തോല്‍വിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകളുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങള്‍?
മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച സ്പിന്‍ ബൗളറാണ് അനില്‍കുംബ്ലെ. ടെസ്റ്റില്‍ ഇന്ത്യക്കുവേണ്ടി ആദ്യമായി 10 വിക്കറ്റ് നേടിയ കുംബ്ലെ പൊട്ടിയ താടിയെല്ല് കെട്ടിവെച്ച് ഇന്ത്യക്കുവേണ്ടി പന്തെറിയാനെത്തിയത് ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ മായാതെയുണ്ട്. സ്പിന്‍ ബൗളിങ്ങില്‍ വിദേശ ടീമിനെ പേടിപ്പിച്ചിരുന്ന കുംബ്ലെ നിരവധി തവണ ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായ കുംബ്ലെ ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമാണെങ്കിലും തോല്‍വിയുടെ നാണംകെട്ട കണക്കില്‍ അദ്ദേഹവും ഭാഗമാണ്. ഇത്തരത്തില്‍ തോല്‍വിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകളുള്ള മൂന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

കപില്‍ ദേവ്
ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പ് സമ്മാനിച്ച ഇതിഹാസ നായകനാണ് കപില്‍ ദേവ്. ഇന്ത്യകണ്ട എക്കാലത്തെയും മികച്ചഓള്‍റൗണ്ടറായ കപില്‍ ദേവ് 131 ടെസ്റ്റില്‍ നിന്ന് 434 വിക്കറ്റാണ് വീഴ്ത്തിയത്.ഇതില്‍ 132 വിക്കറ്റ് നേടിയ മത്സരങ്ങളിലും ഇന്ത്യ തോറ്റു.
കപിലിന്റെ കരിയറിലെ മികച്ച ടെസ്റ്റ് ബൗളിങ് പ്രകടനം വെസ്റ്റ് ഇന്‍ഡീസിനെതിരേ നേടിയ 83 റണ്‍സ് വഴങ്ങിയുള്ള ഒമ്പത് വിക്കറ്റാണ്.എന്നാല്‍ ഈ മത്സരത്തില്‍ ഇന്ത്യ തോറ്റു. ടെസ്റ്റില്‍ 23 തവണ അഞ്ച് വിക്കറ്റ് വീഴ്ത്താന്‍ കപിലിന് സാധിച്ചു. എന്നാല്‍ ഇതില്‍ 10 തവണയും ഇന്ത്യ തോറ്റു. 1983ല്‍ കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ലോകകപ്പ് നേടിയത്.225 ഏകദിനത്തില്‍ നിന്ന് 253 വിക്കറ്റും കപിലിന്റെ പേരിലുണ്ട്.

അനില്‍ കുംബ്ലെ
ഇന്ത്യക്കുവേണ്ടി 132 ടെസ്റ്റില്‍ നിന്ന് 619 വിക്കറ്റാണ് കുംബ്ലെ വീഴ്ത്തിയത്. ഇതില്‍ പല വിക്കറ്റുകളും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ 124 വിക്കറ്റുകള്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ സഹായിച്ചില്ല. തോല്‍വിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകളുള്ള രണ്ടാമത്തെ ഇന്ത്യന്‍ ബൗളറാണ് കുംബ്ലെ. ടെസ്റ്റില്‍ 35 തവണ അഞ്ച് വിക്കറ്റ് പ്രകടനം കുംബ്ലെ നടത്തിയിട്ടുണ്ട്. ഇതില്‍ 30 തവണയും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 271 ഏകദിനത്തില്‍ നിന്ന് 337 വിക്കറ്റും കുംബ്ലെയുടെ പേരിലുണ്ട്. 42 ഐപിഎല്ലില്‍ നിന്നായി 45 വിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യക്ക് പുറത്തും ഇരട്ട സെഞ്ച്വറി നേടാന്‍ രോഹിത്തിന് സാധിക്കും: വസീം ജാഫര്‍

ബിഷന്‍ സിങ് ബേദി
ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്‍ബൗളറായ ബിഷന്‍ സിങ് ബേദി 67 ടെസ്റ്റില്‍ നിന്ന് 266 വിക്കറ്റാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ 99 വിക്കറ്റുകളും നേടിയത് ഇന്ത്യ തോറ്റ മത്സരത്തിലാണ്.അദ്ദേഹത്തിന്റെ മികച്ച ടെസ്റ്റ് പ്രകടനം ഓസ്‌ട്രേലിയക്കെതിരേ 98 റണ്‍സ് വഴങ്ങി നേടിയ ഏഴ് വിക്കറ്റാണ്. ദൗര്‍ഭാഗ്യവശാല്‍ ഈ മത്സരത്തില്‍ ഇന്ത്യ തോറ്റു. ന്യൂസീലന്‍ഡിനും ഓസ്‌ട്രേലിയക്കുമെതിരേ മികച്ച ബൗളിങ് റെക്കോഡാണ് ബേദിക്കുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications