Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2011ലെ ലോകകപ്പ് ഞങ്ങള്‍ നേടിയേനെ, ശ്രീലങ്ക തോറ്റത് ഒരു കാരണംകൊണ്ട്; പെരേര പറയുന്നു

2011ലെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക് മറക്കാനാവാത്തതാണ്. 1983ല്‍ കപിലിന്റെ ചെകുത്താന്മാര്‍ ഇന്ത്യയിലേക്ക് ലോകകപ്പ് കിരീടം എത്തിച്ചിരുന്നു. ഇതിന് ശേഷമുള്ള നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യക്ക് മറ്റൊരു വിശ്വകിരീടം നേടിക്കൊടുത്തത് 2011ല്‍ എംഎസ് ധോണിയാണ്. ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് എംഎസ് ധോണിയും സംഘവും ഇന്ത്യക്ക് രണ്ടാം ഐസിസി ഏകദിന ലോകകപ്പ് ട്രോഫി നേടിക്കൊടുക്കുകയായിരുന്നു.

കരുത്തരായ ശ്രീലങ്കയോട് വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യയുടെ വിജയ റണ്‍സ് എംഎസ് ധോണി സിക്‌സറിലൂടെ നേടിത്തന്നതും ഇന്നും ആരാധകര്‍ക്ക് മറക്കാനാവാത്തതാണ്. ഗൗതം ഗംഭീര്‍ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ ഫൈനലില്‍ മിന്നിച്ചതും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. എന്നാല്‍ 2011ലെ ഫൈനലില്‍ ഇന്ത്യ ജയിക്കില്ലായിരുന്നുവെന്നും അതിന് കാരണമായത് ശ്രീലങ്കയുടെ ഒരു പിഴവാണെന്നുമാണ് മുന്‍ ശ്രീലങ്കന്‍ താരവും ഫൈനല്‍ കളിച്ച ടീമിലെ ഭാഗവുമായ തിസാര പെരേര പറയുന്നത്.

ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതാണ് കാരണമായത്

ശ്രീലങ്കയക്ക് ജയിക്കാന്‍ സാധിക്കുന്ന ടോട്ടലായിരുന്നു ഉണ്ടായിരുന്നത്. ആറ് വിക്കറ്റിന് 274 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. വീരേന്ദര്‍ സെവാഗും സച്ചിന്‍ ടെണ്ടുല്‍ക്കറും തുടക്കത്തിലെ പുറത്തായി. അവിടെ നിന്ന് ഗൗതം ഗംഭീറും വിരാട് കോലിയും എംഎസ് ധോണിയുമെല്ലാം ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. ശ്രീലങ്ക ഫൈനലില്‍ ചില ക്യാച്ചുകള്‍ പാഴാക്കി.

ഇത് പിടിച്ചെടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ശ്രീലങ്ക ജയിക്കുമായിരുന്നുവെന്നാണ് തിസാര പെരേര പറയുന്നത്. 'ഞങ്ങള്‍ കുറച്ച് ക്യാച്ചുകള്‍ പാഴാക്കി. ക്യാച്ചുകള്‍ മത്സരങ്ങള്‍ ജയിപ്പിക്കുമെന്നത് എപ്പോഴും പറയുന്ന കാര്യമാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ആ ക്യാച്ചുകള്‍ നേടാനായില്ല. ഫൈനലില്‍ ശരിയായി സംഭവിച്ചത് അതാണ്. ഗംഭീര്‍, കോലി, ധോണി, യുവരാജ് എന്നിവരെല്ലാം ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. അതാണ് ഞങ്ങള്‍ ഫൈനല്‍ തോല്‍ക്കാന്‍ കാരണമായത്. സച്ചിന്‍, സെവാഗ് എന്നീ രണ്ട് സൂപ്പര്‍ താരങ്ങളെ തുടക്കത്തിലേ മടക്കാന്‍ ഞങ്ങള്‍ക്കായി.

thisara perera

ഇതോടെ ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ ആഗ്രഹിച്ച പോലെയായില്ല കാര്യങ്ങള്‍' തിസാര പെരേര സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ലോകകപ്പിലേത് മറക്കാനാവാത്ത അനുഭവം

ഏകദിന ലോകകപ്പ് കളിക്കുകയെന്നതും കിരീടം നേടുകയെന്നതും എല്ലാ താരങ്ങളുടേയും ആഗ്രഹമാണ്. കപ്പ് നേടാന്‍ സാധിച്ചില്ലെങ്കിലും 2011ലെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നാണ് പേരെര പറയുന്നത്. 'ലോകകപ്പ് കളിക്കുകയെന്നത് എല്ലാ ക്രിക്കറ്റ് താരങ്ങളുടേയും ആഗ്രഹമാണ്. പ്രത്യേകിച്ച് ലോകകപ്പ് ഫൈനല്‍. ഇതാണ് എന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍. പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. സ്വപ്‌ന തുല്യമായ നേട്ടമായിരുന്നു ഇത്' തിസാര പെരേര പറഞ്ഞു.

ഫൈനലില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഭേദപ്പെട്ട പ്രകടനം നടത്താന്‍ പെരേരക്ക് സാധിച്ചിരുന്നു. ബാറ്റിങ്ങിനിറങ്ങി 9 പന്തില്‍ പുറത്താവാതെ 22 റണ്‍സാണ് തിസാര പെരേര നേടിയത്. മൂന്ന് ഫോറും ഒരു സിക്‌സുമാണ് താരത്തിന് നേടാനായത്. അവസാന ഓവറുകളില്‍ താരം നടത്തിയ വെടിക്കെട്ട് ശ്രീലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഒരു വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഗൗതം ഗംഭീറിന്റെ സെഞ്ച്വറി തടുത്ത് 97 റണ്‍സില്‍ പുറത്താക്കാന്‍ പെരേരക്ക് സാധിച്ചു.

ധോണി നേടിക്കൊടുത്ത കപ്പ്

നായകനെന്ന നിലയില്‍ എംഎസ് ധോണിയുടെ മികവ് അടയാളപ്പെടുത്തിയ ലോകകപ്പ് കിരീടമായിരുന്നു ഇതെന്ന് പറയാം. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ധോണി 79 പന്ത് നേരിട്ട് 91 റണ്‍സോടെ പുറത്താവാതെ നിന്നു. എട്ട് ഫോറും രണ്ട് സിക്‌സുമാണ് ധോണി പറത്തിയത്. മിന്നും ഫോമിലുണ്ടായിരുന്ന യുവരാജ് സിങ്ങിനെ പിന്നോട്ടിറക്കി നേരത്തെ ബാറ്റ് ചെയ്യാനിറങ്ങിയ ധോണി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു. ധോണിയുടെ നായകനെന്ന നിലയിലെ മികവ് ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായിരുന്നു.

Story first published: Sunday, March 16, 2025, 9:57 [IST]
Other articles published on Mar 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+