വെല്ലിങ്ടണ്‍ ടെസ്റ്റ്; ശ്രീലങ്കയെ തകര്‍ത്ത് ടിം സൗത്തിയുടെ ബൗളിങ്
വെല്ലിങ്ടണ്‍: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് മേല്‍ക്കൈ. വെല്ലിങ്ടണ്‍ ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് പ്രകടനം നടത്തിയ ടിം സൗത്തിയുടെ പ്രകടന മികവിനെ തുടര്‍ന്ന് സന്ദര്‍ശകരായ ശ്രീലങ്ക ആദ്യദിനം 9 വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് എന്ന നിലയിലാണ്. സൗത്തിയുടെ ബൗളിങ് പ്രകടനത്തിന് മുന്നില്‍ ശ്രീലങ്കയുടെ മുന്‍നിര ബാറ്റിങ് തകര്‍ന്നു.
ഐപിഎല്‍: ഇവരെ തൊട്ടാല്‍ പോക്കറ്റ് കീറും!! ഈ വിലയ്ക്ക് ആരു വാങ്ങാന്‍? ഫ്രാഞ്ചൈസികള്‍ തഴഞ്ഞേക്കും...
ശ്രീലങ്കയ്ക്കായി ദിമുത് കരുണരത്‌നെ(79), ആഞ്ചലോ മാത്യൂസ്(83), നിരോഷന്‍ ദിക്‌വെല(73) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്തവര്‍. കളി അവസാനിക്കുമ്പോള്‍ ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്ത ദിക്‌വെലയാണ് പുറത്താകാതെ നില്‍ക്കുന്നത്. സൗത്തിയുടെ പ്രകടനം കൂടാതെ നെല്‍ വാഗ്നര്‍ രണ്ടു വിക്കറ്റും ട്രെന്റ് ബോള്‍ട്ടും ഗ്രാന്‍ഡ്‌ഹോമിയും ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യ സ്‌പെല്ലില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ സൗത്തി ഒരവസരത്തില്‍ ശ്രീലങ്കയെ 9 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് തള്ളിവിട്ടിരുന്നു. പിന്നീട് കരുണരത്‌നെ മാത്യൂസ് എന്നിവര്‍ചേര്‍ന്നാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍നിന്നും കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 131 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചാന്ദിമാലിന് ഉള്‍പ്പെടെ നാല് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. ശ്രീലങ്കയ്‌ക്കെതിരായ പ്രകടനത്തോടെ ഇത് എട്ടാം തവണയാണ് സൗത്തി 5 വിക്കറ്റ് പ്രകടനം നടത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications