Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: വരുണ്‍ ചക്രവര്‍ത്തി ഇന്ത്യന്‍ നിരയില്‍ വേണം? മൂന്ന് കാരണങ്ങളിതാ

മുംബൈ: ടി20 ലോകകപ്പ് ഒക്ടോബര്‍ 17ന് ആരംഭിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ ലോകകപ്പാണിത്. ബിസിസി ഐയുടെ മേല്‍നോട്ടത്തില്‍ ഇന്ത്യയില്‍ത്തന്നെ ടി20 ലോകകപ്പ് നടക്കേണ്ടതായിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോകകപ്പിന്റെ വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഇതുവരെ ഐസിസി കിരീടം നേടാത്ത വിരാട് കോലിക്കും നിര്‍ണ്ണായകമാണ് വരാനിരിക്കുന്ന ലോകകപ്പ്.

വരുണ്‍ ചക്രവര്‍ത്തി

നിരവധി യുവതാരങ്ങള്‍ അവസരം കാത്തിരിക്കുന്നു. മികച്ച ബാറ്റിങ് നിരയും ബൗളിങ് നിരയുമുള്ള ഇന്ത്യക്ക് മുന്നിലുള്ള പ്രധാന തലവേദന സ്പിന്‍ നിരയുടെ പ്രകടനമാണ്. ആരൊക്കെയാണ് സ്പിന്‍ നിരയിലേക്ക് എത്തുകയെന്ന് കാത്തിരുന്ന് കാണണം. എങ്കിലും വരുണ്‍ ചക്രവര്‍ത്തി ഇന്ത്യയ്ക്കായി ടി20 ലോകകപ്പില്‍ കളിക്കണം. അതിനുള്ള മൂന്ന് കാരണങ്ങളിതാ.

ഐപിഎല്ലിലെ മികച്ച പ്രകടനം

ഐപിഎല്ലിലെ മികച്ച പ്രകടനം

നിലവിലെ ഇന്ത്യന്‍ ടി20 സ്പിന്നര്‍മാരില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നത് വരുണ്‍ ചക്രവര്‍ത്തിയാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ വരുണ്‍ ശ്രദ്ധേയ പ്രകടനമാണ് പുറത്തെടുക്കുന്നത്. 2020 സീസണില്‍ 7ന് താഴെ ഇക്കോണമിയില്‍ 17 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. 2020ലെ ഐപിഎല്‍ നടന്ന യുഎഇയിലാണ് ടി20 ലോകകപ്പും നടക്കാനിരിക്കുന്നത്. അതിനാല്‍ ഇവിടെ കളിച്ച് പരിചയസമ്പത്തും വരുണിനുണ്ട്. നിലവിലെ ഫോമും താരത്തിന് ഗുണം ചെയ്യും. ഐപിഎല്‍ 2021ന്റെ ആദ്യ പകുതിയിലും വരുണിന് തിളങ്ങാനായി.

ബൗളിങ്ങിലെ വ്യത്യസ്ത

ബൗളിങ്ങിലെ വ്യത്യസ്ത

സ്പിന്‍ ബൗളിങ്ങില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ കെല്‍പ്പുള്ള ബൗളറാണ് വരുണ്‍. ഗൂഗ്ലി,ദൂസ്‌ര,ക്യാരം ബോള്‍,ഫ്‌ളിപ്പര്‍,ഓഫ് ബ്രേക്ക്,ലെഗ് ബ്രേക്ക് തുടങ്ങിയവയെല്ലാം അനായാസമായി ചെയ്യാന്‍ വരുണിന് സാധിക്കും. യുഎഇയില്‍ അദ്ദേഹത്തിന്റെ ഈ ബൗളിങ് വേരിയേഷന്‍ വളരെ നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്നതാണ്. റണ്‍സ് വിട്ടുകൊടുക്കുന്നതിലും അദ്ദേഹം പിശുക്കുകാട്ടുന്നതിനാല്‍ ഇന്ത്യക്ക് എന്തുകൊണ്ടും അവസരം നല്‍കാന്‍ സാധിക്കുന്ന സ്പിന്നറാണ് വരുണ്‍.

നിലവിലെ സ്പിന്നര്‍മാരുടെ മോശം ഫോം

നിലവിലെ സ്പിന്നര്‍മാരുടെ മോശം ഫോം

നിലവിലെ മറ്റ് സ്പിന്നര്‍മാരുടെ മോശം ഫോമാണ് വരുണിന് മുഖ്യ പരിഗണന നല്‍കാനുള്ള മറ്റൊരു കാരണം. കുല്‍ദീപ് യാദവ്,യുസ്‌വേന്ദ്ര ചഹാല്‍ എന്നീ രണ്ട് സീനിയര്‍ സ്പിന്നര്‍മാര്‍ക്കും ഫോമില്ല. കുല്‍ദീപ് ഏറെ നാളായി ടീമിന് പുറത്താണ്. ചഹാല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടുന്നുമില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച താരം വരുണാണ്. രാഹുല്‍ ചഹാറാണ് പരിഗണിക്കാവുന്ന മറ്റൊരു സ്പിന്നര്‍.

Story first published: Sunday, July 4, 2021, 19:00 [IST]
Other articles published on Jul 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+