IND vs AUS: ടെസ്റ്റില്‍ ഇന്ത്യ ഭയക്കേണ്ടത് മൂന്നു പേരെ, എല്ലാം ബാറ്റ്‌സ്മാന്‍മാര്‍- സച്ചിന്‍

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള ടെസ്റ്റ് പരമ്പര ഈയാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യക്കു മുന്നറിയിപ്പുമായി മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഓസീസിന്റെ മൂന്നു താരങ്ങളെയാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം ഭയക്കേണ്ടതെന്നു സച്ചിന്‍ അഭിപ്രായപ്പെട്ടു.
17ന് അഡ്‌ലെയ്ഡിലാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള ആദ്യ ടെസ്റ്റിനു തുടക്കമാവുന്നത്. പിങ്ക് ബോള്‍ ടെസ്റ്റ് കൂടിയാണിത്. വിദേശത്ത് ഇന്ത്യ കളിക്കുന്ന ആദ്യത്തെ ഡേ-നൈറ്റ് മല്‍സരമെന്ന പ്രത്യേകത കൂടി ഈ ടെസ്റ്റിനുണ്ട്. 2018-19ലെ ടെസ്റ്റ് പരമ്പര 2-1നു സ്വന്തമാക്കിയ ഇന്ത്യ ട്രോഫി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണയിറങ്ങുക.

മൂന്നും ബാറ്റ്‌സ്മാന്‍മാര്‍
ഓസീസ് ബൗളര്‍മാരേക്കാള്‍ ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തുക അവരുടെ മൂന്നു ബാറ്റ്‌സ്മാന്‍മാര്‍ ആയിരിക്കുമെന്നും അവരെയാണ് ശ്രദ്ധിക്കേണ്ടതെന്നും സച്ചിന്‍ പറഞ്ഞു.
കഴിഞ്ഞ പര്യടനത്തിലെ ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നു പ്രധാനപ്പെട്ട താരങ്ങള്‍ ഇത്തവണ ഓസീസ് ടീമിലുണ്ട്. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് രണ്ടു പേരെങ്കില്‍ മൂന്നാമത്തെയാള്‍ പുതിയെ കണ്ടെത്തലായി മാറിയ മാര്‍നസ് ലബ്യുഷെയ്‌നാണെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

ഓസീസിന്റേത് മികച്ച ടീം
കഴിഞ്ഞ പര്യടനത്തിലെ ഓസ്‌ട്രേലിയന്‍ ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തേത് കൂടുതല്‍ മികച്ച സംഘമാണ്. രണ്ടു സീനിയര്‍ താരങ്ങള്‍ ടീമില്‍ ഇല്ലെങ്കില്‍ അത് വലിയ ശൂന്യത സൃഷ്ടിക്കും. കഴിഞ്ഞ പര്യടനത്തില്‍ ഓസീസിന് ഇതു തന്നെയാണ് തിരിച്ചടിയായി മാറിയതെന്നും അദ്ദേഹം വിലയിരുത്തി.
വിലക്കിനു ശേഷം സ്മിത്തും വാണറും തിരിച്ചെത്തിയതോടെ ഓസീസ് ബാറ്റിങിലെ ശൂന്യത പരിഹരിച്ചു കഴിഞ്ഞു. ഇപ്പോള്‍ ലബ്യുഷെയ്‌നും പുതുതായി ടീമിലെത്തിയിരിക്കുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ കുഴക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ് ലബ്യുഷെയ്‌നെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ബൗളിങ് നിര ശക്തം
ഓസീസ് ബാറ്റിങ് നിര ശക്തമാണെങ്കിലും അവര്‍ക്കു വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കുന്ന ബൗളിങ് നിര ഇന്ത്യക്കുണ്ടെന്നു സച്ചിന്‍ അഭിപ്രായപ്പെട്ടു. ഓരോ യുഗവും വ്യത്യസ്തമായി തന്നെ കാണണം. താരതമ്യം ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലെന്നു ഇന്ത്യയുടെ ഇപ്പോഴത്തെ ബൗളിങ് നിരയാണോ എക്കാലത്തെയും മികച്ചത് എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
എങ്കിലും ഇന്ത്യയുടേത് കംപ്ലീറ്റ് ബൗളിങ് അറ്റാക്ക് തന്നെയാണെന്നു എനിക്കു പറയാന്‍ കഴിയും. അതുകൊണ്ടു തന്നെ അതു തരത്തിലുള്ള പിച്ചിലാണ് കളിക്കുന്നത് എന്നത് വലിയ വിഷയമല്ല. പന്ത് നന്നായി സ്വിങ് ചെയ്യിക്കാന്‍ ശേഷിയുള്ള ബൗളര്‍മാര്‍ ഇപ്പോള്‍ ടീമിലുണ്ട്. കൂടാതെ ബൗളിങില്‍ വേരിയേഷനുകള്‍ വരുത്താന്‍ ശേഷിയുള്ളവരും ടീമിലുണ്ട്. റിസ്റ്റ് സ്പിന്നര്‍മാരും ഫിംഗര്‍ സ്പിന്നര്‍മാരുമെല്ലാം നമുക്കുണ്ടെന്നും സച്ചിന്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications