Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ 'സൂപ്പര്‍ സ്റ്റാര്‍സ്', പക്ഷെ അടുത്ത ടി20 ലോകകപ്പ് കളിച്ചേക്കില്ല! മൂന്ന് പേരിതാ

മുംബൈ: 2024ലെ ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കം ഇതിനോടകം ഇന്ത്യ ആരംഭിച്ചുകഴിഞ്ഞു. ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കി ടി20 ടീമിനെ ഉടച്ചുവാര്‍ത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം തിളങ്ങുന്ന പ്രമുഖ താരങ്ങളെയെല്ലാം പരിഗണിച്ച് മികച്ച ടീമിനെ സൃഷ്ടിക്കാനുള്ള മുന്നൊരുക്കമാണ് ടീം നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ ടീമിന്റെ പദ്ധതികള്‍ കാണുമ്പോള്‍ പല പ്രമുഖര്‍ക്കും 2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചേക്കില്ല.

അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് വേദിയാവുന്നത്. പ്രഥമ ടി20 ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം മറ്റൊരു ടി20 ലോകകപ്പ് കിരീടം നേടാന്‍ ഇന്ത്യക്ക് ഭാഗ്യമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യ യുവ താരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ടി20 ലോകകപ്പിനൊരുങ്ങുന്നത്. അതുകൊണ്ടുതന്നെ ചില പ്രമുഖ സീനിയേഴ്‌സിന് അടുത്ത ടി20 ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ലഭിച്ചേക്കില്ല.

mohammed shami

നിലവിലെ ഇന്ത്യയുടെ ഇതിഹാസങ്ങളെന്ന് വിളിക്കാവുന്ന സീനിയേഴ്‌സില്‍ നിന്ന് ടി20 ലോകകപ്പ് സീറ്റ് നഷ്ടമാവാന്‍ സാധ്യതയുള്ള മൂന്ന് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. നിലവിലെ ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മക്ക് ടി20 ലോകകപ്പില്‍ സീറ്റ് ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. ഇതിനോടകം ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് രോഹിത് പുറത്തായിക്കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ നായകനാണ് രോഹിത്.

തകര്‍പ്പന്‍ ബാറ്റിങ് പ്രകടനങ്ങള്‍ ഇന്ത്യയുടെ ടി20 ടീമിനൊപ്പം കാഴ്ചവെക്കാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പഴയ മികവില്ല. പ്രായം തളര്‍ത്തുന്ന രോഹിത്തിന്റെ ഫിറ്റ്‌നസും മോശം. അതുകൊണ്ടുതന്നെ ടെസ്റ്റിലും ഏകദിനത്തിലും മാത്രമാണ് അദ്ദേഹം ശ്രദ്ധ നല്‍കുന്നത്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് ശേഷം രോഹിത് വിരമിക്കാനും സാധ്യതയുണ്ട്. തുടര്‍ന്നാലും ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം ലഭിച്ചേക്കില്ല.

വിരാട് കോലിയാണ് മറ്റൊരാള്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പുള്ള താരമാണ് കോലി. വമ്പനടിക്കാരനെന്ന പറയാനാവില്ലെങ്കിലും സാഹചര്യത്തിനനുസരിച്ച് ഗംഭീരമായി ബാറ്റുചെയ്യാന്‍ കഴിവുണ്ട്. ഇന്ത്യയെ ഒറ്റക്ക് കോലി വിജയത്തിലേക്കെത്തിച്ച മത്സരങ്ങള്‍ നിരവധിയാണ്. ആര്‍സിബിക്കായി ഐപിഎല്ലില്‍ തകര്‍ത്തുകളിക്കുന്ന കോലി വരാനിരിക്കുന്ന ടി20 ലോകകപ്പ് കളിച്ചേക്കില്ല. കോലി ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ കോലി ആലോചിക്കുന്നുണ്ടെന്ന സൂചനകളാണുള്ളത്. യുവതാരങ്ങള്‍ക്കായി വഴിമാറിക്കൊടുക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ഇത് മികച്ച തീരുമാനമായിരിക്കുമെന്ന് പറയാം. ടി20 ഫോര്‍മാറ്റില്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് നല്ലത്. മുഹമ്മദ് ഷമിയാണ് മൂന്നാമത്തെ താരം. ഇന്ത്യയുടെ സീനിയര്‍ പേസറായ ഷമി ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

അവസാന സീസണിലും മിന്നല്‍ ബൗളിങ് നടത്തിയെങ്കിലും ഇന്ത്യയുടെ ടി20 ടീമില്‍ ഷമിക്ക് അധികം അവസരങ്ങളില്ല. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഷമി കളിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ അടുത്ത ടി20 ലോകകപ്പ് ഷമി കളിച്ചേക്കില്ല. ഐപിഎല്ലില്‍ ന്യൂബോളില്‍ വിക്കറ്റുവീഴ്ത്താന്‍ മിടുക്കുകാട്ടുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം ഷമി തല്ലുകൊള്ളിയാണ്. ഇന്ത്യക്കൊപ്പം ടി20യില്‍ മികച്ച റെക്കോഡുള്ള ബൗളറല്ല ഷമി.

യുസ്‌വേന്ദ്ര ചഹാലാണ് മറ്റൊരാള്‍. ഇന്ത്യയുടെ ടി20 ടീമിനൊപ്പം മികച്ച റെക്കോഡ് അവകാശപ്പെടാനാവുന്ന താരമാണ് ചഹാല്‍. കറക്കി വീഴ്ത്തുന്ന സ്പിന്നറാണെങ്കിലും ഇന്ത്യക്കായി ഇതുവരെ ഒരു ടി20 ലോകകപ്പ് കളിക്കാനുള്ള ഭാഗ്യം ചഹാലിന് ലഭിച്ചിട്ടില്ല. അടുത്ത ടി20 ലോകകപ്പിലും ചഹാല്‍ തഴയപ്പെട്ടേക്കും. നിലവില്‍ അദ്ദേഹം ടി20യിലെ തല്ലുകൊള്ളി ബൗളറാണ്. കുല്‍ദീപ് യാദവിനും അവസരം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. പുതിയ സ്പിന്നര്‍മാരെ കളത്തിലിറക്കാനാവും ഇന്ത്യ ശ്രമിക്കുക.

Story first published: Saturday, July 8, 2023, 19:13 [IST]
Other articles published on Jul 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+