Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിരീടമില്ലെങ്കിലും ആര്‍സിബി വിടില്ല, കളിക്കുന്നെങ്കില്‍ ഇവിടെ മാത്രം!- കാരണം കോലി പറയുന്നു

ഐപിഎല്‍ വണ്‍മാന്‍ പ്ലെയറെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലി. 2008ലെ പ്രഥമ സീസണ്‍ മുതല്‍ തന്നെ കോലി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കുപ്പായത്തിലുണ്ട്. ആദ്യം താരമായും പിന്നീട് ക്യാപ്റ്റനായും മാറിയ അദ്ദേഹം ഇപ്പോള്‍ ആര്‍സിബിയുടെ നട്ടെല്ല് കൂടിയാണ്. കോലിയില്ലാത്ത ടീമിനെക്കുറിച്ച് ആര്‍സിബിക്കു ആലോചിക്കാന്‍ പോലുമാവില്ല.

18ാം വയസ്സില്‍ ആര്‍സിബിക്കൊപ്പം ചേര്‍ന്ന അദ്ദേഹം 31ാം വയസ്സിലും അവിടെ തന്നെയുണ്ട്. ഇനിയൊരിക്കലും താന്‍ ആര്‍സിബി വിടാനും ഉദ്ദേശിക്കുന്നില്ലെന്നു കോലി വ്യക്തമാക്കി. ഐപിഎല്ലില്‍ കളിക്കുന്നിടത്തോളം ആര്‍സിബിയില്‍ തുടരുമെന്ന് പറഞ്ഞ അദ്ദേഹം ഇതിന്റെ കാരണവും വെളിപ്പെടുത്തി.

സ്വപ്‌നതുല്യമായ യാത്ര

സ്വപ്‌നതുല്യമായ യാത്ര

ആര്‍സിബിക്കൊപ്പം കൂടിയിട്ട് ഇപ്പോള്‍ 12 വര്‍ഷമായിരിക്കുന്നു. ശരിക്കും സ്വപ്‌നതുല്യമായ യാത്ര തന്നെയായിരുന്നു ഇത്. ഐപിഎല്‍ കിരീടമെന്ന ആത്യന്തികമായ ലക്ഷ്യം ആര്‍സിബി നേടണമെന്നാണ് ഒരുപാട് പേര്‍ ആഗ്രഹിക്കുന്നത്. മൂന്നു തവണ ഞങ്ങള്‍ അതിന് തൊട്ടരികില്‍ വരെയെത്തിയെങ്കിലും കൈക്കലാക്കാനായില്ലെന്നു ആര്‍സിബി ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയില്‍ കോലി പറഞ്ഞു. ഞങ്ങളുടെയെല്ലാം ഒരുമിച്ചുള്ള സ്വപ്നം ഐപിഎല്‍ കിരീടം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍സിബി വിടാതിരിക്കാനുള്ള കാരണം

ആര്‍സിബി വിടാതിരിക്കാനുള്ള കാരണം

ആര്‍സിബി ടീമിനെ എന്തു തന്നെ സാഹചര്യം വന്നാലും വിട്ടു പോവുന്നതിനെക്കുറിച്ച് തനിക്കു ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്ന് കോലി വ്യക്തമാക്കി. ആര്‍സിബിയില്‍ എനിക്കു ഇത്രയും കാലമായി ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹവും കരുതലുമാണ് ഇതിനു കാരണം.
ഒരു സീസണില്‍ ആര്‍സിബി നല്ല പ്രകടനം നടത്തിയാലും ഇല്ലെങ്കിലും വൈകാരികത അനുഭവപ്പെടും. കാണം അത്രയും വിശ്വാസ്യതയാണ് ആര്‍സിബിക്കൊപ്പമുള്ളത്. ഐപിഎല്ലില്‍ കളിക്കുന്നിടത്തോളം കാലം താന്‍ ഇവിടെ തന്നെയുണ്ടാവും. ടീം എങ്ങനെ പെര്‍ഫോം ചെയ്താലും ഒരിക്കലും ആര്‍സിബി വിടില്ലെന്നും കോലി കൂട്ടിച്ചേര്‍ത്തു.

വീണ്ടും പരിശീലനം

വീണ്ടും പരിശീലനം

അഞ്ചു മാസങ്ങള്‍ മുമ്പായിരുന്നു അവസാനമായി നെറ്റ് സെഷനില്‍ പങ്കെടുത്തത്. ദക്ഷിണാഫ്രിക്കയക്കെതിരേ ധര്‍മശാലയില്‍ നടന്ന ഏകദിന മല്‍സരത്തിന് മുന്നോടിയായിരുന്നു ഇത്. പക്ഷെ അന്നു മഴയെ തുടര്‍ന്നു മല്‍സരം നടന്നില്ല. അതിനു ശേഷം അഞ്ചു മാസങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു നെറ്റ് സെഷനില്‍ പങ്കെടുത്തത്. പക്ഷെ ഇത്രയും വലിയൊരു ഇടവേള വന്നതായി തോന്നിയിട്ടില്ലെന്നും കോലി വ്യക്തമാക്കി.
ഐപിഎല്ലിന്റെ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് കോലിയുടെ പേരിലാണ്. 2016ലായിരുന്നു കോലി 973 റണ്‍സ് വാരിക്കൂട്ടിയത്.

Story first published: Friday, September 4, 2020, 17:45 [IST]
Other articles published on Sep 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+