Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യിലെ സൂപ്പര്‍ താരങ്ങള്‍, എന്നാല്‍ ചെന്നൈയ്‌ക്കൊപ്പം പരാജയപ്പെട്ടു; ഇവരാണ് ആ മൂന്ന് താരങ്ങള്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്‍ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എം എസ് ധോണി നായകനായുള്ള ചെന്നൈ മൂന്ന് തവണയാണ് ഐപിഎല്ലില്‍ കിരീടം നേടിയിട്ടുള്ളത്. കാത്തിരിപ്പിന് വിരാമമിട്ട് ഇത്തവണ ഐപിഎല്‍ സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 8വരെ യുഎഇയില്‍ നടക്കുമെന്ന പ്രഖ്യാപനം എത്തിയിട്ടുണ്ട്. ഐപിഎല്ലിനായി ക്ലബ്ബുകള്‍ ഇതിനോടകം തയ്യാറെടുപ്പുകള്‍ തയ്യാറെടുത്ത് കഴിഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഇത്തവണയും കിരീട സാധ്യതകളില്‍ മുന്നിലുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ ദേശീയ ടീമിലേക്ക് എത്തിയ താരങ്ങളും നിരവധിയാണ്. ഒട്ടുമിക്ക വിദേശ താരങ്ങളും ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തിളങ്ങിയിട്ടുണ്ട്. എന്നാല്‍ ടി20യില്‍ മികച്ച റെക്കോഡുള്ള മൂന്ന് താരങ്ങള്‍ക്ക് ചെന്നൈയ്‌ക്കൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ആ മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

തിസാര പേരേര

തിസാര പേരേര

ടി20യില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര. വെടിക്കെട്ട് ബാറ്റിങ്ങിനോടൊപ്പം മീഡിയം പേസറും കൂടിയായ തിസാര പെരേര ഒട്ടുമിക്ക ടി20 ലീഗുകളിലെയും നിറ സാന്നിധ്യമാണ്. എന്നാല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അദ്ദേഹത്തിന് തിളങ്ങാനായില്ല. 2010ലാണ് ചെന്നൈ പെരേരയെ ടീമിലെത്തിച്ചത്.

ആദ്യ മത്സരത്തില്‍ത്തന്നെ ഒരോവറില്‍ 19 റണ്‍സ് വഴങ്ങിയതോടെ പെരേരയെ ചെന്നൈ പൂര്‍ണമായും തഴഞ്ഞു. ചെന്നൈയെ കൂടാതെ അഞ്ച് ഫ്രാഞ്ചൈസികള്‍ക്കുവേണ്ടി ഐപിഎല്ലില്‍ കളിച്ചെങ്കിലും ആര്‍ക്കൊപ്പവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ തിസാര പെരേരയ്ക്ക് സാധിച്ചില്ല. ഹൈദരാബാദിനുവേണ്ടി പെരേര കളിക്കവെ ധോണി ഒരോവറില്‍ അഞ്ച് സിക്‌സ് പെരേരയ്‌ക്കെതിരേ നേടിയിരുന്നു.

ഇംഗ്ലണ്ട് എന്ന 'വന്‍ശക്തി'; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ചരിത്ര നിമിഷങ്ങളിലൂടെ

ആന്‍ഡ്രൂ ഫ്‌ളിന്റോഫ്

ആന്‍ഡ്രൂ ഫ്‌ളിന്റോഫ്

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ആന്‍ഡ്രൂ ഫ്‌ളിന്റോഫ്. 2009ല്‍ റെക്കോഡ് തുകയ്ക്ക് ഫ്‌ളിന്റോഫ് ചെന്നൈയിലെത്തിയെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തി. മൂന്ന് മത്സരം മാത്രം ചെന്നൈയ്‌ക്കൊപ്പം കളിച്ച ഫ്‌ളിന്റോഫ് 62 റണ്‍സും രണ്ട് വിക്കറ്റുമാണ് വീഴ്ത്തിയത്. കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കാണ് പിന്നീട് ഫ്‌ളിന്റോഫിന് തിരിച്ചടിയായത്. ഇംഗ്ലണ്ടിനുവേണ്ടി 7 ടി20യിലും ഫ്‌ളിന്റോഫ് കളിച്ചിട്ടുണ്ട്.

ഐപിഎല്ലിനെ പിടിച്ചുകുലുക്കിയ വിവാദങ്ങള്‍- ശ്രീശാന്ത് മുതല്‍ ഷാരൂഖ് വരെ, ശ്രീ രണ്ടു തവണ പെട്ടു!

സാമുവല്‍ ബദ്രി

സാമുവല്‍ ബദ്രി

വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സാമുവല്‍ ബദ്രിക്ക് ടി20യില്‍ മികച്ച പ്രകടനം അവകാശപ്പെടാനാകും. 2014ലെ ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 5 മത്സരത്തില്‍ നിന്ന് 11 വിക്കറ്റാണ് ബദ്രി നേടിയത്. ഇതോടെ 2014 സീസണില്‍ ചെന്നൈ താരത്തെ ടീമിലെത്തിച്ചു. എന്നാല്‍ നാല് മത്സരത്തില്‍ നിന്ന് രണ്ട് വിക്കറ്റ് മാത്രമാണ് ബദ്രിക്ക് നേടാനായത്. ഐസിസി ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം അലങ്കരിച്ചിട്ടുള്ള ബദ്രി ചെന്നൈയെ സംബന്ധിച്ചിടത്തോളം ഒരു നഷ്ട കച്ചവടം തന്നെയാണ്.

Story first published: Wednesday, July 29, 2020, 17:29 [IST]
Other articles published on Jul 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+