For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയെക്കൊണ്ട് പറ്റില്ല!! മൂന്നാമനായി ഇവര്‍ വരണം, സഞ്ജുവടക്കം മൂന്നു പേര്‍ റെഡി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലു ബാറ്റിങില്‍ വന്‍ ദുരന്തമായി മാറിയിരിക്കുകയാണ് റണ്‍മെഷീനും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി. പെര്‍ത്തിനു പിന്നാലെ അഡ്‌ലെയ്ഡ് ഓവലിലും അക്കൗണ്ട് തുറക്കാന്‍ അദ്ദേഹത്തിനായില്ല. ഏകദിന കരിയറില്‍ ഇതാദ്യമായിട്ടാണ് തുടരെ രണ്ടു മല്‍സരങ്ങളില്‍ കോലി ഡെക്കായത്.

നീണ്ട ഗ്യാപ്പിനു ശേഷം ദേശീയ ടീമിലേക്കുള്ള മടങ്ങിവരവില്‍ ഇത്രയും വലിയൊരു തിരിച്ചടി അദ്ദേഹം തീര്‍ച്ചയായും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ബാറ്റിങിലെ ദയനീയ പ്രകടനത്തോടെ ഏകദിനത്തില്‍ കോലിയുടെ ഭാവിയും ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

TILAK VARMA

മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലും അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായാല്‍ പകരക്കാരനായി മറ്റൊരാളെ കുറിച്ച് ഇന്ത്യക്കു ആലോചിക്കേണ്ടതായി വരും. കോലിക്കു പകരം മൂന്നാം നമ്പറില്‍ ഇന്ത്യക്കു പരീക്ഷിക്കാവുന്ന ചില മികച്ച താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

കോലിയുടെ റോള്‍ ആര്‍ക്ക് ?

നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ 2027ലെ അടുത്ത ഐസിസി ഏകദിന ലോകകപ്പില്‍ വിരാട് കോലിയെ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കേണ്ടതില്ല. അതിനു മുമ്പ് തന്നെ അദ്ദേഹത്തിന്റെ സ്ഥാനം തെറിച്ചേക്കും. കോലിക്കു പകരം മൂന്നാം നമ്പര്‍ ഇന്ത്യക്കു ഏല്‍പ്പിക്കാവുന്ന ഒരാള്‍ യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ തിലക് വര്‍മയാണ്.

ടി20 ഫോര്‍മാറ്റില്‍ ദേശീയ ടീമിലെ അവിഭാജ്യ ഘടകമായി മാറിയ അദ്ദേഹത്തിനു ഏകദിനത്തിലും തകര്‍പ്പന്‍ ഇന്നിങ്‌സുക കളിക്കാമുള്ള ശേഷിയുണ്ട്. ബാറ്റിങില്‍ മാത്രമല്ല, സ്ലോ ബൗളറായി ബൗളിങിലും ടീമിനു മുതല്‍ക്കൂട്ടായി മാറുന്നയാളാണ് തിലക്.

നിലവിലെ ഇന്ത്യന്‍ ടോപ്പ് ഫോര്‍ ബാറ്റിങെടുത്താല്‍ അവിടെ ഒരു ഇടംകൈയന്‍ ബാറ്റര്‍ പോലുമില്ല. എന്നാല്‍ മൂന്നാമനായി തിലകിനെ ഇറക്കിയാല്‍ ഇന്ത്യക്കു ഈ കുറവ് നികത്താം. അതുകൊണ്ടു തന്നെ മൂന്നാമനായി പെര്‍ഫെക്ട് താരം തന്നൊണ് തിലകെന്നു നിസംശയം പറയാം.

ടി20യില്‍ ദേശീയ ടീമിനായി 32 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞെങ്കിലും ഏകിനത്തില്‍ വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം ഇറങ്ങിയിട്ടുള്ളൂ. ലിസ്റ്റ് എ ക്രിക്കറ്റില്‍ തിലകിന്റെ റെക്കോര്‍ഡ് വളരെ മികച്ചതാണ്. 40 മല്‍സരങ്ങളില്‍ നിന്നും അഞ്ചു സെഞ്ച്വറികളും 10 ഫിഫ്റ്റികളുമടക്കം 1645 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്.

യുവ ഇടംകൈയന്‍ ബാറ്ററായ സായ് സുദര്‍ശനാണ് കോലിയുടെ പകരക്കാരനായി മൂന്നാം നമ്പറിലേക്കു ഇന്ത്യക്കു കൊണ്ടു വരാവുന്ന രണ്ടാമത്തെ താരം. തിലക് വര്‍മയെ പോലെ ഇടംകൈയന്‍ ബാറ്ററാണെന്നതു അദ്ദേഹത്തിനു പ്ലസ് പോയിന്റാണ്. ടെസ്റ്റിലെ പുതിയ മൂന്നാംനമ്പര്‍ താരമായി സായ് തന്റെ സ്ഥാനം പതിയെ ഉറപ്പിക്കുകയാണ്. ഇനി ഏകിദനത്തിലും ഇതേ റോളിലേക്കു അദ്ദേഹത്തെ കൊണ്ടുവരാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.

SANJU SAMSON

ഏകദിനത്തില്‍ ഇന്ത്യക്കായി മൂന്നു മല്‍സരങ്ങളില്‍ സായ് ഇതിനകം കളിച്ചു കഴിഞ്ഞു. ഇവയില്‍ തകര്‍പ്പന്‍ പ്രകടനവും അദ്ദേഹം നടത്തിയിരുന്നു. രണ്ടു ഫിഫ്റ്റികളടക്കം 63.50 ശരശരിയില്‍ സായി അടിച്ചെടുത്തത് 127 റണ്‍സാണ്. ഇത്രയും ഗംഭീര റെക്കോര്‍ഡുണ്ടായിട്ടും അദ്ദേഹത്തിനു പിന്നീട് ഏകദിന ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ആശ്ചര്യപ്പെടുക്കുന്ന കാര്യം, എന്നാല്‍ കോലി ഇപ്പോള്‍ മൂന്നില്‍ പതറവെ സായിയെ തിരികെവിളിക്കാന്‍ സെലക്ടര്‍മാര്‍ ആലോചിച്ചേക്കും.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ് മൂന്നാം നമ്പറിലേക്കു മറ്റൊരു മികച്ച ഓപ്ഷന്‍. മൂന്ന് മുതല്‍ അഞ്ചു വരെ എവിടെയും ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കും. അവസാനം കളിച്ച ഏകദിനത്തില്‍ മാച്ച് വിന്നിങ് സെഞ്ച്വറി കുറിച്ചിട്ടും പിന്നീടൊരിക്കലും ടീമിനാായി കളിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിട്ടില്ല.

16 ഏകദിനങ്ങളിലാണ് സഞ്ജു ഇതിനകം കളിച്ചത്.. 56.66 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 510 റണ്‍സും സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടുന്നു.

Story first published: Thursday, October 23, 2025, 13:09 [IST]
Other articles published on Oct 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+