'സച്ചിനെ പുറത്താക്കിയപ്പോള്‍ ജയിച്ചെന്ന് കരുതി, പക്ഷെ...', ഓര്‍മ പങ്കുവെച്ച് നിക്ക് നൈറ്റ്

ലണ്ടന്‍: ക്രിക്കറ്റിന്റെ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മത്സരമാണ് ഇന്ത്യ - ഇംഗ്ലണ്ട് നാറ്റ് വെസ്റ്റ് സീരിസ് ഫൈനല്‍. ക്രിക്കറ്റ് ആവേശം പരകോടിയിലെത്തിയ മത്സരത്തില്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് ഇന്ത്യ കപ്പുയര്‍ത്തി. ബാല്‍ക്കണിയില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ജഴ്‌സിയൂരി വീശി ആഹ്ലാദ പ്രകടനം നടത്തിയതും ഇന്നും ആരാധക മനസില്‍ മായാതെ ഉണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ സൂപ്പര്‍ ജയങ്ങളിലൊന്നാണിത്. ഇപ്പോഴിതാ ഇന്ത്യയുടെ നാറ്റ് വെസ്റ്റ് പരമ്പരയിലെ ഫൈനല്‍ ജയത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ഓപ്പണര്‍ നിക്ക് നൈറ്റ്.
'അന്ന് ഫൈനലില്‍ 325 റണ്‍സ് നേടിയതോടെ ഞങ്ങളെല്ലാം വളരെ സന്തോഷത്തിലായിരുന്നു. ഡ്രെസിങ് റൂമിലേക്കെത്തിയ ശേഷം എല്ലാവരും ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചു. ടീം മുഴുവന്‍ വലിയ ആത്മവിശ്വാസത്തിലായിരുന്നു. ഇന്ത്യ വളരെ ശക്തരായ ടീമാണെന്നും മികച്ച താരങ്ങള്‍ അവര്‍ക്കൊപ്പം ഉണ്ടെന്നും അറിയാമായിരുന്നു. എന്നാല്‍ 325 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ഉള്ളതിനാല്‍ ഞങ്ങള്‍ തന്നെയാണ് ഫേവറേറ്റുകളെന്ന് കരുതി. മുഹമ്മദ് കൈഫ്, യുവരാജ് സിങ് എന്നിവരെക്കുറിച്ച് അന്ന് വലിയ അറിവില്ലായിരുന്നു. അവര്‍ പ്രതിഭാശാലികളാണെന്ന് അറിയാമായിരുന്നെങ്കിലും ഇത്തരമൊരു പ്രകടനം പ്രതീക്ഷിച്ചില്ല. സച്ചിനടക്കം പുറത്തായി ഇന്ത്യ അഞ്ച് വിക്കറ്റിന് 140 എന്ന നിലയിലേക്ക് എത്തിയപ്പോള്‍ ജയം ഉറപ്പിച്ചു. എന്നാല്‍ ഞങ്ങളുടെ ചിന്ത തെറ്റായിരുന്നുവെന്ന് അവര്‍ തെളിയിച്ചു'-നൈറ്റ് പറഞ്ഞു.

നൈറ്റും ആ മത്സരത്തിലുണ്ടായിരുന്നു. 14 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. മാര്‍ക്കസ് ട്രസ്‌കോത്തിക് (109) നായകന്‍ നാസര്‍ ഹുസൈന്‍ (115) എന്നിവരുടെ പ്രകടനമാണ് അഞ്ച് വിക്കറ്റിന് 325 എന്ന സ്‌കോറിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത്. ലോര്‍ഡ്‌സില്‍ 325 റണ്‍സൊക്കെ മറികടക്കുകയെന്നത് എളുപ്പമല്ല. അതും സന്ദര്‍ശക ടീമിന്. കാരണം ഇംഗ്ലണ്ടിന് അനുഭവസമ്പത്തേറെയുള്ള തട്ടകമാണത്. എന്നാല്‍ ചരിത്രം ഉറങ്ങുന്ന ആ മൈതാനത്ത് തന്നെ ഇന്ത്യ പുതു ചരിത്രം രചിച്ചു.

വീരേന്ദര്‍ സെവാഗും (45) സൗരവ് ഗാംഗുലിയും (60) ചേര്‍ന്ന് 106 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ചെങ്കിലും ദിനേഷ് മോംഗിയ (9), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (14), രാഹുല്‍ ദ്രാവിഡ് (5) എന്നിവര്‍ പെട്ടെന്ന് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. എന്നാല്‍ യുവരാജ് സിങ്ങിന്റെ (69) നിര്‍ണ്ണായക അര്‍ധ സെഞ്ച്വറിയും മുഹമ്മദ് കൈഫിന്റെ (89) അപരാജിത ചെറുത്തുനില്‍പ്പുമായപ്പോള്‍ അസാധ്യമെന്ന് കരുതിയ നേട്ടം ഇന്ത്യ എത്തിപ്പിടിച്ചു.

ഇതില്‍ കൈഫിന്റെ പ്രകടനമാണ് സര്‍പ്രൈസായത്. കൈഫ് പൊതുവേ കടന്നാക്രമിക്കുന്ന താരമല്ല. എന്നാല്‍ അന്നത്തെ ഫൈനലില്‍ 75 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സുമാണ് കൈഫ് നേടിയത്. ഹര്‍ഭജന്‍ സിങ് (15), സഹീര്‍ ഖാന്‍ (4*) എന്നിവര്‍ നിര്‍ണ്ണായക റണ്‍സും സംഭാവന ചെയ്തു. മൂന്ന് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഇന്ത്യയുടെ ജയം. സൗരവ് ഗാംഗുലിയെന്ന നായകന്റെ കീഴില്‍ ഇന്ത്യന്‍ ടീം നേടിയ അസാധ്യ ജയങ്ങളിലൊന്നായിരുന്നു ഇത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications