Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

TNPL: ബാറ്റിങ് വെടിക്കെട്ട് തുടര്‍ന്ന് സായി, മാച്ച് വിന്നിങ് ബാറ്റിങ്! ഇന്ത്യന്‍ ടീമിലെത്താന്‍ വൈകില്ല

ദിണ്ടുഗല്‍: തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ആവേശകരമായ പുരോഗമിക്കവെ ശ്രദ്ധേയ ബാറ്റിങ് പ്രകടനം തുടര്‍ന്ന് കൈയടി നേടുകയാണ് സായ് സുദര്‍ശന്‍. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി മിന്നിച്ച സായ് ഇപ്പോള്‍ ടിഎന്‍പിഎല്ലില്‍ കോവൈ കിങ്‌സിനായാണ് തകര്‍പ്പന്‍ പ്രകടനം നടത്തുന്നത്. ലൈക്ക കോവൈ കിങ്‌സും ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസും നടന്ന മത്സരത്തില്‍ കോവൈ കിങ്‌സിനെ വിജയത്തിലെത്തിച്ചാണ് സായ് വീണ്ടും കൈയടി നേടുന്നത്.

ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ഗില്ലീസ് 8 വിക്കറ്റിന് 126 എന്ന സ്‌കോറില്‍ ഒതുങ്ങിയപ്പോള്‍ കോവൈ കിങ്‌സ് 16.3 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യം മറികടന്നു. സായ് 43 പന്തില്‍ 9 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 64 റണ്‍സുമായി പുറത്താവാതെ നിന്നു. 148ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. ടൂര്‍ണമെന്റ് പുരോഗമിക്കവെ റണ്‍വേട്ടക്കാരില്‍ സായ് സുദര്‍ശനാണ് തലപ്പത്ത്.

മൂന്ന് മത്സരങ്ങളില്‍ നിന്ന് 240 റണ്‍സാണ് അദ്ദേഹം നേടിയത്. അതും 171ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍. 24 ഫോറും 9 സിക്‌സും ഉള്‍പ്പെടെയായിരുന്നു സായിയുടെ പ്രകടനം. സീസണില്‍ ഇതേ ഫോമില്‍ തുടര്‍ന്നാല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കും ഏകദിന ടീമിലേക്കും വിളി നല്‍കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനാണ് സായിയെന്ന് പറയാം.

ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്തുന്നു എന്നതിലുപരിയായി സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. അമിത ആക്രമണോത്സകതയില്ലെങ്കിലും ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റില്‍ ടി20യും കളിക്കുന്നു.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായ സായിക്ക് പരിക്കിനെത്തുടര്‍ന്ന് പകുതിയോളം മത്സരങ്ങള്‍ നഷ്ടമായിരുന്നു. എന്നാല്‍ പ്രധാനപ്പെട്ട നോക്കൗട്ട് മത്സരങ്ങളിലടക്കം അദ്ദേഹം കളിച്ചു. 13 ഐപിഎല്ലില്‍ നിന്നായി 46ന് മുകളില്‍ ശരാശരിയില്‍ 507 റണ്‍സാണ് സായി നേടിയത്. ഫൈനലില്‍ സിഎസ്‌കെയ്‌ക്കെതിരേ നേടിയ 96 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യന്‍ ടീമിന് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ഇപ്പോള്‍ നടത്തുന്നത്. മികവുതുടര്‍ന്നാല്‍ ദേശീയ ടീമിലേക്ക് വിളിയുറപ്പാണ്.

മത്സരത്തില്‍ ടോസ് നേടിയ കോവൈ സൂപ്പര്‍ ഗില്ലീസിനെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച ബൗളിങ് കാഴ്ചവെച്ച കോവൈ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ 126 എന്ന സ്‌കോറിലേക്കൊതുക്കി. മധ്യനിരയില്‍ ഹരീഷ് കുമാറും (32) ശശിദേവും (23) നടത്തിയ പ്രകടനമില്ലായിരുന്നെങ്കില്‍ 100നുള്ളിലേക്ക് ചെപ്പോക്ക് നിര ഒതുങ്ങുമായിരുന്നു. നായകനും വിക്കറ്റ് കീപ്പറുമായ എന്‍ ജഗദീശന്‍ (4) നിരാശപ്പെടുത്തി. ബാബ അപരാജിത് (12) റണ്ണൗട്ടായി.

sai sudharshan

കോവൈക്കായ വി യുധീശ്വരന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ എം സിദ്ധാര്‍ത്ഥ്, ഷാരൂഖ് ഖാന്‍, എം മുഹമ്മദ്, ജെ സുബ്രമണ്യന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും പങ്കിട്ടു. മറുപടിക്കിറങ്ങിയ കോവൈയുടെ ബി സച്ചിന്‍ (14) തുടക്കത്തിലേ പുറത്തായി. ജെ സുരേഷ് കുമാര്‍ (47) മികച്ച പ്രകടനം കാഴ്ചവെച്ചു. റാം അരവിന്ദ് (3) പുറത്താവാതെ നിന്നു. മൂന്ന് മത്സരത്തില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമടക്കം നാല് പോയിന്റുമായി കോവൈ രണ്ടാം സ്ഥാനത്താണുള്ളത്.

ആദ്യ രണ്ട് മത്സരവും ജയിച്ച ദിണ്ടുഗല്‍ ഡ്രാഗണ്‍സാണ് ഒന്നാം സ്ഥാനത്ത്.തമിഴ്‌നാട് പ്രീമിയര്‍ ലീഗ് പ്രതിഭകള്‍ക്ക് ഐപിഎല്ലിലേക്കുള്ള വഴി തുറക്കുന്ന ടൂര്‍ണമെന്റാണ്. ഇവിടെ തിളങ്ങുന്ന യുവതാരങ്ങളുടെ പ്രകടനം ഫ്രാഞ്ചൈസികള്‍ ശ്രദ്ധിക്കുകയും ട്രയല്‍സിന് വിളിക്കുകയും ചെയ്യും.

ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍ എന്നിവരെല്ലാം തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ വളര്‍ന്നുവന്നവരാണ്. ഇത്തവണയും നിരവധി പ്രതിഭകള്‍ ടൂര്‍ണമെന്റിലുണ്ട്. ഇതില്‍ ആരൊക്കെ ഐപിഎല്ലിലേക്കും ഇന്ത്യന്‍ ടീമിലേക്കുമെത്തുമെന്നത് കാത്തിരുന്ന് കാണാം.

Story first published: Tuesday, June 20, 2023, 11:08 [IST]
Other articles published on Jun 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+