മാന്യത കൈവിടുന്നു; ഓസ്‌ട്രേലിയന്‍ താരങ്ങള്‍ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് സൗത്ത് ആഫ്രിക്ക

Posted By: അന്‍വര്‍ സാദത്ത്

കിംഗ്‌സ്‌മെയ്ഡ്: ഡര്‍ബന്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സ്ലെഡ്ജിംഗ് വ്യക്തിപരമായ അധിക്ഷേപമാക്കി മാറ്റിയെന്ന സൗത്ത് ആഫ്രിക്കന്‍ മാനേജര്‍ മുഹമ്മദ് മൂസാജിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ടിം പെയിന്‍. കിംഗ്‌സ്‌മെയ്ഡില്‍ ആദ്യ ടെസ്റ്റില്‍ ഇരുടീമുകളും നടത്തിയ പ്രകടനങ്ങള്‍ വിവാദമായിരുന്നു.

ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ക്കും, സൗത്ത് ആഫ്രിക്കയുടെ ക്വിന്റര്‍ ഡി കുക്കിനുമെതിരെ ഐസിസി അച്ചടക്കനടപടി സ്വീകരിക്കുന്നുണ്ട്. വാര്‍ണര്‍ക്ക് ലെവല്‍ 2 കുറ്റങ്ങളും, ഡി കുക്കിനെതിരെ ലെവല്‍ 1 കുറ്റങ്ങളുമാണ് ചുമത്തിയിട്ടുള്ളത്. ടീമിന്റെ പരാജയത്തിന്റെ വേഗത കുറയ്ക്കാന്‍ ക്രീസില്‍ പിടിച്ചുനിന്ന ഡി കുക്കിന് പിന്നില്‍ നിന്ന പെയിന്‍ മൂസാജിയുടെ ആരോപണങ്ങള്‍ തള്ളുകയാണ്. ക്വിന്റന്റെ കുടുംബത്തെ കുറിച്ച് ഒരു ഘട്ടത്തിലും പരാമര്‍ശിച്ചിട്ടില്ലെന്ന് പെയിന്‍ അവകാശപ്പെട്ടു.

timpaine

അത്തരം ആരോപണങ്ങള്‍ 100% നുണയാണ്. ടീം മാനേജര്‍ ഇരിക്കുന്നിടത്ത് നിന്നും ഇതൊക്കെ എങ്ങനെ കേട്ടെന്നാണ് പെയിന്റെ ചോദ്യം. തങ്ങള്‍ അത്രയ്ക്ക് മോശമൊന്നും പറഞ്ഞതേയില്ലെന്നും വിക്കറ്റ് കീപ്പര്‍ അവകാശപ്പെട്ടു. 'ഞങ്ങള്‍ പതിവ് രീതിയില്‍ ക്രിക്കറ്റ് കളിച്ചു, എതിരാളികള്‍ക്ക് പരമാവധി അസ്വസ്ഥത സൃഷ്ടിച്ചു. പക്ഷെ ഒരു ഘട്ടത്തിലും മറ്റുള്ളവരുടെ ഭാര്യമാരെയൊ, കുടുംബത്തെയോ ഇതിലേക്ക് വലിച്ചിഴച്ചിട്ടില്ല, ഈ രീതി തുടരുകും ചെയ്യും', പെയിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഡി കുക്ക് വാര്‍ണറുടെ ഭാര്യ കാന്‍ഡിസിനെ കുറിച്ച് അപമര്യാദയായി സംസാരിച്ചത് കേള്‍ക്കാന്‍ ഇടയായ ഏക വ്യക്തിയും ഇദ്ദേഹമാണ്. കൂടാതെ ആദ്യ ടെസ്റ്റിലെ അമ്പയര്‍മാര്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും പെയിന്‍ ന്യായമായി പറയുന്നു. വാര്‍ണര്‍ ഡി കുക്കിന്റെ കുടുംബത്തെക്കുറിച്ച് മോശമായി സംസാരിച്ചെന്നും, പന്നിയെന്ന് വിളിച്ചതായും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡ്രസ്സിങ് റൂമിലെ കൈയ്യാങ്കളി; ഡേവിഡ് വാര്‍ണര്‍ക്ക് 75 ശതമാനം മാച്ച് ഫീ പിഴ

അസ്ലന്‍ ഷാ ഹോക്കി: അഞ്ചടിച്ച് ഇന്ത്യ അക്കൗണ്ട് തുറന്നു... തകര്‍ത്തത് മലേഷ്യയെ

Story first published: Thursday, March 8, 2018, 10:11 [IST]
Other articles published on Mar 8, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍