Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ അല്ല, ഇന്ത്യന്‍ ടീം ആഗ്രഹിക്കുന്നത് ഇഷാനെ! 2023ലെ ഭാഗ്യ താരം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍ കിഷന്‍. റിഷഭ് പന്ത് പരിക്കേറ്റ് ടീമിന് പുറത്തുപോകുന്ന സാഹചര്യങ്ങളില്‍ ഇന്ത്യ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത് ഇഷാന്‍ കിഷനെയാണ്. ഇതിനോടകം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം നടത്താന്‍ ഇഷാന് സാധിച്ചിട്ടുണ്ട്. പരിമിത ഓവറിലാണ് അദ്ദേഹം കൂടുതല്‍ ശോഭിക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന താരങ്ങളിലൊരാളാണ് ഇഷാന്‍.

ഇന്ത്യ വേദിയാകുന്ന വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇഷാന്‍ കിഷന് ടീമിലിടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ റിഷഭ് പന്തും കെ എല്‍ രാഹുലും തിരിച്ചെത്തിയാല്‍ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാള്‍ക്ക് മാത്രമെ ചിലപ്പോള്‍ അവസരം ലഭിക്കുകയുള്ളൂ. ആരാധക പിന്തുണ ഇഷാനെക്കാള്‍ കൂടുതല്‍ സഞ്ജുവിനാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ സാഹചര്യം നോക്കുമ്പോള്‍ ടീമിലെ ഭാഗ്യ താരം സഞ്ജുവല്ല ഇഷാനാണെന്ന് പറയാം.

സഞ്ജു സാംസണെക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ ടീം ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും ഇഷാന്‍ കിഷനെയാണ്. ഇത് പറയാനുള്ള മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം. ടീമിലെ എക്‌സ് ഫാക്ടര്‍ താരമാണ് ഇഷാന്‍ കിഷന്‍. മത്സരഫലത്തെ ഒറ്റക്ക് മാറ്റിമറിക്കാന്‍ ഇഷാന് കഴിവുണ്ട്. സഞ്ജു സാംസണെക്കാളും വിശ്വസ്തനായ താരമാണ് ഇഷാന്‍. സ്ഥിരതയുടെ കാര്യത്തില്‍ രണ്ടുപേരും തുല്യരാണ്. എന്നാല്‍ ഫോമിലേക്കെത്തിയാല്‍ സഞ്ജുവിനെക്കാള്‍ അപകടകാരി ഇഷാനാണ്.

മികച്ച തുടക്കം ലഭിച്ചാല്‍ അതിനെ വലിയ സ്‌കോറാക്കി മാറ്റാന്‍ ഇഷാന് കഴിവുണ്ട്. ഏകദിനത്തിലെ ഇരട്ട സെഞ്ച്വറി നേട്ടം ഇതിന് ഉദാഹരണമാണ്. അതുകൊണ്ടുതന്നെ പ്രധാന മത്സരങ്ങള്‍ വരാനിരിക്കെ സഞ്ജുവിനെക്കാള്‍ ഇന്ത്യ ആവശ്യപ്പെടുന്നത് ഇഷാന്റെ മികവാണ്. രണ്ടാമത്തെ കാര്യം ഇടം കൈയനാണെന്നതാണ്. ഇന്ത്യന്‍ ടീമില്‍ ഇടം കൈയന്‍ താരങ്ങളുടെ അഭാവമുണ്ട്. പ്രധാനമായും ഓപ്പണിങ്ങില്‍ മികച്ചൊരു ഇടം കൈയനില്ല. യശ്വസി ജയ്‌സ്വാളിനെ ഇടം കൈയന്‍ ഓപ്പണറായി ഇന്ത്യ വളര്‍ത്തുന്നുണ്ട്.

ishan kishan

എന്നാല്‍ ബാക്കപ്പാക്കാന്‍ മികച്ച ഇടം കൈയനില്ല. അതുകൊണ്ടുതന്നെ ഇഷാന്‍ കിഷന്‍ ടീമില്‍ വേണ്ടത് അത്യാവശ്യമാണ്. ടീമിന്റെ ഇടത്-വലത് കൂട്ടുകെട്ട് നിലനിര്‍ത്തുന്നതില്‍ ഇഷാന്റെ സാന്നിധ്യം അത്യാവശ്യമാണ്. സഞ്ജു സാംസണ്‍ ടീമിലേക്കുമ്പോള്‍ ടീമില്‍ വ്യത്യസ്ത കൊണ്ടുവരാനാവില്ല. സ്വാഭാവികമായ വലം കൈയന്‍ ബാറ്റ്‌സ്മാന്‍ എന്നതിലുപരിയായി എടുത്തു പറയാന്‍ സാധിക്കുന്ന സവിശേഷത സഞ്ജുവിനില്ല. എന്നാല്‍ ഇഷാന്‍ കിഷന്‍ ടീമിലെത്തിയാല്‍ ടീമിന്റെ സംതുലിതാവസ്ഥയില്‍ മാറ്റമുണ്ടാകും.

ഇടത്-വലത് കൂട്ടുകെട്ട് നിലനിര്‍ത്താന്‍ ഇഷാനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതാണ് നല്ലത്. വിക്കറ്റിന് പിന്നിലും ഇഷാന്‍ മിടുക്കനാണ്. ഡൈവിങ് ക്യാച്ചടക്കം നടത്താന്‍ കഴിവുള്ള ഇഷാന്‍ സ്പിന്നിനെതിരേയും നന്നായി കീപ്പ് ചെയ്യും. സഞ്ജു ഇഷാനെക്കാളും മികച്ച കീപ്പറാണെങ്കിലും ഇഷാന്‍ ടീമിനുള്ളില്‍ സൃഷ്ടിക്കുന്ന ഇംപാക്ട് സൃഷ്ടിക്കാന്‍ സഞ്ജുവിന് സാധിക്കില്ല.

റിഷഭ് പന്ത് ലോകകപ്പില്‍ കളിക്കാതിരുന്നാല്‍ കെ എല്‍ രാഹുലിനൊപ്പം സഞ്ജുവിനും ഇഷാനും വിളിയെത്തിയേക്കും. റിഷഭ് പന്ത് തിരിച്ചെത്തിയാല്‍ സഞ്ജു ബാക്കപ്പ് താരമായി മാറാനാണ് സാധ്യത. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ സഞ്ജുവിന്റെ പ്രകടനം നിര്‍ണ്ണായകമാവും. തിളങ്ങാനായാല്‍ സഞ്ജുവിന് ലോകകപ്പിലും സീറ്റ് നേടാം. നിരാശപ്പെടുത്തിയാല്‍ ലോകകപ്പില്‍ സീറ്റ് നേടാനുള്ള സാധ്യത കുറയും.

Story first published: Tuesday, July 18, 2023, 18:44 [IST]
Other articles published on Jul 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+