ടീം ഇന്ത്യ രാജസ്ഥാന്‍ മയം... മൂന്നു പേര്‍ സംഘത്തില്‍, ഇതാദ്യം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി മൂന്ന് രാജസ്ഥാന്‍ താരങ്ങളാണ് വിവിധ ടീമുകളില്‍ ഇടം നേടിയത്. അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ടീമിലാണ് രാജസ്ഥാനില്‍ നിന്നുള്ള മൂന്നു പേരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പേസര്‍ ഖലീല്‍ അഹമ്മദ്, സഹോദരന്‍മാരായ ദീപക് ചഹര്‍, രാഹുല്‍ ചഹര്‍ എന്നിവരാണ് ഇന്ത്യന്‍ ടീമിലെ രാജസ്ഥാന്‍ സാന്നിധ്യങ്ങള്‍. ഖലീലിനെ ഏകദിന, ടി20 ടീമുകളിലുള്‍പ്പെടുത്തിയപ്പോള്‍ ചഹര്‍ സഹോദരന്‍മാര്‍ ടി20 ടീമില്‍ മാത്രമേയുള്ളൂ.

കഴിഞ്ഞ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്ന താരമാണ് ഖലീല്‍. പക്ഷെ തഴയപ്പെടുകയായിരുന്നു. ടീമിലേക്കു തന്നെ തിരികെ വിളിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അടുത്ത 10 വര്‍ഷത്തേക്ക് ടീമില്‍ സ്ഥാനമുറപ്പിക്കുകയാണ് ലക്ഷ്യമെന്നും ഖലീല്‍ വ്യക്തമാക്കി. നിലവില്‍ ചഹര്‍ സഹോദരന്‍മാരോടൊപ്പം വിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീമിന്റെ ഭാഗമാണ് അദ്ദേഹം.
കഴിഞ്ഞ വര്‍ഷം ഖലീലിനൊപ്പം ഇന്ത്യക്കു വേണ്ടി അരങ്ങേറിയ താരമാണ് പേസറായ ദീപക്. എന്നാല്‍ സ്പിന്നറായ രാഹുലിന് ഇത് ആദ്യ ഊഴമാണ്. ചഹര്‍ കുടുംബത്തെ സംബന്ധിച്ച് അഭിമാന നിമിഷമാണിതെന്നു ദീപകിന്റെ സഹോദരി മാല്‍തി ചഹര്‍ പറയുന്നു. ഈയൊരു മുഹൂര്‍ത്തത്തിനു വേണ്ടിയാണ് തങ്ങള്‍ ഇത്രയും നാള്‍ കാത്തിരുന്നതെന്നും അവര്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications