ഇന്ത്യയ്ക്ക് അനുകൂല പിച്ചൊരുക്കി; പിച്ച് ക്യൂറേറ്റര്‍ക്കെതിരെ ആഞ്ഞടിച്ച് ഓസീസ് ക്യാപ്റ്റന്‍
മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ പിച്ച് ക്യൂറേറ്റര്‍ക്കെതിരെ ആഞ്ഞടിച്ച് ഓസ്‌ടേലിയയുടെ ക്യാപ്റ്റന്‍ ടിം പെയ്ന്‍. ഇന്ത്യയ്ക്ക് അനുകൂലമായ പിച്ചാണ് മെല്‍ബണില്‍ ഒരുക്കിയതെന്നും പരാജയത്തിന്റെ പ്രധാന കാരണം അതാണെന്നും പെയ്ന്‍ പറഞ്ഞു. 137 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ മെല്‍ബണില്‍ തോല്‍വി വഴങ്ങിയത്.
സ്ലെഡ്ജിങ് മാത്രമല്ല; മെല്‍ബണ്‍ ടെസ്റ്റില്‍ മറ്റൊരു റെക്കോര്‍ഡുകൂടി സ്വന്തമാക്കി പന്ത്
എതിരാളികളുടെ കരുത്തിനനുസരിച്ചുള്ള പിച്ച് ഒരുക്കരുതായിരുന്നെന്ന് പെയ്ന്‍ പറഞ്ഞു. തങ്ങള്‍ ഇന്ത്യയില്‍ എത്തിയാല്‍ ഒരിക്കലും പച്ചപ്പുള്ള പിച്ച് കിട്ടില്ല. എന്നാല്‍, ഓസ്‌ട്രേലിയയില്‍ ഇന്ത്യയ്ക്ക് അനുകൂലമാകുന്ന പിച്ചാണ് ഒരുക്കിയത്. മെല്‍ബണില്‍ ടോസ് നേടിയിരുന്നെങ്കില്‍ ബൗളിങ് തെരഞ്ഞെടുക്കുമായിരുന്നു. പിച്ച് പ്രതീക്ഷിച്ച നിലവാരമല്ല പുലര്‍ത്തിയതെന്നും ഓസീസ് ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി.

തങ്ങളുടെ ബാറ്റിങ് ലൈനപ്പിന്റെ പരിചയക്കുറവും തോല്‍വിക്ക് കാരണമായിട്ടുണ്ടെന്ന് പെയ്ന്‍ പറയുന്നു. ആദ്യ ആറു ബാറ്റ്‌സ്മാന്മാരും പരിചയക്കുറവുള്ളവരാണ്. തങ്ങള്‍ നേരിട്ടതാകട്ടെ ലോകത്തെ ഏറ്റവും കരുത്തരായ പേസ് ബൗളിങ്ങിനെയുമാണ്. തോല്‍വിയില്‍നിന്നും പാഠം ഉള്‍ക്കൊള്ളുകയാണ് ഇനി പ്രധാനം. മത്സരത്തില്‍നിന്നും പോസിറ്റീവായുള്ള കാര്യങ്ങള്‍ എടുക്കണമെന്നും പെയ്ന്‍ പറഞ്ഞു.
സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റ് വമ്പന്‍ വെല്ലുവിളിയായിരിക്കമെന്ന കാര്യത്തില്‍ പെയ്‌നിന് സംശയമില്ല. എന്തായാലും, വരും മാസങ്ങളില്‍ ഡേവിഡ് വാര്‍ണറും, സ്റ്റീവ് സ്മിത്തും തിരിച്ചെത്തുമെന്ന ആശ്വാസം ക്യാപ്റ്റനുണ്ട്. പന്തേറിലും ബാറ്റിങ്ങിലും തിളങ്ങിയ കമ്മിന്‍സിനെ ക്യാപ്റ്റന്‍ വാനോളം പുകഴ്ത്തുകയും ചെയ്തു. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സില്‍ 63 റണ്‍സെടുത്ത കമ്മിന്‍സ് ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications