റണ്‍ കേരള റണ്‍.... സച്ചിനെത്തി കേരളം ഓടി
തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ത്ഥം നടത്തിയ റണ്‍ കേരള റണ്‍ കൂട്ടയോട്ടം വന്‍ വിജയം. ഒരു കോടി ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇത് ചിലപ്പോള്‍ ഒരു കോടിയില്‍ അധികമാകാനും വഴിയുണ്ട്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ റണ്‍ കേരള റണ്ണില്‍ ഓടിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും, വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും, കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഒപ്പം കൂടി.
കൊച്ചിയില്‍ സൂപ്പര്‍ താരം മോഹന്‍ ലാല്‍ ആണ് റണ്‍ കേരള റണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും കായിക താരങ്ങളും വിദ്യാര്‍ത്ഥികളും എന്ന് വേണ്ട, സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവര്‍ കൂട്ടയോട്ടത്തിന്റെ ഭാഗമായി.
തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി സദാശിവം ആണ് കൂട്ടയോട്ടം ഫ്‌ലാഗ് ഓഫ് ചെയതത്. സച്ചിന്‍ നടത്തിയ ചെറിയ പ്രസംഗം ആരാധകര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

സച്ചിന്‍ സച്ചിന്‍ സച്ചിന്‍
തിരുവനന്തപുരത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആയിരുന്നു ആവേശം. സച്ചിനെ കാണാനും റണ്‍ കേരള റണില്‍ പങ്കെടുക്കാനും ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

റണ്‍ കേരള റണ്‍
കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ പ്രചരണാര്‍ത്ഥമാണ് റണ്‍ കേരള റണ്‍ എന്ന കൂട്ടയോട്ടം സംഘടിപ്പിച്ചത്.

എല്ലായിടത്തും
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റണ്‍ കേരള റണ്‍ നടന്നു. ലക്ഷക്കണക്കിന് പേര്‍ പങ്കെടുത്തു.

കൊച്ചിയില്‍ മോഹന്‍ലാല്‍
കൊച്ചിയില്‍ സൂപ്പര്‍ താരം മോഹന്‍ലാല്‍ ആണ് റണ്‍ കേരള റണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. സെലിബ്രിറ്റി ക്രിക്കറ്റ് താരങ്ങളടക്കം വന്‍ താരനിരയാണ് കൊച്ചിയില്‍ ഓടാനെത്തിയത്.

എല്ലാവര്‍ക്കും പിന്തുണ വേണം
ഗെയിംസിനെത്തുന്ന എല്ലാവര്‍ക്കും കേരളം പിന്തുണ നല്‍കണം എന്ന് സച്ചിന്‍ പറഞ്ഞു. റണ്‍ കേരള റണിന് ലഭിച്ച സ്വീകാര്യതയില്‍ തനിക്ക് തെല്ലും അത്ഭുതം തോന്നുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു.

മുഖ്യനും മന്ത്രിമാരും ഓടി
ഗെയിംസ് ആവേശത്തില്‍ കേരള മുഖ്യമന്ത്രിയും മന്ത്രിസഭയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും റണ്‍ കേരള റണിന്റെ ഭാഗമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications