Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ ഹാട്രിക് ഡെക്ക്, നാണക്കേട് നേരിട്ട ഏഴ് പ്രമുഖരിതാ, ഒരു ഇന്ത്യക്കാരനും

1

പൂജ്യത്തിന് പുറത്താവുകയെന്നത് ഒരു താരവും ഇഷ്ടപ്പെടാത്ത കാര്യമാണ്. വലിയ പ്രതീക്ഷകളോടെ ക്രീസിലേക്കെത്തി അക്കൗണ്ട് തുറക്കും മുമ്പെ കളം വിടേണ്ടി വരികയെന്നത് മാനസികമായി വലിയ തിരിച്ചടി നല്‍കുമെന്നുറപ്പ്. മറ്റ് ഫോര്‍മാറ്റുകളെ അപേക്ഷിച്ച് ടി20 ഫോര്‍മാറ്റില്‍ വേഗത്തില്‍ വിക്കറ്റ് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഈ ഫോര്‍മാറ്റിന്റെ ആക്രമണ സ്വഭാവം തന്നെയാണ് ഇതിന് കാരണം. എന്നാല്‍ ടി20യില്‍ ഹാട്രിക് ഡെക്ക് നേരിടേണ്ടി വന്ന ചില പ്രമുഖ താരങ്ങളുണ്ട്. തുടര്‍ച്ചയായി മൂന്ന് മത്സരത്തില്‍ പൂജ്യത്തിന് പുറത്താവേണ്ടി വന്ന ഏഴ് താരങ്ങളിതാ.

ആന്‍ഡ്രേ ഫ്‌ളച്ചര്‍

ആന്‍ഡ്രേ ഫ്‌ളച്ചര്‍

വെസ്റ്റ് ഇന്‍ഡീസ് താരം ആന്‍ഡ്രേ ഫ്‌ളര്‍ച്ചര്‍ ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ്. 54 ടി20 കളിച്ച് 950 റണ്‍സാണ് അദ്ദേഹം നേടിയത്. ആറ് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള ഫ്‌ളച്ചര്‍ ടി20യില്‍ ഹാട്രിക് ഡെക്ക് നേരിടേണ്ടി വന്ന താരമാണ്. 2009ലെ ടി20 ലോകകപ്പിലാണ് ഫ്‌ളച്ചര്‍ക്ക് ഹാട്രിക് ഡെക്ക് നേരിടേണ്ടി വന്നത്. ഇര്‍ഫാന്‍ പഠാന്‍ പൂജ്യത്തിന് പുറത്താക്കി തുടക്കമിട്ടപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ വെയ്ന്‍ പാര്‍ണലും ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സനും ചേര്‍ന്ന് ഫ്‌ളച്ചറിനെ ഹാട്രിക് ഡെക്കിലേക്ക് തള്ളിവിടുകയായിരുന്നു.

ലൂക്ക് റോഞ്ചി

ലൂക്ക് റോഞ്ചി

മുന്‍ ന്യൂസീലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലൂക്ക് റോഞ്ചിയും ഹാട്രിക് ഡെക്ക് നേരിട്ട താരമാണ്. മധ്യനിര ബാറ്റ്‌സ്മാനായി തിളങ്ങിയിരുന്ന റോഞ്ചി തന്റെ അവസാന മൂന്ന് ടി20 മത്സരത്തിലും പൂജ്യത്തിനാണ് പുറത്തായത്. ബംഗ്ലാദേശിന്റെ മഷറഫെ മൊര്‍ത്താസയാണ് റോഞ്ചിയെ ആദ്യം പുറത്താക്കിയത്. ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിറും വെസ്റ്റ് ഇന്‍ഡീസിന്റെ സാമുവല്‍ ബദ്രിയുമാണ് പിന്നീടുള്ള മത്സരങ്ങളില്‍ റോഞ്ചിയെ പുറത്താക്കിയത്.

കെയ്ല്‍ ജാര്‍വിസ്

കെയ്ല്‍ ജാര്‍വിസ്

സിംബാബ്‌വെ താരം കെയ്ല്‍ ജാര്‍വിസും ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന താരമാണ്. ആദ്യ മൂന്ന് മത്സരത്തിലും അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ജാര്‍വിസിന് സാധിച്ചില്ല. അരങ്ങേറ്റ മത്സരത്തില്‍ അജ്‌സാസ് ചീമയും രണ്ടാം മത്സരത്തില്‍ ഡൗഗ് ബ്രാസ് വെല്ലും മൂന്നാം മത്സരത്തില്‍ അജന്താ മെന്‍ഡിസുമാണ് ജാര്‍വിസിനെ പൂജ്യത്തിന് പുറത്താക്കിത്. 21 മത്സരത്തില്‍ നിന്ന് 55 റണ്‍സും 26 വിക്കറ്റുമാണ് ജാര്‍വിസ് വീഴ്ത്തിയത്.

മുഹമ്മദ് ഹഫീസ്

മുഹമ്മദ് ഹഫീസ്

പാകിസ്താന്‍ സൂപ്പര്‍ താരങ്ങളിലൊരാളാണ് മുഹമ്മദ് ഹഫീസ്. അനുഭവസമ്പന്നനായ അദ്ദേഹത്തിന്റെ പേരില്‍ മികച്ച ടി20 റെക്കോഡുകളുമുണ്ട്. എന്നാല്‍ ടി20യില്‍ ഹാട്രിക് തോല്‍വി നേരിട്ട താരമാണ് അദ്ദേഹം. 2012 സീസണില്‍ സ്റ്റീവന്‍ ഫിന്‍, ജേഡ് ഡേന്‍ബാച്ച്, നുവാന്‍ കുലശേഖര എന്നിവരാണ് ഹഫീസിനെ പൂജ്യത്തിന് പുറത്താക്കിയത്. 2021ലെ ടി20 ലോകകപ്പിലും പാകിസ്താന്‍ ടീമിനൊപ്പമുണ്ടായിരുന്ന ഹഫീസ് കഴിഞ്ഞിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

മോയിന്‍ അലി

മോയിന്‍ അലി

ഇംഗ്ലണ്ട് സ്പിന്‍ ഓള്‍റൗണ്ടറായ മോയിന്‍ അലിക്ക് ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റിലും ശ്രദ്ധേയനായ താരം നിലവില്‍ ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പമാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഉപകാരിയായ താരം ടി20 ഫോര്‍മാറ്റില്‍ ഹാട്രിക് ഡെക്ക് നേരിട്ടിട്ടുണ്ട്. പാകിസ്താന്‍ പരമ്പരയില്‍ സൊഹൈല്‍ തന്‍വീറും ഷാഹിദ് അഫ്രീദിയും ആദ്യ രണ്ട് മത്സരങ്ങളില്‍ അലിയെ പൂജ്യത്തിന് മടക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിറാണ് ഹാട്രിക് ഡെക്കിലേക്ക് അലിയെ എത്തിച്ച ബൗളര്‍.

ധസുന്‍ ഷണക

ധസുന്‍ ഷണക

ശ്രീലങ്കന്‍ നായകന്‍ ധസുന്‍ ഷണകയും ഈ റെക്കോഡിന്റെ ഭാഗമാണ്. 2017ലാണ് അദ്ദേഹത്തിന് ഈ നാണംകെട്ട റെക്കോഡ് നേരിടേണ്ടി വന്നത്. ഓസ്‌ട്രേലിയയുടെ ആദം സാംബ, ഇന്ത്യയുടെ യുസ്‌വേന്ദ്ര ചഹാല്‍, പാകിസ്താന്റെ മുഹമ്മദ് ഹഫീസ് എന്നിവരാണ് ഷണകയെ പൂജ്യത്തിന് പുറത്താക്കിയവര്‍. നിലവില്‍ മികച്ച ടി20 റെക്കോഡുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം.

വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

ഇന്ത്യയുടെ യുവ സ്പിന്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറും ഹാട്രിക് ഡെക്ക് നേരിട്ട താരമാണ്. താരത്തിന്റെ അവസാന മൂന്ന് ടി20യിലൂടെയാണ് ഈ തോല്‍വി നേരിട്ടത്. ഷെല്‍ഡോന്‍ കോട്രല്‍, ലഹിരു കുമാര, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരാണ് സുന്ദറിനെ പൂജ്യത്തിന് പുറത്താക്കിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമാണ് സുന്ദര്‍.

Story first published: Friday, May 6, 2022, 13:20 [IST]
Other articles published on May 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+