അയർലാന്റിനെതിരെ വൈഭവ് ഇറങ്ങണം! മൂന്ന് കാരണങ്ങൾ ഇതാ, സഞ്ജു പുറത്താകുമോ?
ക്രിക്കറ്റ് ലോകം മുഴുവൻ കാത്തിരുന്നിട്ടും ഒന്നാം ടി20യിൽ 15-കാരൻ വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റം കുറിക്കാൻ ഇന്ത്യൻ ടീം മാനേജ്‌മെന്റ് സമ്മതിച്ചിരുന്നില്ല. തങ്ങളുടെ പരിചയസമ്പന്നരായ മുൻനിരയെ വിശ്വസിച്ച് ഇറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ, 34 റൺസിന്റെ നാണംകെട്ട തോൽവിയാണ് അയർലൻഡ് സമ്മാനിച്ചത്. 183 റൺസ് പിന്തുടർന്ന ഇന്ത്യ 148 റൺസിന് എരിഞ്ഞടങ്ങി. അഭിഷേക് ശർമ (20 പന്തിൽ 49) മാത്രമാണ് തിളങ്ങിയത്.
ക്രിക്കറ്റ് ലോകത്തെ നടുക്കിയ 'അട്ടിമറികൾ'; ഇന്ത്യയെ വീഴ്ത്തിയ അയർലൻഡിന് മുൻപ് ചരിത്രം കുറിച്ചവർ ഇതാ!
ഞായറാഴ്ച (ജൂൺ 28) നടക്കുന്ന രണ്ടാം ടി20യിൽ പരമ്പര സമനിലയിലാക്കാൻ (1-1) ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. ഈ നിർണ്ണായക പോരാട്ടത്തിൽ വൈഭവ് സൂര്യവംശിയെ ഇന്ത്യ എന്തുകൊണ്ട് പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണം എന്നതിന്റെ 3 പ്രധാന കാരണങ്ങൾ ഇതാ:

1. സൂര്യവംശിയുടെ അവിശ്വസനീയ ഫോം പരമാവധി മുതലാക്കുക
യുവതാരത്തിന്റെ നിലവിലെ ബാറ്റിംഗ് ഫോം ഇന്ത്യൻ ടീം മാനേജ്‌മെന്റിന് തള്ളിക്കളയാൻ പറ്റാത്ത ഒന്നാണ്. ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി 237.31 എന്ന അത്യഗ്രൻ സ്ട്രൈക്ക് റേറ്റിൽ 776 റൺസ് അടിച്ചുകൂട്ടി 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' ആയത് ഈ 15-കാരനാണ്. ദിവസങ്ങൾക്ക് മുൻപ് ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എ-യ്ക്കായി വെറും 29 പന്തിൽ 94 റൺസ് (10 ഫോറും 8 സിക്സും) താരം അടിച്ചുകൂട്ടിയിരുന്നു. കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന സമയത്ത് തന്നെ ഇത്തരം യുവപ്രതിഭകൾക്ക് അന്താരാഷ്ട്ര വേദിയിൽ അവസരം നൽകുകയാണ് ഇന്ത്യ ചെയ്യേണ്ടത്. എങ്കിൽ മാത്രമേ അന്താരാഷ്ട്ര വേദികളിൽ അവർ ടെസ്റ്റ് ചെയ്യപ്പെടുകയും അവർക്ക് ഇംപ്രൂവ്മെൻിനുള്ള വാതിലുകൾ തുറക്കുകയും ചെയ്യുകയുള്ളൂ.
2. തളർന്ന ബാറ്റിംഗ് നിരയ്ക്ക് പുതിയൊരു ഊർജ്ജം
ഒന്നാം ടി20യിൽ അഭിഷേക് ശർമ ഒഴികെയുള്ള മറ്റ് ഇന്ത്യൻ ബാറ്റർമാർ പാടെ പരാജയപ്പെട്ടു. ഐറിഷ് സാഹചര്യങ്ങളോട് പൊരുതാനാകാതെ ഇന്ത്യൻ നിര അടിയറവ് പറഞ്ഞപ്പോൾ, സൂര്യവംശിയെപ്പോലെ ഭയമില്ലാതെ ബാറ്റുവീശുന്ന ഒരു ഇടങ്കാലൻ താരം വരുന്നത് ടീമിന് പുതുജീവൻ നൽകും. ഒന്നാം മത്സരത്തിലെ പരാജയത്തിന്റെ യാതൊരു സമ്മർദ്ദവും ഇല്ലാത്തതിനാൽ, കളിക്കളത്തിൽ ഇന്ത്യയ്ക്ക് ആവശ്യമായ വലിയ രീതിയിലുള്ള ഊർജ്ജം കൊണ്ടുവരാൻ സൂര്യവംശിക്ക് സാധിക്കും.
IND vs IRE: ഫിഫ്റ്റിയില്ല, രണ്ടാം ടി20യില്‍ സഞ്ജുവിന്റെ സ്‌കോര്‍ ഇതാ!!! പ്രവചിച്ച് എഐ
3. വരാനിരിക്കുന്ന വലിയ വെല്ലുവിളികൾക്ക് മുന്നോടിയായുള്ള മികച്ച പരീക്ഷണം
അയർലൻഡിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ വച്ച് ഇന്ത്യയ്ക്ക് 5 മത്സരങ്ങളുടെ കടുത്ത ടി20 പരമ്പര കളിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിലെ കഠിനമായ സാഹചര്യങ്ങളിൽ സൂര്യവംശിയെപ്പോലൊരു വെടിക്കെട്ട് താരത്തിന്റെ സേവനം ഇന്ത്യയ്ക്ക് ആവശ്യമായി വന്നേക്കാം. അതിന് മുൻപായി സമ്മർദ്ദമേറിയ ഒരു 'മസ്റ്റ് വിൻ' മത്സരത്തിൽ ഈ കൗമാരതാരത്തെ ഇറക്കി പരീക്ഷിക്കുന്നത്, വരാനിരിക്കുന്ന വലിയ പോരാട്ടങ്ങൾക്ക് അവനെ പ്രാപ്തനാക്കാൻ സഹായിക്കും. ഇംഗ്ലണ്ട് ടൂറിനെക്കൂടാതെ, ഏഷ്യൻ ഗെയിംസ് ടീമിലും വൈഭവ് സ്ഥാനം പിടിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications