Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എം എസ് ധോണിയെ ഐപിഎല്ലില്‍ ഡെക്കാക്കിയവര്‍ ആരൊക്കെ? ഒരേ ഒരു ഇന്ത്യന്‍ ബൗളര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച റെക്കോഡുള്ള താരമാണ് എം എസ് ധോണി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മൂന്ന് തവണ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ ധോണി ഇത്തവണ നിറം മങ്ങുന്ന പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും ധോണിയെന്ന താരത്തിന്റെ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവാന്‍ ഇടയില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിലക്ക് ലഭിച്ച രണ്ട് വര്‍ഷങ്ങളില്‍ പൂനെ സൂപ്പര്‍ ജയന്റ്‌സിനുവേണ്ടിയും ധോണി കളിച്ചിട്ടുണ്ട്. ഫിനിഷറെന്ന നിലയില്‍ ആരും മോഹിക്കുന്ന റെക്കോഡുള്ള ധോണി 197 ഐപിഎല്ലില്‍ നിന്ന് 42.07 ശരാശരിയില്‍ 4544 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ 23 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഐപിഎല്ലില്‍ മൂന്ന് തവണ മാത്രമാണ് ധോണി പൂജ്യത്തിന് പുറത്തായതെന്നതാണ് ശ്രദ്ധേയം. ധോണിയെ പൂജ്യത്തിന് പുറത്താക്കിയ ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഷെയ്ന്‍ വാട്‌സണ്‍

ഷെയ്ന്‍ വാട്‌സണ്‍

നിലവില്‍ ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണറായുള്ള ഷെയ്ന്‍ വാട്‌സനാണ് ആദ്യമായി ധോണിയെ പൂജ്യത്തിന് പുറത്താക്കിയത്. മുന്‍ ഓസീസ് ഓള്‍റൗണ്ടറായ വാട്‌സണ്‍ 2010ല്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കവെയാണ് ധോണിയെ പൂജ്യത്തിന് പുറത്താക്കിയത്. മുരളി വിജയിയും (127) ആല്‍ബി മോര്‍ക്കലും ചേര്‍ന്ന് സിഎസ്‌കെയെ മികച്ച സ്‌കോറിലേക്ക് നയിച്ച മത്സരത്തില്‍ അഞ്ചാം നമ്പറിലിറങ്ങിയ ധോണി നേരിട്ട ആദ്യ പന്തില്‍ത്തന്നെ പുറത്തായി. വാട്‌സണെ അടിച്ചുപറത്താനുള്ള ധോണിയുടെ ശ്രമം സുമിത് നാര്‍വലിന്റെ കൈകളില്‍ ഭദ്രമായി അവസാനിക്കുകയായിരുന്നു.

ഡിര്‍ക്ക് നാനസ്

ഡിര്‍ക്ക് നാനസ്

മുന്‍ ഓസീസ് പേസ് ബൗളര്‍ ഡിര്‍ക്ക് നാനസാണ് ധോണിയെ പൂജ്യത്തിന് പുറത്താക്കിയ മറ്റൊരു ബൗളര്‍. 2010 സീസണില്‍ത്തന്നെയാണ് നാനസും ധോണിയെ അക്കൗണ്ട് തുറക്കും മുമ്പെ മടക്കിയത്. നാനസ് ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി കളിക്കവെയാണ് നേട്ടം. ചെപ്പക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നാമനായി ബാറ്റ് ചെയ്യാനെത്തിയ ധോണിക്ക് പിഴച്ചു. നേരിട്ട രണ്ടാം പന്തില്‍ മിധുന്‍ മന്‍ഹാസിന് ക്യാച്ച് നല്‍കിയാണ് ധോണി മടങ്ങിയത്. മത്സരത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട സിഎസ്‌കെ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുത്തപ്പോള്‍ ഗൗതം ഗംഭീറിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ ആറ് വിക്കറ്റിന് ഡല്‍ഹി വിജയം സ്വന്തമാക്കി.

ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

ധോണിയെ ഐപിഎല്ലില്‍ പൂജ്യത്തിന് പുറത്താക്കിയ ഏക ഇന്ത്യന്‍ ബൗളര്‍ ഹര്‍ഭജന്‍ സിങ്ങാണ്. 2015ലെ ഐപിഎല്ലിലാണ് മുംബൈ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ ധോണിയെ പൂജ്യത്തിന് പുറത്താക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് മികച്ച തുടക്കം ലഭിച്ചില്ല. മധ്യനിരയില്‍ ബാറ്റ് ചെയ്യാനെത്തിയ ധോണിയെ ആദ്യ പന്തില്‍ത്തന്നെ ഹര്‍ഭജന്‍ പുറത്താക്കി. സുരേഷ് റെയ്‌നയെ പുറത്താക്കിയ തൊട്ടടുത്ത പന്തില്‍ത്തന്നെ ധോണിയെ ഹര്‍ഭജന്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. പിന്നീട് മുംബൈ വിട്ട ഹര്‍ഭജന്‍ സിഎസ്‌കെയില്‍ എത്തിയിരുന്നു. ഈ സീസണില്‍ വ്യക്തിപരമായ കാരണത്താല്‍ അദ്ദേഹം കളിക്കുന്നില്ല.

Story first published: Monday, October 12, 2020, 10:14 [IST]
Other articles published on Oct 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+