ഇന്ത്യക്ക് പുറത്തും ഇരട്ട സെഞ്ച്വറി നേടാന്‍ രോഹിത്തിന് സാധിക്കും: വസീം ജാഫര്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പുകഴ്ത്തി മുന്‍ താരവും ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസവുമായ വസിം ജാഫര്‍. രോഹിത് ശര്‍മയ്ക്ക് വിദേശ മൈതാനങ്ങളില്‍ ഇരട്ട സെഞ്ച്വറി നേടാനുള്ള കഴിവുണ്ടെന്നാണ് ജാഫര്‍ പറഞ്ഞത്. രോഹിത് ക്രിക്കറ്റിനെ ഇപ്പോള്‍ ഏറെ മനസിലാക്കിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഈ രോഹിത് ശര്‍മയെയായിരുന്നില്ല നേരത്തെ കണ്ടിരുന്നത്.
എവിടെ എങ്ങനെ കളിക്കണമെന്ന് അദ്ദേഹത്തിനിപ്പോള്‍ നന്നായി അറിയാം. ലോകകപ്പിലെ പ്രകടനം നോക്കുക. ദക്ഷിണാഫ്രിക്കയ്ക്കും പാകിസ്താനുമെതിരേ ക്ഷമയോടെയാണ് രോഹിത് കളിച്ചത്. ഇത് മത്സരത്തെ മനസിലാക്കുന്നതിനാലാണ്-വസിം ജാഫര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയുള്‍പ്പെടെ വെടിക്കെട്ട് പ്രകടനമാണ് രോഹിത് പുറത്തെടുത്തത്. ഒരു ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് രോഹിത്.

നേരത്തെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ഒതുങ്ങി നിന്ന ഓപ്പണര്‍ സ്ഥാനം ടെസ്റ്റിലും ഊട്ടിയുറപ്പിക്കാന്‍ രോഹിതിനായി. ന്യൂസീലന്‍ഡ് പര്യടനം രോഹിതിന് വിദേശ മൈതാനത്ത് മികവ് കാട്ടാനുള്ള മികച്ച അവസരമായിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. രോഹിതിന്റെ വിദേശ മൈതാനങ്ങളിലെ പ്രകടനത്തെക്കുറിച്ചും ജാഫര്‍ പ്രതികരിച്ചു. തുടക്കത്തിലെ പ്രതിസന്ധി മറികടക്കാന്‍ സാധിച്ചാല്‍ രോഹിതിന് ടെസ്റ്റില്‍ വലിയ സ്‌കോര്‍ നേടാന്‍ സാധിക്കുമെന്നാണ് വസിം ജാഫര്‍ പറഞ്ഞത്.
വിദേശ മൈതാനങ്ങളിലും ആദ്യത്തെ 35-40 മിനുട്ടാണ് നിര്‍ണ്ണായകം. ഈ സമയത്തെ ഫലപ്രദമായി ഉപയോഗിച്ച് വിക്കറ്റ് പോവാതെ കാത്തുസൂക്ഷിച്ചാല്‍ വിദേശത്തും ഇരട്ട സെഞ്ച്വറി നേടാന്‍ രോഹിതിന് സാധിക്കും. അതിനുള്ള കഴിവ് രോഹിതിനുണ്ട്. പിച്ചിന്റെ സ്വഭാവം മനസിലായാല്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ രോഹിത് മിടുക്കനാണ്. പിന്നീട് 120-130 നും മുകളിലാവും അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റെന്നും അവസരത്തിനൊത്തും ആക്രമിച്ചും പ്രതിരോധിച്ചും കളിക്കാന്‍ രോഹിത്തിന് മിടുക്കുണ്ടെന്നും ജാഫര്‍ അഭിപ്രായപ്പെട്ടു.
സമീപകാലത്തായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന രോഹിത് ഏകദിനത്തില്‍ മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേടിയ ഏക താരമാണ്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും രോഹിതിന്റെ പേരിലാണ്. 32 ടെസ്റ്റില്‍ നിന്ന് ആറ് സെഞ്ച്വറി ഉള്‍പ്പെടെ 2141 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം. 224 ഏകദിനത്തില്‍ നിന്ന് 29 സെഞ്ച്വറിയുള്‍പ്പെടെ 9115 റണ്‍സും 108 ടി20യില്‍ നിന്ന് നാല് സെഞ്ച്വറിയുള്‍പ്പെടെ 2773 റണ്‍സും രോഹിതിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ രോഹിത് നാല് തവണ ടീമിനെ കിരീടം ചൂടിച്ചു. 188 ഐപിഎല്ലില്‍ നിന്നായി ഒരു സെഞ്ച്വറിയുള്‍പ്പെടെ 4898 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications