Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊവിഡ്- മൂന്ന് പാക് താരങ്ങള്‍ക്കും ദക്ഷിണാഫ്രിക്കയിലെ ഏഴു പേര്‍ക്കും സ്ഥിരീകരിച്ചു

ലാഹോര്‍/ ഡര്‍ബന്‍: ക്രിക്കറ്റിന്റെ തിരിച്ചുവരവ് കൂടുതല്‍ പ്രതിസന്ധിയിലാക്കി കൊവിഡ് പടര്‍ന്നുപിടിക്കുന്നു. പാകിസ്താന്‍ ദേശീയ ടീമിലെ മൂന്നു പ്രമുഖ താരങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, ക്രിക്കറ്റ് സൗത്താഫ്രിക്ക നടത്തിയ മാരത്തണ്‍ പരിശോധനയില്‍ ഏഴു പേരുടെ ഫലവും പോസിറ്റീവാണെന്നു കണ്ടെത്തി. അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയിലാണ് പാക് ടീമിലെ മൂന്നു കളിക്കാര്‍ പരാജയപ്പെട്ടിരിക്കുന്നത്. ഷതാബ് ഖാന്‍, ഹാരിസ് റൗഫ്, ഹൈദര്‍ അലി എന്നിവരുടെ ഫലമാണ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീഡി, മുന്‍ ഓപ്പണര്‍ തൗഫീഖ് ഉമര്‍ എന്നിവര്‍ക്കുമ നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ തൗഫീഖ് രോഗവിമുക്തി നേടിയപ്പോള്‍ അഫ്രീഡി ചികില്‍സയിലാണ്.

1

കൊവിഡ് പിടിപെട്ട മൂന്ന് പാക് താരങ്ങളോടും ഉടന്‍ സെല്‍ഫ് ഐസൊലേഷനില്‍ പോവാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ മൂന്നു പേര്‍ക്കുമൊപ്പം റാവല്‍പിണ്ടിയില്‍ പരിശോധനയ്ക്കു വിധേയരായ ഇമാദ് വസീം, ഉസ്മാന്‍ ഷിന്‍വാരി തുടങ്ങിയ താരങ്ങളുടെ ഫലം നെഗറ്റീവായി. ഇതോടെ ഇവര്‍ക്ക് ജൂണ്‍ 24ന് ഇംഗ്ലണ്ടിലേക്കു തിരിക്കുന്ന പാക് സംഘത്തോടൊപ്പം ചേരാം.

അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കാന്‍ ആഴ്ചകള്‍ ശേഷിക്കെ മൂന്നു മുന്‍നിര താരങ്ങള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചത് ക്രിക്കറ്റ് ലോകത്തെയാകെ ആശങ്കയിലാക്കിയിട്ടുണ്ട്. യുകെയില്‍ വച്ച് ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയോടെയാണ് മൂന്നു മാസത്തോളം നീണ്ട ബ്രേക്കിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കുന്നത്. വിന്‍ഡീസ് ടീം ഇതിനകം ഇംഗ്ലണ്ടിലെത്തിക്കഴിഞ്ഞു. അവരുടെ സംഘത്തിലെ മുഴുവന്‍ പേരെയും ഇംഗ്ലണ്ടിലേക്കു യാത്ര തിരിക്കും മുമ്പ് കൊവിഡ് പരിശോധനയ്ക്കു വിധേയരായിക്കിയിരുന്നു. എന്നാല്‍ എല്ലാവരുടെ ഫലവും നെഗറ്റിവായിരുന്നു. ഇംഗ്ലണ്ട്- വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കു ശേഷമാണ് ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള ടെസ്റ്റ്, ടി20 പരമ്പരകള്‍. മൂന്നു വീതം ടെസ്റ്റുകളും ടി20കളുമാണ് പാക് ടീം ഇംഗ്ലണ്ടില്‍ കളിക്കുന്നത്.

2

അതേസമയം, ക്രിക്കറ്റ് സൗത്താഫ്രിക്ക നടത്തിയ 100ലേറെ കൊവിഡ് ടെസ്റ്റുകളില്‍ ഏഴു പേരുടെ ഫലമാണ് പോസിറ്റീവായിരിക്കുന്നത്. അംഗീകൃത സ്റ്റാഫുമാര്‍, കരാറുള്ള ചില പ്രൊഫഷണല്‍ താരങ്ങള്‍, പരിശീലനം പുനരാരഭിച്ചിട്ടുള്ള ഫ്രാഞ്ചൈസി താരങ്ങള്‍ എന്നിവരെല്ലാം പരിശോധനയ്ക്കു വിധേയരായവരില്‍പ്പെടുന്നു. പോസിറ്റീവാണെന്ന് കണ്ടെത്തിയ ഏഴു പേരെക്കുറിച്ചുള്ള വിവരങ്ങള്‍ ക്രിക്കറ്റ് സൗത്താഫ്രിക്ക പുറത്തുവിട്ടിട്ടില്ല. 100ലേറെ പേരെ പരിശോധനയ്ക്കു വിധേയരാക്കിയിട്ടും ഏഴു പേരുടൈ ഫലം മാത്രമേ പോസിറ്റിവായിട്ടുള്ളൂവെന്നത് കുറഞ്ഞ നമ്പറാണെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക സിഇഒ ജാക്വസ് ഫൗള്‍ പ്രതികരിച്ചു. പോസിറ്റിവാണെന്ന് കണ്ടെത്തിയവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ തങ്ങളുടെ മെഡിക്കല്‍ പ്രോട്ടോക്കോള്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

Story first published: Tuesday, June 23, 2020, 8:23 [IST]
Other articles published on Jun 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+