IND vs IRE: ഫിഫ്റ്റിയില്ല, രണ്ടാം ടി20യില്‍ സഞ്ജുവിന്റെ സ്‌കോര്‍ ഇതാ!!! പ്രവചിച്ച് എഐ
ബെല്‍ഫാസ്റ്റ്: ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഹീറോയ ശേഷം ആദ്യമായി കളിച്ച ടി20യില്‍ തന്നെ ഫ്‌ളോപ്പായതിന്റെ നിരാശയിലാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. അയര്‍ലാന്‍ഡുമായുള്ള ആദ്യ ടി20യില്‍ വെറും നാലു ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു ക്രീസില്‍ നില്‍ക്കായാനുള്ളൂ.
ഒരു ഫോറുള്‍പ്പെടെ അഞ്ചു റണ്‍സെടുത്ത സഞ്ജുവിനെ അരങ്ങേറ്റ മല്‍സരം കളിച്ച ഇന്ത്യന്‍ വംശജനായ ഇടംകൈയന്‍ പേസര്‍ കന്നി ബോളില്‍ തന്നെ ബൗള്‍ഡാക്കുകയായിരുന്നു. ഇന്‍സൈഡ് എഡ്ജായാണ് അദ്ദേഹത്തിന്റെ സ്റ്റംപ തെറിച്ചത്.

നിര്‍ഭാഗ്യകരമായ ഈ പുറത്താവലിന്റെ ക്ഷീണം തീര്‍ക്കാനുറച്ചായിരിക്കും ഞായറാഴ്ച വൈകീട്ട് നടക്കാനിരിക്കുന്ന രണ്ടാമത്തെയും അവസാനത്തെയും മാച്ചില്‍ സഞ്ജുവിറങ്ങുക. ഈ കളിയില്‍ അദ്ദേഹം ബാറ്റിങില്‍ മിന്നിക്കുമോ? എത്ര റണ്‍സാവും സഞ്ജു നേടുകയെന്നു പ്രവിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്.
സഞ്ജുവിന്റെ റണ്ണെത്ര?
ബെല്‍ഫാസ്റ്റിലെ രണ്ടാമങ്കത്തില്‍ സഞ്ജു സാംസണില്‍ നിന്നും വലിയൊരു സ്‌കോര്‍ പ്രതീക്ഷിക്കേണ്ടെന്നാണ് എഐ പ്രവചനത്തില്‍ നിന്നും വ്യക്തമാവുന്നത്. എങ്കിലും ആദ്യ കളിയിലേതു പോലെ ഒറ്റയക്ക സ്‌കോറില്‍ അദ്ദേഹം പുറത്താവില്ലെന്നു പ്രതീക്ഷിക്കാം.
എഐയുടെ പ്രവചനമനുസരിച്ച് ഈ കളയില്‍ സഞ്ജുവിന്റെ സ്‌കോര്‍ 25-45 റണ്‍സിനു ഇടയിലായിരിക്കും. കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ 30-35 റണ്‍സിനിടെ സ്‌കോറായിരിക്കും അദ്ദേഹം നേടുക.
ഈ മല്‍സരത്തില്‍ സഞ്ജുവിന്റെ ഇന്നിങ്‌സിനെ ബാധിക്കാനിടയുള്ള പ്രധാനപ്പെട്ട ഘടകങ്ങളും ഇതില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിലൊന്ന് ബാറ്റിങ് ഫോമാണ്. ഓപ്പണറായോ, ചിലപ്പോള്‍ മൂന്നാം നമ്പറിലോ ആയിരിക്കും അദ്ദേഹം കളിക്കുക.
പക്ഷെ അയര്‍ലാന്‍ഡിലെ സാഹചര്യങ്ങളില്‍ തുടക്കത്തില്‍ ബാറ്റിങ് അല്‍പ്പം കടുപ്പമായിരിക്കും. സീം മൂവ്‌മെന്റ് ബാറ്റര്‍മാരെ ശരിക്കും ബുദ്ധിമുട്ടിക്കും. മല്‍സരം പുരോഗമിക്കവെ ബാറ്റിങ് കുറേക്കൂടി എളുപ്പമായി തീരുകയും ചെയ്യും.
്ആദ്യ കളിയിലെ മോശം പ്രകടനത്തിനു പ്രായശ്ചിത്തം ചെയ്യാനുള്ള പ്രചോദനം സഞ്ജുവിനു തീര്‍ച്ചയായും ഉണ്ടാവുമെന്നതാണ് രണ്ടാമത്തെ കാരണം. സമീപ കാല പ്രകടനങ്ങള്‍ അദ്ദേഹത്തിനു ഇതിനു സഹായിക്കുകയും ചെയ്യും. അവസാനമായി കളിച്ച ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം രണ്ടു സെഞ്ച്വറികളടക്കം നേടിയ താരം കൂടിയാണ് സഞ്ജു.

മൂന്നാമത്തെ കാരണം എതിരാളികള്‍ അയര്‍ലാന്‍ഡാണെന്നതാണ്. അവര്‍ അണ്ടര്‍ഡോഗുകളാണെങ്കിലും നാട്ടിലെ സാഹചര്യങ്ങളില്‍ ഭയക്കേണ്ട എതിരാളികള്‍ തന്നെയാണ്. വെള്ളിയാഴ്ച ആദ്യ ടി20യിലേറ്റ ഷോക്കിങ് പരാജയത്തോടെ ഇന്ത്യക്കു അതു ബോധ്യമായിട്ടുമുണ്ടാവും.
ഈ കളിയില്‍ ഇന്ത്യയുടെ കഥ കഴിച്ചതാവട്ടെ മാത്യു ഹാംഫ്രേസിനൊപ്പം അരങ്ങേറ്റ മല്‍സരത്തില്‍ ഇറങ്ങിയ മാത്യു ഹൊള്ളാര്‍ഡും ജയ് മൂന്ദ്രയും ചേര്‍ന്നാണ്. അതിനാല്‍ ഇവരെയൊക്കെ വളരെ ശ്രദ്ധയോടെ തന്നെ രണ്ടാം ടി20യില്‍ നേരിടാന്‍ സഞ്ജു ശ്രദ്ധിക്കുകയും വേണം.
ഇന്ത്യന്‍ ടി20 സ്‌ക്വാഡ്
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍) അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, സൂര്യാന്‍ഷ് ഷെഡ്ഗെ, വൈഭവ് സൂര്യവംശി, പ്രിന്‍സ് യാദവ്, രവി ബിഷ്നോയ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


