ഈ മൂന്നു പേര്‍ പുറത്തിരിക്കേണ്ടവരല്ല- ഇന്ത്യയുടെ ഭാവി ഇവരിലെന്നു ഗവാസ്‌കര്‍
സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീം സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ ടീം മാനേജ്‌മെന്റിനു ചില ഉപദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. ചില കളിക്കാരെ ഇന്ത്യ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും ടീമിനു പുറത്തിരുത്താതെ അവസരങ്ങള്‍ നല്‍കി വളര്‍ത്തിക്കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാളിലെ ബോളണ്ട് പാര്‍ക്കില്‍ നടന്ന ആദ്യത്തെ രണ്ടു ഏകദിനങ്ങളിലും സൗത്താഫ്രിക്ക ഇന്ത്യയെ നിഷ്പ്രഭമാക്കുന്ന വിജയമായിരുന്നു സ്വന്തമാക്കിയത്. കേപ്ടൗണിലെ അവസാന കളിയില്‍ മാത്രമേ ഇന്ത്യ അല്‍പ്പമെങ്കിലും പൊരുതിനോക്കിയുള്ളൂ. വിജയത്തിന് അരികില്‍ വരെയെത്തിയ ശേഷമായിരുന്നു ഇന്ത്യ നാലു റണ്‍സിന്റെ തോല്‍വി സമ്മതിച്ചത്.

സൗത്താഫ്രിക്കയ്‌ക്കെതിരേ ആദ്യത്തെ രണ്ടു ഏകദിനങ്ങളിലും ഒരേ ടീമിനെയാണ് ഇന്ത്യ ഇറക്കിയത്. എന്നാല്‍ ഈ രണ്ടു മല്‍സരങ്ങളിലും ദയനീയ തോല്‍വിയേറ്റുവാങ്ങിയതോടെ അവസാന മല്‍സരത്തില്‍ ഇന്ത്യ നാലു അഴിച്ചുപണികള്‍ നടത്തിയിരുന്നു. വെങ്കടേഷ് അയ്യര്‍, ഭുവനേശ്വര്‍ കുമാര്‍, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവര്‍ക്കു വിശ്രമം നല്‍കിയ ഇന്ത്യ പകരം സൂര്യകുമാര്‍ യാദവ്, ദീപക് ചാഹര്‍, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെ ഇന്ത്യ ഇറക്കുകയായിരുന്നു.

ഇവരില്‍ ജയന്തൊഴികെ മറ്റി മറ്റു മൂന്നു പേരും ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഈ നാലു പേരില്‍ മൂന്നു പേര്‍ പുറത്തിരിക്കേണ്ടവരല്ലെന്നും തീര്‍ച്ചായും പ്ലെയിങ് ഇലവനില്‍ കളിപ്പിക്കേണ്ടവരാണെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.
സൂര്യകുമാര്‍ യാദവ്, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ എന്നീ മൂന്നു പേരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ടീമിലെ സ്ഥാനത്തിനു വേണ്ടി ഇവര്‍ അവകാശവാദമുന്നയിക്കുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മികച്ച ഭാവി മുന്നില്‍ക്കണ്ട് ഇവര്‍ക്കു ഇന്ത്യ കൂടുതല്‍ അവസരം നല്‍കേണ്ടതുണ്ടെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

അവസാനത്തെ കളി അപ്രസക്തം തന്നെയായിരുന്നു. പക്ഷെ ഈ മൂന്നു താരങ്ങള്‍ക്കും അങ്ങനെയായിരുന്നില്ല. കാരണം അവരെ സംബന്ധിച്ചു തങ്ങള്‍ക്കു എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നു കാണിക്കാനുള്ള അവസരമായിരുന്നു അത്. സൗത്താഫ്രിക്ക പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങുന്നതിനാല്‍ സമ്മര്‍ദ്ദം അവര്‍ക്കായിരിക്കുമെന്നും ഇവര്‍ക്കറിയാമായിരുന്നു. സൂര്യകുമാര്‍, ചാഹര്‍, പ്രസിദ്ധ് എന്നിവരുടെ അവര്‍ക്കു നല്‍കിയ റോളില്‍ നന്നായി തന്നെ പെര്‍ഫോം ചെയ്തു. അതില്‍ ഒരു ചോദ്യവുമില്ല, അതുകൊണ്ടു തന്നെ ഇവര്‍ക്കു ഇനിയും ഇന്ത്യ അവസരങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യക്കു വേണ്ടി കൂടുതല്‍ അവസരങ്ങള്‍ ഇനിയും ലഭിക്കുമെന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കണം. ഡഗൗട്ടില്‍ ഇരിക്കുന്നതിനേക്കാള്‍ മൂന്നു പേരിടും ടീമില്‍ വേണ്ടവരാണെന്ന തോന്നലും അവര്‍ക്കു നല്‍കണം. തീര്‍ച്ചയായിട്ടും ഈ മൂന്നു താരങ്ങള്‍ ഭാവിയിലേക്കു മുതല്‍ക്കൂട്ട് തന്നെയായിരിക്കുമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications