For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

TNPL 2023: ചെന്നൈക്കൊപ്പം അഞ്ച് ഐപിഎല്‍ ട്രോഫി, എന്നിട്ടും ധോണിക്ക് 'വിലക്ക്', കാരണമറിയാം

ഐപിഎല്ലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തമിഴ് നാട്ടില്‍ നടക്കുന്ന ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റ് ടൂര്‍ണമെന്റാണ് തമിഴ്‌നാട് പ്രീമിയര്‍ ലീഗ് (TNPL). ടൂര്‍ണമെന്റിന്റെ ഏഴാമത്തെ എഡിഷന്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയുടെ വെറ്ററന്‍ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനുള്‍പ്പെടെ ചില പ്രമുഖ കളിക്കാര്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഞ്ചാം ഐപിഎല്‍ കിരീട വിജയത്തിനു പിന്നാലെ നടക്കുന്നതിനാല്‍ ടിഎന്‍പിഎല്ലിനു വലിയ വരവേല്‍പ്പാണ് ക്രിക്കറ്റ് പ്രേമികളില്‍ നിന്നും ലഭിക്കുന്നത്.

ടൂര്‍ണമെന്റില്‍ ദിന്‍ഡിഗല്‍ ഡ്രാഗണ്‍സ് ടീമിനു വേണ്ടിയാണ് ടെസ്റ്റിലെ ലോകത്തിലെ നമ്പര്‍ വണ്‍ ബൗളര്‍ കൂടിയായ ആര്‍ അശ്വിന്‍ കളിക്കുന്നത്. ടീമിനെ നയിക്കുന്നതും അദ്ദേഹം തന്നെയാണ്. കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ അവസരം കിട്ടാതെ പുറത്തിരുന്ന ശേഷം തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ അശ്വിന്‍ കളിക്കളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

അതിനിടെ സിഎസ്‌കെയെ അഞ്ചാമതും ഐപിഎല്‍ ചാംപ്യന്‍മാരാക്കിയിട്ടും എന്തുകൊണ്ട് ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു ടിഎന്‍പിഎല്ലില്‍ കളിക്കാന്‍ അനുമതിയില്ലെന്നു ആരാധകരില്‍ നിന്നും ചോദ്യങ്ങളുയരുകയാണ്. മുന്‍ സിഎസ്‌കെ താരം കൂടിയായ ആര്‍ അശ്വിനു കളിക്കാമെങ്കില്‍ എന്തുകൊണ്ട് ധോണിക്കും ആയിക്കൂടായെന്നാണ് അവരുടെ സംശയം. തങ്ങളുടെ ഹോം ഫ്രാഞ്ചൈസിയായ സിഎസ്‌കെയെ വലിയ നേട്ടങ്ങളിലേക്കു നയിച്ച ധോണിക്കു സ്വാഭാവികയും ടൂര്‍ണമെന്റില്‍ കളിക്കാന്‍ അര്‍ഹതയുണ്ടെന്നും അവര്‍ വാദിക്കുന്നു.

എന്നാല്‍ എംഎസ് ധോണി ആഗ്രഹിച്ചാലും തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഒരിക്കലും കളിക്കാന്‍ സാധിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. ഇതിനൊരു കാരണം കൂടിയുണ്ട്. ടൂര്‍ണമെന്‍റില്‍ ഔട്ട് സ്റ്റേഷന്‍ താരം പാടില്ലെന്ന നിയമമാണ് ഇതിനു പിന്നില്‍. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനു കീഴില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു കൊണ്ടിരിക്കുന്നവര്‍ക്കു മാത്രമേ ടിഎന്‍പിഎല്ലില്‍ കളിക്കാന്‍ സാധിക്കുകയുള്ളൂ.

MS DHONI

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ജനിച്ച എംഎസ് ധോണി നിലവില്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കാരണം കൊണ്ടു തന്നെ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ചാംപ്യന്‍ഷിപ്പില്‍ അദ്ദേഹത്തിനു കളിക്കാനും കഴിയില്ല.

അതേസമയം, ഐപിഎല്ലിലെ ഐതിഹാസിക വിജയത്തിനു ശേഷം എംഎസ് ധോണിക്കു ഇതു അവധിക്കാലമാണ്. ടൂര്‍ണമെന്റിനിടെ അദ്ദേഹത്തിന്റെ കാല്‍മുട്ടിനു പരിക്കു പറ്റിയിരുന്നു. എന്നാല്‍ ഇതു വക വയ്ക്കാതെ എല്ലാ മല്‍സരങ്ങളിലും കളിക്കുകയും സിഎസ്‌കെയ ധോണി ചാംപ്യന്‍മാരാക്കുകയുമായിരുന്നു. കിരീട വിജയത്തിനു പിന്നാലെ അദ്ദേഹം മുംബൈയില്‍ വച്ച് കാലിനു ശസ്ത്രക്രിയക്കു വിധേയനാവുകയും ചെയ്തു. ഇതിനു ശേഷം താരം ഇപ്പോള്‍ വിശ്രമത്തിലാണ്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ കൂടി തനിക്കു കളിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു ഫൈനലിനു ശേഷം ധോണി തുറന്നു പറഞ്ഞത്. സീസണില്‍ ആരാധകരില്‍ നിന്നും ലഭിച്ച വലിയ സ്‌നേഹവും പിന്തുണയും ഏറെ സന്തോഷം നല്‍കിയെന്നും അടുത്ത സീസണ്‍ കൂടി കളിക്കാനായാല്‍ അതു അവര്‍ക്കുള്ള സമ്മാനമായിരിക്കുമെന്നും ധോണി വ്യക്തമാക്കിയിരുന്നു. ശരീരം അനുവദിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അടുത്ത തവണ കൂടി തന്നെ കാണാമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.

Story first published: Thursday, June 15, 2023, 10:47 [IST]
Other articles published on Jun 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+