Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നു വമ്പന്‍മാരെ ബൗള്‍ഡാക്കി! ഏറ്റവും വലിയ നേട്ടം ഈ വിക്കറ്റുകളെന്നു റാഷിദ് ഖാന്‍

ടി20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം അഭിമാനം കൊള്ളുന്നത് മൂന്നു വിക്കറ്റുകളെ ഓര്‍ത്താണെന്നു അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കവെയാണ് റാഷിദ് മൂന്നു വമ്പന്‍ താരങ്ങളെ പുറത്താക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണി, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി, ആര്‍സിബിയുടെ തന്നെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് ഈ മൂന്നു പേരെന്നു റാഷിദ് വെളിപ്പെടുത്തി. നിലവില്‍ പാകിസ്താന്‍ സൂപ്പല്‍ ലീഗില്‍ ലാഹോര്‍ ക്വലന്ദേഴ്‌സിനു വേണ്ടി കളിക്കുന്നതിനു വേണ്ടി റാഷിദ് യുഎഇയിലാണുള്ളത്. കൊവിഡിനെ തുടര്‍ന്നു നിര്‍ത്തിവച്ച പിഎസ്എല്ലിലെ ശേഷിച്ച മല്‍സരങ്ങളാണ് യുഎഇയില്‍ നടക്കാന്‍ പോവുന്നത്.

1

മറക്കാനാവാത്ത ഒരു വിക്കറ്റുകള്‍ ഇതുവരെയുള്ള കരിയറില്‍ എനിക്കു വീഴ്ത്താന്‍ സാധിച്ചു. എന്നാല്‍ ടി20യില്‍ എന്റെ ഏറ്റവും മികച്ച മൂന്നു വിക്കറ്റുകള്‍ ഏതൊക്കെയാണെന്നു നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍ അവ എംഎസ് ധോണി, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരുടേതായിരിക്കും. മൂന്നു പേരെയും ബൗള്‍ഡാക്കാന്‍ എനിക്കു സാധിച്ചു.

പല തരത്തില്‍ വിക്കറ്റുകള്‍ ലഭിക്കാം. ചിലപ്പോള്‍ ക്യാച്ചിലൂടെയായിരിക്കും വിക്കറ്റ് ലഭിക്കുക, ചിലപ്പോള്‍ എല്‍ബിഡബ്ല്യുവായിരിക്കും. എന്നാല്‍ ഈ മൂന്നു പേരെപ്പോലെയുള്ള ഇതിഹാസങ്ങളെ ബൗള്‍ഡാക്കുകയെന്നത് വളരെ വലിയ നേട്ടമാണെന്നു ഞാന്‍ പറയും. കാരണം ഒരു സ്പിന്നറെന്ന നിലയില്‍ ഈ മൂന്നു പേരെയും ബൗള്‍ഡാക്കുക കടുപ്പമേറിയ കാര്യമാണ്. ഈ വിക്കറ്റുകള്‍ എല്ലായ്‌പ്പോഴു എന്റെ മനസ്സിലുണ്ട്, എക്കാലവും ഞാന്‍ ഇവ ഓര്‍മിക്കുകയും ചെയ്യുമെന്നും റാഷിദ് വ്യക്തമാക്കി.

2

ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരേ ഒരു ദിവസം ബൗള്‍ ചെയ്യുകയെന്നത് തന്റെ ഏറ്റവും വലിയ സ്വപ്‌നമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 13 വര്‍ഷത്തെ ഏകദിന കരിയറെടുത്താല്‍ സച്ചിനെ ഒരിക്കല്‍ മാത്രമേ ഒരു ലെഗ് സ്പിന്നര്‍ പുറത്താക്കിയിട്ടുള്ളൂ. ഈ കാരണം കൊണ്ടാണ് സച്ചിനെതിരേ ബൗള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. ലെഗ് സ്പിന്നിനെതിരേ അദ്ദേഹത്തിനു മികച്ച റെക്കോര്‍ഡായിരുന്നു ഉണ്ടായിരുന്നത്. സച്ചിനെ ഔട്ടാക്കുന്നതിനേക്കളുപരി അദ്ദേഹത്തെപ്പോലെ ഒരാള്‍ക്കെതിരേ ബൗള്‍ ചെയ്യാനാവുകയെന്നത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ്. സച്ചിനെ പുറത്താക്കുന്നതോ, പുറത്താക്കാതിരിക്കുന്നതോ തീര്‍ത്തും വ്യത്യസ്തമായ കാര്യമാണ്. അദ്ദേഹത്തിനെതിരേ വെറുതെയൊന്നു ബൗള്‍ ചെയ്യാനായാല്‍ അതു തനിക്കു സ്വപ്‌നസാഫല്യമായിരിക്കുമെന്നും 22 കാരനായ റാഷിദ് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, June 6, 2021, 18:26 [IST]
Other articles published on Jun 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+