സ്ലെഡ്ജിങ് മാത്രമല്ല; മെല്‍ബണ്‍ ടെസ്റ്റില്‍ മറ്റൊരു റെക്കോര്‍ഡുകൂടി സ്വന്തമാക്കി പന്ത്
മെല്‍ബണ്‍: ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കിടെ വാര്‍ത്തകളില്‍ ഇടം നേടിയ താരമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും മാത്രമല്ല സ്ലെഡ്ജിങ്ങിലും താരം മുന്നിട്ടുനിന്നു. മെല്‍ബണില്‍ നടന്ന മൂന്നാ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതിനൊപ്പം മറ്റൊരു റെക്കോര്‍ഡുകൂടി ഋഷഭ് സ്വന്തമാക്കിയിട്ടുണ്ട്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന വിക്കറ്റ് കീപ്പറെന്ന ബഹുമതിയാണ് താരത്തെ തേടിയെത്തിയത്.
ആദ്യ മൂന്ന് ടെസ്റ്റിനിടെ തന്നെ ഋഷഭ് 20 ക്യാച്ചുകളാണെടുത്തത്. നേരത്തെ 19 വീതം ക്യാച്ചുകളെടുത്ത സയീദ് കിര്‍മാനിയും നരേന്‍ തംഹാനയുമാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നത്. പാക്കിസ്ഥാനെതിരെ 1954-55 സീസണില്‍ തംഹാനെയും 1979-80 സീസണില്‍ കിര്‍മാനിയും ഈ നേട്ടം സ്വന്തമാക്കി. കിര്‍മാനി ആറു മത്സരങ്ങളില്‍നിന്നും തംഹാനെ ഏഴു മത്സരങ്ങളില്‍നിന്നുമാണ് ഈ നേട്ടത്തിലെത്തതെങ്കില്‍ മൂന്നു മത്സരങ്ങളില്‍നിന്നുതന്നെ പന്ത് 20 ക്യാച്ചുകളെടുത്തു.

ലിയോണിനെ പുറത്താക്കി റെക്കോര്‍ഡ്
മെല്‍ബണ്‍ ടെസ്റ്റിനിടെ ഒസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നിനെ വിക്കറ്റിന് പിന്നില്‍ പിടികൂടിയപ്പോള്‍ തന്നെ പന്ത് 19 വിക്കറ്റ് നേട്ടത്തിലെത്തിയിരുന്നു. നഥാന്‍ ലിയോണിനെ പുറത്താക്കിയ ക്യാച്ചിലൂടെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ലിയോണ്‍ പുറത്തായതോടെ ഇന്ത്യ 137 റണ്‍സിന് ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയും ചെയ്തു.

ലോക റെക്കോര്‍ഡ്
നേരത്തെ, അഡ്‌ലെയ്ഡില്‍ പന്ത് ഒരു ലോക റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. ഒരു ടെസ്്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡിനൊപ്പമാണ് പന്ത് ഇടം പിടിച്ചത്. സൗത്ത് ആഫ്രിക്കയുടെ എബി ഡി വില്ലിയേഴ്‌സ്, ജാക്ക് റസ്സല്‍ എന്നിവര്‍ക്കൊപ്പം 11 ക്യാച്ചുകളെടുത്താണ് ഋഷഭ് ശ്രദ്ധേയനായത്. വിക്കറ്റിന് പിന്നില്‍ മാത്രമല്ല മുന്നിലും ഇന്ത്യന്‍ താരം മികവുകാട്ടി.

ബാറ്റിങ്ങിലും കേമന്‍
മൂന്നു ടെസ്റ്റുകളില്‍നിന്നായി 31.83 റണ്‍സ് ശരാശരിയില്‍ ഇതുവരെ 191 റണ്‍സാണ് താരം നേടിയത്. ബാറ്റിങ്ങില്‍ അലസത കാട്ടിയിരുന്നില്ലെങ്കില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ ഋഷഭിന് കഴിയുമായിരുന്നു. മെല്‍ബണില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ മായങ്ക് അഗര്‍വാളിനൊപ്പം ചേര്‍ന്ന് നേടിയ 39 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യന്‍ വിജയത്തിന് നിര്‍ണായകമായി.

സ്ലഡ്ജിങ്ങിലും മുന്‍പന്‍
ഓസ്‌ട്രേലിയന്‍ താരങ്ങളെ സ്ലഡ്ജ് ചെയ്തും യുവതാരം വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ ഉള്‍പ്പെടെയുള്ളവരെ കണക്കറ്റ് പരിഹസിക്കുകയും ഇവരുടെ ഏകാഗ്രത തെറ്റിക്കുകയും ചെയ്തു. ഇന്ത്യന്‍ താരങ്ങളെ പെയ്ന്‍ സ്ലെഡ്ജ് ചെയ്തതിന് മറുപടിയായി പന്ത് വിക്കറ്റിന് പിന്നില്‍ അതേ നാണയത്തില്‍ മറുപടി കൊടുക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications