Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയേയും അനുഷ്‌കയേയും കുറിച്ച് യുവരാജിന്റെ ട്വീറ്റ്... വൈറല്‍

ദില്ലി: ലോകകപ്പ് സെമി ഫൈനലില്‍ വിരാട് കോലി പുറത്തായതും അനുഷ്‌ക ശര്‍മ കളികാണാന്‍ വന്നതും ഇന്ത്യ തോറ്റതും ഒക്കെ ആയിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കോലിയും അനുഷ്‌കയും ഇതിന്റെ പേരില്‍ കേള്‍ക്കാത്ത തെറികളില്ല.

എന്നാല്‍ പല പ്രമുഖരും ഈ വിഷയത്തില്‍ കോലിക്കും അനുഷ്‌കക്കും പിന്തുണ നല്‍കി രംഗത്തെത്തി. ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ ട്വിറ്ററിലെത്തിയത് ക്രിക്കറ്റ് താരം യുവരാജ് സിങ് ആയിരുന്നു യുവരാജിന്റെ ആ ട്വീറ്റ് വൈറല്‍ ആവുകയും ചെയ്തു.

Yuvraj Singh

തോല്‍വിയിലും വിജയത്തിലും എല്ലാം ഇന്ത്യന്‍ ടീമിനെ പിന്തുണച്ച പ്രിയപ്പെട്ട എല്ലാ ആരാധകരോടും ആയി പറയട്ടെ. നമുക്ക് വിരാട് കോലിയുടേയും അനുഷ്‌ക ശര്‍മയുടേയും വ്യക്തി ജീവിതത്തെ ബഹുമാനിക്കാം- ഇതായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന യുവരാജിന്റെ ട്വീറ്റ്.

ഈ ട്വീറ്റിന് തൊട്ടുശേഷം വിരാടിന് മാത്രം പിന്തുണ നല്‍കിക്കൊണ്ട് വേറൊന്നും കൂടി യുവരാജ് പറഞ്ഞു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അഞ്ച് സെഞ്ച്വറികള്‍ നേടിയ താരം അല്‍പം ആദരവും ആരാധകരുടെ പിന്തുണയും അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു അത്.

എന്തായായാലും ആയിരങ്ങളാണ് യുവരാജിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തത്. യുവരാജ് മാത്രമായിരുന്നില്ല, പ്രിയങ്ക ചോപ്രയും സാനിയ മിര്‍സയും, ഋഷി കപൂറും ഒക്കെ കോലിക്കും അനുഷ്‌കക്കും പിന്തുണയുമായി ട്വിറ്ററിലെത്തി.

Story first published: Monday, March 30, 2015, 16:20 [IST]
Other articles published on Mar 30, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+