Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തിലകിനെ മാറ്റണം!! ഫിനിഷിങില്‍ വേണ്ടത് ആ 2 പേരുമല്ല; ഇന്ത്യയെ സൂപ്പറാക്കാന്‍ ഇതു ചെയ്യൂ

പാകിസ്താനെ ത്രില്ലറില്‍ വീഴ്ത്തി ഏഷ്യാ കപ്പ് സ്വന്തമാക്കിയതോടെ ടീം ഇന്ത്യയുടെ അടുത്ത സ്വപ്‌നം 2026ലെ ഐസിസി ടി20 ലോകകപ്പാണ്. കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാവും ടി20 ലോകകപ്പില്‍ ഇന്ത്യയിറങ്ങുക. പക്ഷെ അതു അത്ര എളുപ്പമായിരിക്കില്ല. അതിനായി ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടതായും വരും.

ഏഷ്യാ കപ്പില്‍ ജേതാക്കളായെങ്കിലും ഇന്ത്യയുടെ അത്ര ഗംഭീരമെന്ന പറയാന്‍ കഴിയില്ല. മധ്യനിര ബാറ്റിങും മോശം ഫീല്‍ഡിങുമെല്ലും ഇന്ത്യയെ അലട്ടിയ കാര്യങ്ങളാണ്. പവര്‍പ്ലേയില്‍ പ്രതീക്ഷിച്ചതു പോലെ വിക്കറ്റുകളെടുക്കാനും ഇന്ത്യക്കായില്ല.

TILAK VARMA

ടി20 ലോകകപ്പിനു മുമ്പ് ഈ വീക്ക്‌നെസുകളെല്ലാം പരിഹരിച്ച് ഇന്ത്യ കൂടുതല്‍ കെട്ടുറപ്പുള്ള ടീമായി മാറേണ്ടതുണ്ട്. അതിനായി ചില മാറ്റങ്ങളും ഇന്ത്യ നിര്‍ബന്ധമായി വരുത്തേണ്ടതുണ്ട്. ടി20യില്‍ ഇന്ത്യയെ ഇനിയും ശക്തരാക്കി മാറ്റാനുള്ള മൂന്നു പ്രധാനപ്പെട്ട വഴികളറിയാം.

തിലകിനെ പ്രൊമോട്ട് ചെയ്യൂ

ഏഷ്യാ കപ്പില്‍ ഒരു മല്‍സരത്തിലൊഴികെ ബാക്കിയുള്ളവയിലെല്ലാം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് മൂന്നാം നമ്പറില്‍ കളിച്ചത്. പക്ഷെ അദ്ദേഹത്തിനു ബാറ്റിങില്‍ ഒട്ടും തന്നെ തിളങ്ങാനായില്ല. സൂര്യ ഒരു സ്ഥാനം താഴേക്കിറങ്ങി ഇനിയുള്ള മല്‍സരങ്ങളില്‍ യുവ താലം തിലക് വര്‍മയെ മൂന്നിലേക്കു പ്രൊമോട്ട് ചെയ്യണം.

കാരണം മൂന്നാണ് അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ പൊസിഷന്‍. നേരത്തേ മൂന്നാമനായി ഇറങ്ങി തുടര്‍ച്ചയായി രണ്ടു ടി20 സെഞ്ച്വറികള്‍ നേടിയിട്ടുള്ള താരമാണ് തിലക്. ഏതു സാഹചര്യത്തിലും മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനുള്ള മിടുക്കാണ് അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റുന്നത്.

ഏഷ്യാ കപ്പ് ഫൈനലിലും അവസാനമായി ഇതു നമ്മള്‍ കണ്ടു കഴിഞ്ഞു.്‌റണ്‍ചേസില്‍ 20 തവണ നോട്ടൗട്ടായി ക്രീസില്‍ നില്‍ക്കാന്‍ തിലകിനായിരുന്നു. ഇവയിലെല്ലാം ഇന്ത്യ വിജയിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ മൂന്നില്‍ ഇറക്കിയാല്‍ കൂടുതല്‍ സമയം ക്രീസില്‍ തുടരാനും മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്യും.

അര്‍ഷ്ദീപ് വേണം

ടി20യില്‍ കിടുവാകാന്‍ ഇന്ത്യ ചെയ്യേണ്ട അടുത്ത കാര്യം ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനെ നിര്‍ബന്ധമായും പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തുകയെന്നതാണ്. ഏഷ്യാ കപ്പില്‍ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തെ ഇന്ത്യ കളിപ്പിച്ചുള്ളൂ. ജസ്പ്രീത് ബുംറയെ ഏക പേസറാക്കി സ്പിന്‍ ബൗളിങിനു പ്രാധാന്യം നല്‍കിയുള്ള ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിച്ചത്.

പക്ഷെ ഈ ഗെയിം പ്ലാന്‍ എല്ലായ്‌പ്പോഴും ക്ലിക്കാവണമെന്നില്ല. വലിയ മല്‍സരങ്ങളിലാവും ടീമിനെ ഇതു ബാധിച്ചേക്കുക. ഏഷ്യാ കപ്പില്‍ പല മല്‍സരങ്ങളിലും പവര്‍പ്ലേയില്‍ പ്രതീക്ഷിച്ചതു പോലെ വിക്കറ്റുകളെടുക്കാന്‍ ഇന്ത്യക്കായിരുന്നില്ല. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം അര്‍ഷ്ദീപ് കൂടി കളിച്ചിരുന്നെങ്കില്‍ ഈ കുറവ് ഇന്ത്യക്കു നികത്താന്‍ കഴിഞ്ഞേനെ.

ടി20യില്‍ ഇന്ത്യയുടെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനാണ് അര്‍ഷ്ദീപ്. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളും ഒരുപോലെ മികച്ച ബൗളിങ് കാഴ്ചവയ്ക്കാനും അദ്ദേഹത്തിനു സാധിക്കും. അതിനാല്‍ അര്‍ഷ്ദീപിനെ ഭാവിയില്‍ നിര്‍ബന്ധമായും കളിപ്പിക്കുകയും വേണം.

RINKU SINGH

ഫിനിഷറായി ആ താരം

ഹാര്‍ദിക് പാണ്ഡ്യയാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടീമിനായി ഫിനിഷറുടെ ദൗത്യം നിര്‍വഹിക്കുന്നത്. അദ്ദേഹം അതു ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെങ്കിലും ഹാര്‍ഡ്് ലെങ്ത്ത് ബോളുകള്‍ നേരിടുമ്പോള്‍ വീക്ക്‌നെസുള്ളതായി കാണാം. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം പല ടീമുകളും ഇതു മുതലാക്കാനും ശ്രമിക്കാറുണ്ട്.

ഹാര്‍ദിക്കിനെ കൂടാതെ ശിവം ദുബെയെയും ഫിനിഷിങില്‍ ഇന്ത്യ പരീക്ഷിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിനും ഇതേ വീക്ക്‌നെസുണ്ട്. അതുകൊണ്ടു തന്നെ രണ്ടു പേര്‍ക്കു പകരം ഫിനിഷിങ് ചുമതല റിങ്കു സിങിനെ ഇന്ത്യ ഏല്‍പ്പിക്കണം.

ഹാര്‍ഡ് ലെങ്ത്ത് ബോളുകളെ നന്നായി നേരിടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഒരു ബൗളിങ് ഓപ്ഷന്‍ ഒഴിവാക്കിയ ശേഷം റിങ്കുവിനെ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്.

Story first published: Tuesday, September 30, 2025, 13:34 [IST]
Other articles published on Sep 30, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+