For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരിയര്‍ അവസാനിച്ചുവെന്ന് അന്ന് ഉറപ്പിച്ചു! കാരണം അങ്ങനെയൊന്ന് കണ്ടിരുന്നില്ല- ഹാര്‍ദിക്

ശസ്ത്രക്രിയക്കു ശേഷം ദേശീയ ടീമിലേക്കു മടങ്ങിവരാനാണ് താരത്തിന്റെ ശ്രമം

മുംബൈ: 2018ലെ ഏഷ്യാ കപ്പിനിടെയേറ്റ ഗുരുതരമായ പരിക്ക് കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്ന് ഭയപ്പെട്ടിരുന്നതായി ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ വെളിപ്പെടുത്തി. പാകിസ്താനെതിരേ നടന്ന ഏഷ്യാ കപ്പിലെ മല്‍സരത്തില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് പുറം ഭാഗത്തിനേറ്റ പരിക്ക് കാരണം ഹാര്‍ദിക് ഗ്രൗണ്ടില്‍ വീണത്. തുടര്‍ന്ന് എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാതിരുന്ന താരത്തെ സ്‌ട്രെച്ചറില്‍ ഗ്രൗണ്ടിനു പുറത്തേക്കു മാറ്റുകയായിരുന്നു.

1

അന്നു പരിക്കേറ്റപ്പോള്‍ ഇനിയൊരിക്കലും ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ കഴിയില്ലെന്നും കരിയര്‍ അവസാനിച്ചുവെന്ന് കരുതിയിരുന്നതായും ഹാര്‍ദിക് പറഞ്ഞു. കാരണം ക്രിക്കറ്റില്‍ ഈ തരത്തില്‍ ഗ്രൗണ്ടില്‍ വച്ച് ആരെയും സ്‌ട്രെച്ചറില്‍ പുറത്തേക്കു കൊണ്ടു പോവുന്നത് താനൊരിക്കലും കണ്ടിട്ടില്ല. 10 മിനിറ്റോളം അന്നു ബോധരഹിതനായി കിടന്നു. തുടര്‍ന്ന് ബോധം കിട്ടിയപ്പോഴും വേദനയില്‍ ഒരും കുറവും ഉണ്ടായിരുന്നില്ലെന്നു ഹാര്‍ദിക് വ്യക്തമാക്കി.

അന്നത്തെ പരിക്കിനു ശേഷം നേരെ വിശ്രമത്തിലേക്കാണ് താന്‍ പോയത്. ദീര്‍ഘകാലം വിശ്രമിക്കുന്നതിന് മുമ്പ് അവസാനമായി താന്‍ കളിച്ച ടൂര്‍ണമെന്റ് ഏഷ്യാ കപ്പായിരുന്നുവെന്നും താരം പറയുന്നു. കഴിഞ്ഞ വര്‍ഷം ശസ്ത്രിക്രിയക്കു വിധേനായ ഹാര്‍ദിക് ഇനിയും ദേശീയ ടീമില്‍ മടങ്ങിയെത്തിയിട്ടില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കാനിരുന്ന ഏകദിന പരമ്പരയിലേക്കു അദ്ദേത്തെ തിരികെ വിളിച്ചിരുന്നു. എന്നാല്‍ കൊവിഡ്-19 കാരണം ഈ പരമ്പര റദ്ദാക്കപ്പെട്ടു.

2018 സപ്തംബറിനു ശേഷം ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഹാര്‍ദിക് കളിച്ചിട്ടില്ല. കരിയറില്‍ ഇതുവരെ 11 ടെസ്റ്റുകളിലാണ് അദ്ദേഹം ഇന്ത്യക്കായി ഇറങ്ങിയത്. ശസ്ത്രക്രിയ കഴിഞ്ഞതോടെ ടെസ്റ്റില്‍ ഇനി ഇന്ത്യക്കു വേണ്ടി കളിക്കുന്നത് വെല്ലുവിളിയാവുമോയെന്നറിയില്ല. ടെസ്റ്റ് താരം മാത്രമായിരുന്നെങ്കില്‍ വീണ്ടും ടെസ്റ്റ് കളിച്ച് റിസ്‌കെടുക്കാന്‍ താന്‍ തയ്യാറാവുമായിരുന്നു. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീമില്‍ തനിക്കുള്ള പ്രാധാന്യം എന്താണെന്ന് അറിയാമെന്നും ഹാര്‍ദിക് പറഞ്ഞു.

2

കഴിഞ്ഞ വര്‍ഷം ഒരു ചാനല്‍ ഷോയില്‍ പങ്കെടുക്കുകയും തുടര്‍ന്നുണ്ടായ വിവാദവുമെല്ലാം തന്നെ ചില പാഠങ്ങള്‍ പഠിപ്പിച്ചതായും അത് ഉള്‍ക്കൊണ്ടാണ് മുന്നോട്ട് പോയതെന്നും ഹാര്‍ദിക് വ്യക്തമാക്കി. അന്നത്തെ സംഭവം കഴിഞ്ഞതോടെ താന്‍ കൂടുതല്‍ ബുദ്ധിശാലിയായി മാറി. ജീവിതത്തില്‍ പല തെറ്റുകളും വരുത്തിയിട്ടുണ്്. അവ അംഗീകരിക്കുന്നുവെന്നതാണ് തന്നിലെ ഏറ്റവും നല്ല കാര്യം. തെറ്റ് അംഗീകരിച്ചില്ലായിരുന്നെങ്കില്‍ മറ്റൊരു ടെലിവിഷന്‍ ഷോ കൂടി വരുമായിരുന്നു. കരിയറിലെ ആ മോശം സമയം ഇപ്പോള്‍ അലട്ടുന്നില്ല. കാരണം ഒരു കുടുംബമെന്ന നിലയില്‍ ഞങ്ങള്‍ അത് അംഗീകരിച്ചു. തന്റെ പ്രവര്‍ത്തി കാരണം കുടുംബത്തിനു നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളാണ് കൂടുതല്‍ വേദനിപ്പിക്കുന്നത്. ഇതു അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹാര്‍ദിക് മനസ്സ്തുറന്നു.

Story first published: Wednesday, June 3, 2020, 15:54 [IST]
Other articles published on Jun 3, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+