ടീം ഇന്ത്യക്കു തിരക്കോട് തിരക്ക്, പുതുതായി മൂന്ന് പരമ്പര കൂടി- ഒരേ സമയം രണ്ടു ടീമിനെ ഇറക്കും!
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു ഈ വര്‍ഷം തിരക്കോടു തിരക്കായിരിക്കും. നേരത്തേ ഷെഡ്യൂള്‍ ചെയ്തിരുന്ന പരമ്പരകളും ടൂര്‍ണമെന്റുകളും കൂടാതെ മൂന്നു പരമ്പരകള്‍ കൂടി ഈ വര്‍ശഷത്തെ കലണ്ടറിലേക്കു ബിസിസിഐ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഇതോടെ താരങ്ങള്‍ കളിച്ചു കുഴങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. അന്താരാഷ്ട്ര ഷെഡ്യൂള്‍ കൂടാതെ രണ്ടു മാസം നീളുന്ന ഐപിഎല്ലും താരങ്ങള്‍ക്കു മുന്നിലുണ്ട്.
തിരക്കേറിയ ഷെഡ്യൂള്‍ കണക്കിലെടുത്ത് ഒരേ സമയത്ത് വ്യത്യസ്ത പരമ്പരകളിലായി രണ്ടു ടീമുകളെ ഇറക്കുകയെന്ന പരീക്ഷണം ഇന്ത്യ വീണ്ടും ആവര്‍ത്തിക്കാന്‍ പോവുകയാണെന്നാണ് വിവരം. ചരിത്രത്തില്‍ ഇതു മൂന്നാം തവണയാണ് ബിസിസിഐ ഇത്തരമൊരു പരീക്ഷണം നടത്താന്‍ പോവുന്നത്.

ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് നാട്ടിലും വിദേശത്തുമായി ഒരുപിടി പരമ്പരകളാണ് ഇന്ത്യക്കു മുന്നിലുള്ളത്. മാത്രമല്ല ഇവയ്ക്കിടെ ഏഷ്യാ കപ്പിലും ഇന്ത്യ മാറ്റുരയ്ക്കുന്നുണ്ട്.
ലോകകപ്പിനു മുമ്പ് പുതിയ മൂന്ന് വിദേശ പര്യടനങ്ങളാണ് ബിസിസിഐ തങ്ങളുടെ ക്രിക്കറ്റ് കലണ്ടറിലേക്കു ചേര്‍ത്തിരിക്കുന്നത്. ജൂലൈയ്ക്കും ഒക്ടോബറിനും ഇടയിലായിരിക്കും ഇവ. വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ, എന്നീവിടങ്ങളിലാണ് ഇന്ത്യ മല്‍സരങ്ങള്‍ കളിക്കുകയെന്നു ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഒരേയൊരു ടി20 മല്‍സരം മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ഐറിഷ് പര്യടനത്തിന്റെ അതേ സമയത്തു തന്നെയാണ് ഇന്ത്യന്‍ ടീമിനു ഇംഗ്ലണ്ട് പര്യടനവുമുള്ളത്. അയര്‍ലാന്‍ഡിനെതിരായ ടി20യും ഇംഗ്ലണ്ട് പര്യടനത്തിലെ ഏക ടെസ്റ്റും ഒരേ സമയത്തു തന്നെയായിരിക്കുമെന്നാണ് ടൈസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലുള്ളത്.

അതുകൊണ്ടു തന്നെ രണ്ടു വ്യത്യസ്ത ടീമുകളെയായിരിക്കും ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ് എന്നിവര്‍ക്കെതിര ഇന്ത്യ പരീക്ഷിക്കുകയെന്നാണ് സൂചന. മാത്രമല്ല വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ പര്യടനങ്ങളുടെ സമയത്തു തന്നെയാണ് ഏഷ്യാ കപ്പും നടക്കുന്നത്. പ്രമുഖ താരങ്ങളുള്‍പ്പെട്ട ശക്തമായ ടീമിനൊണ് ഇന്ത്യ ഏഷ്യാ കപ്പില്‍ അണിനിരത്തുക. ഇതോടെ മറ്റൊരു ടീമിനെ വിന്‍ഡീസ്, സിംബാബ്‌വെ പര്യടനങ്ങള്‍ക്കായി അയക്കേണ്ടി വരികയും ചെയ്യും.

രണ്ടു ടീമുകളെ ഒരേ സമയത്തു ഇറക്കുന്നതിന്റെ ഭാഗമായി കളിക്കാരുടെ വലിയൊരു സംഘത്തെ തന്നെ തയ്യാറാക്കി നിര്‍ത്താനാണ് ബിസിസിഐയുടെ നീക്കം. 35 പേരുള്‍പ്പെടുന്ന സംഘത്തൊയാണ് ഇതിനു വേണ്ടിയൊരുക്കുന്നത്.
ബയോ- ബബ്ള്‍ ബ്രേക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. തിരക്കേറിയ യാത്രകളെക്കുറിച്ച് ഓരോ താരവുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്.

എപ്പോഴാണ് വിശ്രമിക്കാന്‍ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ചു ആലോചിക്കാന്‍ അവര്‍ക്കു സമയവും നല്‍കിയിട്ടുണ്ട്.സിംബാബ്‌വെയിലേക്കു ഇന്ത്യയുടെ രണ്ടാംനിര ടീം പോവാനാണ് സാധ്യത. പ്രധാന ടീമിനെ ഇറക്കാനുള്ള ശരിയായ ടൂര്‍ണമെന്റായിരിക്കും ഏഷ്യാ കപ്പ്. ടി20 ലോകകപ്പിനു മുമ്പ് ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ ഇതു സഹായിക്കുകയും ചെയ്യുമെന്നും ബിസിസിഐ ഒഫാഷ്യലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം ഇന്ത്യ രണ്ടു വ്യത്യസ്ത ടീമുകളെ രണ്ടു പരമ്പരകളിലായി പരീക്ഷിച്ചിരുന്നു. വിരാട് കോലിക്കു കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോഴായിരുന്നു ഇത്. 2021 ജൂലൈയില്‍ ശിഖര്‍ ധവാനെ ക്യാപ്റ്റനാക്കി മറ്റൊരു ടീമിനെ ഇന്ത്യ ശ്രീലങ്കയിലേക്കു അയക്കുകയായിരുന്നു. ഈ ടീമിന്റെ താല്‍ക്കാലിക പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ നിയമിക്കുകയും ചെയ്തിരുന്നു.

ലങ്കയില്‍ ടി20, ഏകദിന പരമ്പരകളിലായിരുന്നു ഇന്ത്യന്‍ ടീം കളിച്ചത്. ഏകദിന പരമ്പരയില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ടി20 പരമ്പര ലങ്ക സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഇതിനു മുമ്പ് 1998ലാണ് ഇന്ത്യ ആദ്യമായി രണ്ടു വ്യത്യസ്ത ടീമുകളെ ഒരേ സമയത്തു ഇറക്കിയിട്ടുള്ളത്. ഒരു ടീം സഹാറ കപ്പില്‍ കളിച്ചപ്പോള്‍ മറ്റൊരു ടീം കോമണ്‍വെല്‍ത്ത് ഗെയിംസിലും പങ്കെടുക്കുകയായിരുന്നു.

അതേസമയം, ഇപ്പോള്‍ നടക്കാനിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടി20, ടെസ്റ്റ് പരമ്പരകള്‍ക്കു ശേഷം രണ്ടു മാസത്തോളം ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിന്റെ ഭാഗമായിരിക്കും. ഐപിഎല്ലിനു ശേഷം സൗത്താഫ്രിക്കന്‍ ടീം അഞ്ചു ടി20കളുടെ പരമ്പരയ്ക്കായി ഇന്ത്യയിലെത്തും. അതിനു ശേഷമാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. ഇതേ സമയത്തായിയിരിക്കും അയര്‍ലാന്‍ഡ്, സിംബാബ്‌വെ എന്നിവരുമായും അവരുടെ നാട്ടില്‍ ഇന്ത്യ പരമ്പര കളിക്കുക. സപ്തംബറിലാണ് ശ്രീലങ്കയില്‍ ഏഷ്യാ കപ്പ് നടക്കുന്നത്. ആറു രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ഏഷ്യാ കപ്പിനു പിന്നാലെ ഇന്ത്യന്‍ ടീം ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്കു പറക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications