. ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 49 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജാസണ്‍ 21 റണ്‍സാണ് നേടിയിരുന്നത്.

ധോണിക്ക് സംശയം, കോലി വിളിച്ചില്ല
പന്ത് ജാസണിന്റെ ഗ്ലൗസില്‍ തൊട്ടുരുമ്മിയ ശേഷമാണ് ധോണി പിടികൂടിയതെന്ന് പാണ്ഡ്യക്ക് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ധോണിക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ഇതോടെ കോലി ഡിആര്‍എസ് എടുക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാവുകയും ചെയ്തു. ഒടുവില്‍ ഡിഎര്‍ആസ് വിളിക്കാനുള്ള 15 സെക്കന്റിന്റെ കൗണ്ട് ഡൗണില്‍ കോലി അത് ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ റീപ്ലേകള്‍ കണ്ടതോടെ പാണ്ഡ്യയായിരുന്നു ശരിയെന്ന് വ്യക്തമായി. പന്ത് ജാസണിന്റെ ഗ്ലൗസില്‍ തട്ടിയ ശേഷമാണ് ധോണിയുടെ കൈകളിലൊതുങ്ങിയതെന്ന് റീപ്ലേയില്‍ തെളിഞ്ഞു. ഡിആര്‍എസിനു പോയിരുന്നെങ്കില്‍ ജാസണിന്റെ വിലപ്പെട്ട വിക്കറ്റ് ഇന്ത്യക്കു ലഭിക്കുമായിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയ താരം 57 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 66 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. അപ്പോഴേക്കും ഇംഗ്ലണ്ട് കളിയില്‍ പിടിമുറുക്കിയിരുന്നു.

ആരും താല്‍പ്പര്യം പ്രകടിപ്പിച്ചില്ല
പന്തെറിഞ്ഞ പാണ്ഡ്യയൊഴികെ ടീമിലെ മറ്റാരും ഡിആര്‍എസിന് പിന്തുണ നല്‍കാതിരുന്നതാണ് ഇന്ത്യക്കു നിര്‍ണാക ബ്രേക്ക്ത്രൂ നഷ്ടപ്പെടുത്തിയത്. സാധാരണയായി ഇത്തരം സന്ദര്‍ഭങ്ങളില്‍ ധോണിയുടെ തീരുമാനമാണ് കോലിയെ സഹായിക്കാറുള്ളത് പക്ഷെ ഇത്തവണ ധോണിക്കും പിഴവ് പറ്റിയപ്പോള്‍ കോലിക്ക് റിസ്‌കെടുത്ത് തീരുമാനമെടുക്കാന്‍ കഴിയാതെ വരികയും ചെയ്തു.
അത് വളരെ കടുപ്പമേറിയ തീരുമാനായിരുന്നുവെന്ന് മല്‍സരശേഷം ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞിരുന്നു. ചിലര്‍ എന്തോ ഒരു ശബ്ദം കേട്ടപ്പോള്‍ മറ്റു ചിലര്‍ ഒന്നും കേട്ടതുമില്ല. ക്യാപ്റ്റന്‍ തീര്‍ച്ചയായും സമ്മര്‍ദ്ദത്തിലാവും. അതുകൊണ്ടു തന്നെ അത്തരം സന്ദര്‍ഭങ്ങളില്‍ എല്ലായ്്‌പ്പോഴും ക്യാപ്റ്റന്റെ ഭാഗത്തു നിന്നും ശരിയായ തീരുമാനങ്ങള്‍ മാത്രമേ ഉണ്ടാവൂയെന്ന് പ്രതീക്ഷിക്കരുതെന്നും രോഹിത് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications