Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 'പൊട്ടും', മൂന്ന് വലിയ ആശങ്കകള്‍! കടുപ്പം

1

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സീറ്റ് സ്വപ്‌നം കാണുന്ന ടീമാണ് ഇന്ത്യ. ബംഗ്ലാദേശിനെതിരായ പരമ്പരയും തൂത്തുവാരിയതോടെ ഇന്ത്യ ഫൈനല്‍ സീറ്റിനോട് വളരെ അടുത്തിരിക്കുകയാണ്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്.

ഓസ്‌ട്രേലിയയെ അവരുടെ തട്ടകത്തില്‍ രണ്ട് തവണ വിറപ്പിച്ച് പരമ്പര നേടിയ ഇന്ത്യക്ക് ഇത്തവണ സ്വന്തം തട്ടകത്തിലേക്കെത്തുമ്പോള്‍ കാലിടറാന്‍ സാധ്യതകളേറെ. മിന്നും ഫോമിലുള്ള കംഗാരുക്കളെ പിടിച്ചുകെട്ടുക ഇന്ത്യക്ക് പ്രയാസമായിരിക്കുമെന്നുറപ്പ്.

തട്ടകത്തിലെ ഇന്ത്യയുടെ ടെസ്റ്റ് കണക്കുകള്‍ മികച്ചതാണ്. എന്നാല്‍ സമീപകാലത്തെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്. ഇന്ത്യക്ക് മുന്നിലുള്ള മൂന്ന് പ്രധാന ആശങ്കകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1

സൂപ്പര്‍ താരങ്ങളുടെ ഫോം

ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം സൂപ്പര്‍ താരങ്ങളുടെ ഫോമാണ്. രോഹിത് ശര്‍മയും വിരാട് കോലിയും മോശം ഫോമിലാണ്. രോഹിത്തിന് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അലട്ടുന്നു. കെ എല്‍ രാഹുലിന് നിലവിലെ ഫോമില്‍ സീറ്റ് നേടുക പ്രയാസം.

ശുബ്മാന്‍ ഗില്ലിനും സ്ഥിരത പ്രശ്‌നം. ചേതേശ്വര്‍ പുജാരക്കും സ്ഥിരയില്ല. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ ഭേദപ്പെട്ട് നില്‍ക്കുമ്പോഴും മറ്റുള്ളവരെല്ലാം ഫോമുകൊണ്ട് നിരാശപ്പെടുത്തുന്നു. ബംഗ്ലാദേശിനോട് പോലും വിറച്ചാണ് ഇന്ത്യ പരമ്പര നേടിയത്.

ഈ സാഹചര്യത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ ഇന്ത്യ നേരിടുമ്പോള്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല. ഫോം മെച്ചപ്പെടുത്താന്‍ സൂപ്പര്‍ താരങ്ങള്‍ക്ക് സാധിക്കാത്ത പക്ഷം വലിയ തിരിച്ചടികള്‍ ഇന്ത്യക്ക് നേരിടേണ്ടി വരും.

മികച്ച കൂട്ടുകെട്ടുകള്‍ ഇല്ല

നിലവിലെ ഇന്ത്യയുടെ പ്രധാന പ്രശ്‌നം മികച്ച കൂട്ടുകെട്ടില്ലെന്നതാണ്. പരീക്ഷണങ്ങള്‍ ഇന്ത്യ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍ എന്നിവരിലാര് വേണമെന്നത് പ്രധാന ചോദ്യം.

പേസ് നിരയില്‍ ഉമേഷ് യാദവിന് സ്ഥാനമുണ്ടോ? അതോ യുവ പേസര്‍മാരെ പരിഗണിക്കണമോ തുടങ്ങി പല ചോദ്യങ്ങളും ഇന്ത്യക്ക് മുന്നിലുണ്ട്. ഇതിനെല്ലാം ഉത്തരം കണ്ടെത്തി ശക്തമായ ടീമുമായി എത്തുന്ന കംഗാരുക്കളെ കീഴടക്കുക ഇന്ത്യക്ക് വലിയ പ്രശ്‌നമാണ്.

മികച്ച ടീം കൂട്ടുകെട്ടിനെ കണ്ടെത്താന്‍ ഇന്ത്യക്ക് ഇനിയും സാധിക്കേണ്ടിയിരിക്കുന്നു. അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കളിച്ചപ്പോഴുള്ള കെട്ടുറപ്പ് ഇന്നത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീമിനില്ല.

1

സൂപ്പര്‍ താരങ്ങളുടെ അഭാവം

ഇന്ത്യയുടെ ചില സൂപ്പര്‍ താരങ്ങള്‍ക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര നഷ്ടമായേക്കും. ജസ്പ്രീത് ബുംറ പരിക്കേറ്റ് ഏറെ നാളുകളായി ടീമിന് പുറത്താണ്. ഓസീസ് പരമ്പര കളിക്കാന്‍ ബുംറ ഉണ്ടാവുമോയെന്നത് സംശയമാണ്.

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ക്ക് കളിക്കാനാവാതെ വന്നാല്‍ ഈ വിടവ് നികത്താന്‍ ഇന്ത്യ പ്രയാസപ്പെടും. പരിക്കേറ്റ് പുറത്തുള്ള രവീന്ദ്ര ജഡേജക്കും പരമ്പര നഷ്ടമാവാന്‍ സാധ്യത കൂടുതലാണെന്നാണ് വിവരം. ഇതും ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കും.

വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലുള്ള റിഷഭ് പന്തിനും തിരിച്ചുവരവ് കടുപ്പമാണ്. ഇന്ത്യക്കായി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ തകര്‍പ്പന്‍ റെക്കോഡ് നേടിയ താരമാണ് റിഷഭ്. സൂപ്പര്‍ താരങ്ങളുടെ അഭാവം പരമ്പരയില്‍ ഇന്ത്യക്ക് വലിയ തലവേദനയായി മാറിയേക്കും.

Story first published: Saturday, December 31, 2022, 22:22 [IST]
Other articles published on Dec 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+