അഞ്ച് വിക്കറ്റ് നേട്ടമില്ല, എന്നാല്‍ ഏകദിനത്തില്‍ 100 വിക്കറ്റ്; ഇവരാണ് ആ ഇന്ത്യന്‍ താരങ്ങള്‍
മുംബൈ: ഇന്ത്യക്കുവേണ്ടി ഏകദിനത്തില്‍ മികച്ച ബൗളിങ് പ്രകടനം നടത്തിയിട്ടുണ്ട് നിരവധി താരങ്ങളുണ്ട്. ഏകദിനത്തിലെ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം സ്റ്റുവര്‍ട്ട് ബിന്നിയുടെ പേരിലാണ്. നിലവില്‍ മികച്ച ബൗളിങ് നിരതന്നെ ഇന്ത്യക്കൊപ്പമുണ്ട്. എം എസ് ധോണിയുടെ നായകത്വത്തിന് കീഴില്‍ നിരവധി യുവതാരങ്ങളാണ് ഉയര്‍ന്നുവന്നത്. ഐപിഎല്ലും യുവ ബൗളര്‍മാര്‍ക്ക് ടീമിലേക്ക് വരാനുള്ള വഴിതുറന്നു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീമില്‍ ഇതുവരെ ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് നേടാതെ 100 വിക്കറ്റിന് മുകളില്‍ സ്വന്തമാക്കിയ മൂന്ന് സൂപ്പര്‍ ഇന്ത്യന്‍ ബൗളര്‍മാരുണ്ട്.അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

രവിചന്ദ്ര അശ്വിന്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രധാന സ്പിന്നര്‍മാരിലൊരാളാണ് രവിചന്ദ്ര അശ്വിന്‍. ടെസ്റ്റിലെ ഇന്ത്യയുടെ മുഖ്യ സ്പിന്നറായ അശ്വിന്‍ സമീപകാലത്തായി പരിമിത ഓവര്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പുറത്താണ്. രവിചന്ദ്ര അശ്വിന്‍ 111 ഏകദിനത്തില്‍ നിന്നായി 4.91 എക്കോണമി റേറ്റില്‍ 150 വിക്കറ്റാണ് സ്വന്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഇതുവരെ ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ മികച്ച ഏകദിന പ്രകടനം. എന്നാല്‍ ടെസ്റ്റില്‍ 27 തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഏഴ് തവണ 10 വിക്കറ്റ് പ്രകടനവും അദ്ദേഹം നടത്തിയിട്ടുണ്ട്. ഐപിഎല്ലിലും മികച്ച പ്രകടനമാണ് അശ്വിന്‍ നടത്തിയിട്ടുള്ളത്.ടെസ്റ്റില്‍ സെഞ്ച്വറിയും അശ്വിന്‍ നേടിയിട്ടുണ്ട്.

ഇഷാന്ത് ശര്‍മ
ഇഷാന്ത് ശര്‍മയും മികച്ച പേസറെന്ന നിലയില്‍ പേരെടുത്ത താരമാണ്. ടെസ്റ്റിലെ ഇന്ത്യയുടെ പ്രധാന ആശ്രയമായ ഇഷാന്ത് ശര്‍മ ഏതുവരെ ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടില്ല. 80 ഏകദിനത്തില്‍ നിന്ന് 115 വിക്കറ്റാണ് ഇഷാന്ത് വീഴ്ത്തിയത്.34 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 2016ന് ശേഷം പരിമിത ഓവര്‍ ക്രിക്കറ്റിനുള്ള ടീമില്‍ ഇടം നേടാന്‍ ഇഷാന്തിന് സാധിച്ചിട്ടില്ല. അതേ സമയം ടെസ്റ്റില്‍ 11 തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടനവും ഇഷാന്ത് നടത്തിയിട്ടുണ്ട്. 74 റണ്‍സിന് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് ഇഷാന്തിന്റെ മികച്ച ടെസ്റ്റ് പ്രകടനം.
ധോണിയുടെ മികവല്ല, ഗാംഗുലിയുടെ അധ്വാനമാണ് കിരീടങ്ങള്‍ക്ക് പിന്നില്‍: ഗൗതം ഗംഭീര്‍

ഉമേഷ് യാദവ്
പേസ് ബൗളറായ ഉമേഷ് യാദവ് 75 മത്സരത്തില്‍ നിന്ന് 106 വിക്കറ്റ് നേടിയിട്ടുണ്ടെങ്കിലും ഒരു തവണപോലും അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല.10 വര്‍ഷത്തെ കരിയറിനിടയില്‍ 31 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് ഉമേഷിന്റെ മികച്ച പ്രകടനം. 2015ലെ ഏകദിന ലോകകപ്പില്‍ 18 വിക്കറ്റുമായി മികച്ച പ്രകടനമാണ് ഉമേഷ് പുറത്തെടുത്തത്. താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ പലപ്പോഴും പകരക്കാരനായാണ് ഉമേഷിന് അവസരം ലഭിക്കാറുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications