Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി ടി20 ടീം ഇതാ, ടോപ് സിക്‌സില്‍ ആരൊക്കെ? ക്യാപ്റ്റന്‍ സര്‍പ്രൈസ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം തലമുറ മാറ്റത്തിലേക്ക് കടക്കുകയാണ്. 2027ലെ ഏകദിന ലോകകപ്പാവുമ്പോഴേക്കും ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്നുറപ്പ്. 2027ലെ ഏകദിന ലോകകപ്പ് കളിക്കാന്‍ രോഹിത് ശര്‍മ ഉണ്ടാകില്ലെന്നുറപ്പ്. വിരാട് കോലിയുടെ ഫിറ്റ്‌നസ് വിലയിരുത്തുമ്പോള്‍ അദ്ദേഹം കളിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിലവിലെ മറ്റ് താരങ്ങളില്‍ ആരൊക്കെ ഉണ്ടാവുമെന്നത് കാത്തിരുന്ന് കണ്ടറിയണം. ഏകദിന ഫോര്‍മാറ്റിനെക്കാളും വലിയ മാറ്റങ്ങള്‍ ഇന്ത്യയുടെ ടി20 ടീമിലുണ്ടാവും.

ഇതിനോടകം ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിക്കഴിഞ്ഞു. വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ തുടങ്ങിയ പല സീനിയേഴ്‌സിനെയും ഇന്ത്യ ടി20 ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. 2027 ആവുമ്പോഴേക്കും നിലവിലെ ഇന്ത്യയുടെ ടി20 ടീമില്‍ വലിയ മാറ്റങ്ങള്‍ വന്നേക്കും. മാറ്റങ്ങള്‍ വിലയിരുത്തി ഇന്ത്യയുടെ ഭാവി ടി20 ടീമില്‍ ആരൊക്കെ ഉണ്ടാവുമെന്നത് പരിശോധിക്കാം.

ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലുണ്ടാവും. ടീമിന്റെ നായകസ്ഥാനവും ഗില്ലിന് ലഭിക്കാനാണ് സാധ്യത. റുതുരാജ് ഗെയ്ക്‌വാദിന് ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി പ്രതീക്ഷിക്കപ്പെടുന്നില്ല. ശുബ്മാനൊപ്പം യശ്വസി ജയ്‌സ്വാളായിരിക്കും ഓപ്പണിങ്ങിലുണ്ടാവുക. ഇതിനോടകം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ജയ്‌സ്വാള്‍ അരങ്ങേറ്റം നടത്തിയിട്ടുണ്ട്. വൈകാതെ പരിമിത ഓവറിലും അവസരം ലഭിച്ചേക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ജയ്‌സ്വാള്‍ കസറുന്നുണ്ട്.

മൂന്നാം നമ്പറില്‍ തിലക് വര്‍മയെ പ്രതീക്ഷിക്കാം. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള തിലക് അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന താരമാണ്. മുംബൈ ഇന്ത്യന്‍സിനായും മിന്നല്‍ പ്രകടനം നടത്തി താരം ശ്രദ്ധ നേടിക്കഴിഞ്ഞു. ഭാവിയിലെ ഇന്ത്യയുടെ നിര്‍ണ്ണായക താരമായി വളരാന്‍ കഴിവുള്ളവനാണ് തിലക്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും കഴിവുള്ള തിലക് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിയേക്കും.

tilak varma

നാലാം നമ്പറില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ എത്തിയേക്കും. പഞ്ചാബ് കിങ്‌സിലൂടെ ശ്രദ്ധ നേടിയെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ജിതേഷ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാന്‍ ജിതേഷിന് കഴിവുണ്ട്. നാലാം നമ്പറില്‍ ഇറങ്ങി അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്ററാണ് ജിതേഷ് ശര്‍മ. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട ജിതേഷ് വൈകാതെ ഇന്ത്യയുടെ ടി20 ടീമിലെ സ്ഥിര സാന്നിധ്യമായി മാറാന്‍ സാധ്യതയുണ്ട്.

സഞ്ജു സാംസണ്‍ ആ സമയമാവുമ്പോഴേക്കും ചിത്രത്തിലേ ഇല്ലാതാവും. ഇഷാന്‍ കിഷന്റെ നിലവിലെ പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ അത്രയും കാലം കൂടി ടീമില്‍ തുടരുക പ്രയാസമായിരിക്കും. സ്ഥിരതയില്ലാത്ത ഇഷാന്‍ ഇക്കാലയളവിലൂടെ പ്ലേയിങ് 11ന് പുറത്താകാനാണ് സാധ്യത. അഞ്ചാം നമ്പറില്‍ ഇടം കൈയനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ റിങ്കു സിങ്ങിനാവും അവസരം. ഇന്ത്യ ഭാവിയില്‍ വലിയ പ്രതീക്ഷയോടെ കാണുന്ന താരമാണ് റിങ്കു.

ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ റിങ്കുവിന് കഴിവുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഒരോവറിലെ അഞ്ച് പന്തുകള്‍ സിക്‌സര്‍ പറത്തി അത്ഭുത ജയം നേടിക്കൊടുത്ത താരമാണ് റിങ്കു സിങ്. സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സാധിക്കുന്ന അപൂര്‍വ്വം താരങ്ങളിലൊരാളായി റിങ്കുവിനെ വിശേഷിപ്പിക്കാം. ആറാം നമ്പറില്‍ ധ്രുവ് ജുറേലിനാണ് അവസരം. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ ഫിനിഷറായി മാറാന്‍ ജുറേലിന് കഴിവുണ്ട്.

രാജസ്ഥാന്‍ റോയല്‍സിനൊപ്പം അവസാന സീസണില്‍ കസറിയ ബാറ്റ്‌സ്മാനാണ് ജുറേല്‍. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ താരത്തിന് ശേഷിയുണ്ട്. ഭയമില്ലാതെ കളിക്കുന്ന ജുറേല്‍ ഭാവിയിലെ ഇന്ത്യയുടെ നട്ടെല്ലായി മാറാന്‍ കഴിവുള്ളവനാണ്. അധികം വൈകാതെ തന്നെ ജുറേല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളി പ്രതീക്ഷിക്കുന്നു.

Story first published: Saturday, July 29, 2023, 16:11 [IST]
Other articles published on Jul 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+