Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭാവിയിലെ ഹീറോസ് ഇതാ, 2024ല്‍ നടത്തിയത് മിന്നും പ്രകടനം; ബെസ്റ്റ് യൂത്ത് 11 ഇതാ

2024 കടന്ന് പോകാനൊരുങ്ങുകയാണ്. ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ക്രിക്കറ്റ് ആരാധകര്‍ ഹാപ്പിയാണ്. അവിസ്മരണീയമായ നിരവധി ഓര്‍മകള്‍ ക്രിക്കറ്റില്‍ സമ്മാനിച്ചാണ് ഈ വര്‍ഷം കടന്ന് പോകുന്നത്. ഭാവിയിലേക്ക് പ്രതീക്ഷ നല്‍കി യുവതാരങ്ങള്‍ കൈയടി നേടുന്നതും ഈ വര്‍ഷം കാണാന്‍ സാധിച്ചു. ഇന്ത്യന്‍ ടീമിലാണ് കൂടുതല്‍ യുവതാരങ്ങള്‍ ശോഭിക്കുന്നത്. ഐപിഎല്ലിലൂടെ മികവ് കാട്ടി നിരവധി യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്.

ഓരോ ഐപിഎല്ലിന് ശേഷവും യുവതാരങ്ങളുടെ ഒഴുക്ക് ഇന്ത്യന്‍ ടീമില്‍ കൂടുകയാണ്. 2024ല്‍ മിന്നിച്ച യുവതാരങ്ങളെ പരിഗണിച്ചുള്ള മികച്ച യൂത്ത് 11 തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക?. പരിശോധിക്കാം.

സയീം അയൂബ്, അഭിഷേക് ശര്‍മ

പാകിസ്താന്റെ സയീം അയൂബും ഇന്ത്യയുടെ അഭിഷേക് ശര്‍മയുമാണ് ഓപ്പണര്‍മാര്‍. രണ്ട് പേരും കടന്നാക്രമിച്ച് കളിക്കാന്‍ ശേഷിയുള്ളവരാണ്. സയിം പാകിസ്താന് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ്. ഭാവിയില്‍ പാക് ടീമിന്റെ മുഖമായി മാറാന്‍ കെല്‍പ്പുള്ള സയീം മൂന്ന് സെഞ്ച്വറികളാണ് ഈ വര്‍ഷം നേടിയത്. അഭിഷേക് ശര്‍മ ഇന്ത്യക്കായി ടി20യിലാണ് ശോഭിച്ചത്. ടി20യില്‍ സെഞ്ച്വറിയടക്കം നേടാന്‍ അഭിഷേകിനായി. സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയായ അഭിഷേക് ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി മിന്നിക്കാന്‍ ശേഷിയുള്ളവനാണ്.

തിലക് വര്‍മ, ജേക്കബ് ബെതല്‍, റിയാന്‍ പരാഗ്

മൂന്നാം നമ്പറില്‍ തിലക് വര്‍മക്കാണ് അവസരം. ഇടം കൈയന്‍ യുവതാരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടി20യില്‍ രണ്ട് സെഞ്ച്വറികളാണ് അടിച്ചെടുത്തത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള തിലക് ഭാവിയില്‍ ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനാണ്. ബൗളിങ്ങിലും ഉപയോഗിക്കാന്‍ സാധിക്കുന്ന തിലക് ഇന്ത്യക്കായി പരിമിത ഓവറില്‍ വലിയ റെക്കോഡുകള്‍ നേടിയെടുക്കാന്‍ സാധിക്കുന്നവനാണ്. യുവരാജിന്റെ പകരക്കാരനായി ഇന്ത്യക്ക് പിന്തുണക്കാവുന്ന താരമാണ് തിലക്.

ഇംഗ്ലണ്ട് താരം ജേക്കബ് ബെതലാണ് നാലാമന്‍. 21കാരനായ താരം ഇതിനോടകം തന്റെ വെടിക്കെട്ട് ശൈലികൊണ്ട് എല്ലാവരുടേയും ശ്രദ്ധ നേടിയിട്ടുണ്ട്. ഭാവിയില്‍ ഇംഗ്ലണ്ടിന്റെ ഹീറോകളിലൊരാളായി മാറാന്‍ ബെതലിന് ശേഷിയുണ്ട്. മൂന്ന് ടെസ്റ്റും എട്ട് ഏകദിനവും ഏഴ് ടി20യുമാണ് ബെതല്‍ ഇംഗ്ലണ്ടിനായി കളിച്ചത്.

റിയാന്‍ പരാഗാണ് അഞ്ചാമന്‍. ഇന്ത്യയുടെ വലം കൈയന്‍ ഓള്‍റൗണ്ടര്‍ ടി20യിലും ഏകദിനത്തിലും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നവനാണ്. ഭാവിയില്‍ ടെസ്റ്റിലും പരാഗിന് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ഈ വര്‍ഷം ടി20യില്‍ ലഭിച്ച അവസരങ്ങളെല്ലാം മുതലാക്കാന്‍ പരാഗിന് സാധിച്ചു.

sain ayub

ജാമി സ്മിത്ത്, നിതീഷ് കുമാര്‍ റെഡ്ഡി, അല്ലാ ഗസന്‍ഫര്‍

ഇംഗ്ലണ്ടിന്റെ ജാമി സ്മിത്താണ് ആറാമന്‍. ഇംഗ്ലണ്ടിനായി ഒമ്പത് ടെസ്റ്റില്‍ നിന്ന് 637 റണ്‍സും ഏഴ് ഏകദിനത്തില്‍ നിന്ന് 133 റണ്‍സുമാണ് 24കാരന്‍ നേടിയത്. ഇംഗ്ലണ്ട് തുടര്‍ച്ചയായി അവസരം നല്‍കി പിന്തുണക്കുന്ന യുവതാരമാണ് ജാമി സ്മിത്ത്. ഇംഗ്ലണ്ടിന്റെ ഭാവി പ്രതീക്ഷയായി ജാമി മാറിക്കഴിഞ്ഞു. ഏഴാം നമ്പറില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കാണ് അവസരം. ഇന്ത്യ ഈ വര്‍ഷം കണ്ടെത്തിയ മികച്ച താരങ്ങളിലൊരാളാണ് നിതീഷ് കുമാര്‍.

ഓസ്‌ട്രേലിയക്കെതിരേ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ മികച്ച പ്രകടനം നടത്താന്‍ നിതീഷ് കുമാറിന് സാധിച്ചിട്ടുണ്ട്. അതിവേഗം റണ്‍സുയര്‍ത്തുന്ന താരം ഇതിനോടകം ടി20യിലും കസറി. ഭാവിയില്‍ ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും ശോഭിക്കാന്‍ നിതീഷിന് സാധിച്ചേക്കും. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ഇന്ത്യ കണ്ടെത്തിയ മികച്ച ഓള്‍റൗണ്ടറാണ് നിതീഷ്. അല്ലാ ഗസന്‍ഫറാണ് മറ്റൊരു താരം. അഫ്ഗാനിസ്ഥാന്‍ ബൗളര്‍ ഇതിനോടകം എല്ലാവരുടേയും കൈയടി നേടിയിട്ടുണ്ട്. ഭാവിയില്‍ ഐപിഎല്ലിലടക്കം താരം മിന്നിച്ചേക്കും.

മായങ്ക് യാദവ്, ക്വീന മഫാക്ക, ഷൊയ്ബ് ബഷീര്‍

ഇന്ത്യയുടെ അതിവേഗ പേസറായ മായങ്ക് യാദവാണ് ഒമ്പതാമന്‍. യുവതാരം തുടര്‍ച്ചയായി 140ന് മുകളില്‍ പന്തെറിയുന്നവനാണ്. ഇന്ത്യക്ക് ഭാവിയിലേക്ക് വലിയ പ്രതീക്ഷ നല്‍കുന്നവനാണ് മായങ്ക് യാദവ്. ദക്ഷിണാഫ്രിക്കയുടെ ക്വീന മഫാഖയാണ് മറ്റൊരാള്‍. സമീപകാലത്തെ യുവതാരത്തിന്റെ ബൗളിങ് പ്രകടനങ്ങള്‍ മികച്ചതാണ്. വരുന്ന ഐപിഎല്ലില്‍ രാജസ്ഥാനൊപ്പമാണ് മഫാഖയുള്ളത്. ഷൊയ്ബ് ബഷീറാണ് 11ാമന്‍. ഇംഗ്ലണ്ട് സ്പിന്നര്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റും ചെയ്യാന്‍ ശേഷിയുള്ളവനാണ്.

Story first published: Tuesday, December 24, 2024, 18:13 [IST]
Other articles published on Dec 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+