IND vs ENG: പ്ലെയിങ് ഇലവന്‍ പ്രഖ്യാപനം, മൂന്നു തീരുമാനങ്ങള്‍ ഇന്ത്യയെ കുഴക്കും!
ഇംഗ്ലണ്ടിനെതിരേ ഈ മാസം അഞ്ചിനു ചെന്നൈയില്‍ ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ആരൊക്കെ കളിക്കും. ഭൂരിഭാഗം പേരുടെയും കാര്യത്തില്‍ സംശയമില്ലെങ്കിലും ചില താരങ്ങളുടെ കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഓപ്ഷനുകളില്‍ ആരെ കളിപ്പിക്കണമെന്നതാണ് ടീം മാനേജ്‌മെന്റിനു തലവേദനയാവുന്നത്.
ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ ഒരുപാട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇവയില്‍ ഏതായിരിക്കും ശരിയായി വരികയെന്നു കാത്തിരുന്നു തന്നെ കാണണം. ഒന്നാം ടെസ്റ്റിനു മുമ്പ് ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയുമടങ്ങുന്ന ടീം മാനേജ്‌മെന്റ് എടുക്കേണ്ട പ്രധാനപ്പെട്ട മൂന്നു തീരുമാനങ്ങള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

വൃധിമാന്‍ സാഹയ്ക്കു പകരം റിഷഭ് പന്ത്
വിക്കറ്റ് കീപ്പര്‍മാരായി പരിചയസമ്പന്നനായ വൃധിമാന്‍ സാഹയും യുവ താരം റിഷഭ് പന്തും ഇന്ത്യന്‍ സംഘത്തിലുണ്ട്. ഇവരില്‍ പന്തിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതാവും ഉചിതം. നേരത്തേ നാട്ടിലെ ടെസ്റ്റുകളില്‍ സാഹയെയും വിദേശത്ത് പന്തിനെയുമാണ് ഇന്ത്യ കളിപ്പിച്ചിരുന്നത്. ഇത്തവണ ഇതാവര്‍ത്തിക്കാന്‍ പാടില്ല.
ഓസ്‌ട്രേലിയക്കെതിരേയുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി സിഡ്‌നിയിലും ബ്രിസ്ബണിലും ഗംഭീര ഇന്നിങ്‌സുകളായിരുന്നു പന്ത് കളിച്ചത്. വിക്കറ്റ് കീപ്പിങില്‍ സാഹയോളം മിടുക്കനല്ലെങ്കിലും ബാറ്റിങില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യക്കു മുതല്‍ക്കൂട്ടാവും. 2018 ഒക്ടോബറിനു ശേഷം നാട്ടില്‍ ഒരു ടെസ്റ്റ് പോലും പന്ത് ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ല.
വേണമെങ്കില്‍ പന്തിനെയും സാഹയെയും ഇന്ത്യക്കു ഒരുമിച്ച് കളിപ്പിക്കാനാവും. സാഹയെ വിക്കറ്റ് കീപ്പറാക്കി പന്തിനെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനാക്കിയാവും ഇത്. അങ്ങനെ സംഭവിച്ചാല്‍ അതു ഇന്ത്യയുടെ ബൗളിങ് ഓപ്ഷനുകള്‍ കുറയ്ക്കുമെന്നതാണ് പ്രധാന പ്രശ്‌നം.

ശര്‍ദ്ദുല്‍ താക്കൂറിനു പകരം കുല്‍ദീപ് യാദവ്
ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ബൗളിങിനൊപ്പം ബാറ്റിങിലും തിളങ്ങിയ ശര്‍ദ്ദുല്‍ താക്കൂര്‍ ഇംഗ്ലണ്ടിനെതിരേ പ്ലെയിങ് ഇലവനില്‍ സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന പിച്ചില്‍ താക്കൂറിനു പകരം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ ഇന്ത്യ കളിപ്പിക്കുന്നതാവും ഉചിതം.
പരിക്കു കാരണം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ ടീമില്‍ ഇല്ലാത്തതിനാല്‍ ആര്‍ അശ്വിന്റെ സ്പിന്‍ ബൗളിങ് പാര്‍ട്‌നറായി കുല്‍ദീപിന് നറുക്കുവീണേക്കും. ഇടംകൈയന്‍ സ്പിന്നറായതിനാല്‍ തന്നെ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ കുഴപ്പത്തിലാക്കാന്‍ കുല്‍ദീപിനു സാധിക്കും.

വാഷിങ്ടണ്‍ സുന്ദറിനു പകരം അക്ഷര്‍
ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലെ സര്‍പ്രൈസ് താരമാണ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍. വാഷിങ്ടണ്‍ സുന്ദറിനു പകരം ഇടംകൈയന്‍ സ്പിന്നറായ അക്ഷറിനെ ഇന്ത്യ കൡപ്പിക്കണം. കാരണം ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയുടെ അവരുടെ ഇടംകൈയന്‍ സ്പിന്നറായ ലസിത് എംബുല്‍ദെനിയത്തെതിരേ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ പതറിയിരുന്നു. 15 വിക്കറ്റുകളാണ് രണ്ടു ടെസ്റ്റില്‍ അദ്ദേഹം കൊയ്തത്. ഇതേ തന്ത്രം തന്നെ ഇന്ത്യയും പരീക്ഷിക്കുമോയെന്നാണ് അറിയാനുള്ളത്.
ഓസീസിനെതിരായ കഴിഞ്ഞ അരങ്ങേറ്റ ടെസ്റ്റില്‍ ബാറ്റിങിലും ബൗളിങിലും തിളങ്ങിയ താരമാണ് വാഷിങ്ടണ്‍. പക്ഷെ താരം ഇടംകൈയന്‍ ബാറ്റ്‌സ്മാനും വലംകൈയന്‍ ബൗളറുമാണ്. എന്നാല്‍ പട്ടേല്‍ ബാറ്റിങിലും ബൗളിങിലും ഇടംകൈയനാണ്.
ഇടംകൈയന്‍ ഫിംഗര്‍ സ്പിന്നറായ അക്ഷറിന് തന്റെ ഉയരം ഉപയോഗപ്പെടുത്തി ബോള്‍ നന്നായി ബൗണ്‍സ് ചെയ്യിക്കാനാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications