Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ബോള്‍ എന്തൊരു കറക്കം, ഇത് എട്ടാം ദിവസമോ? കളി പെട്ടെന്നു തീരുമെന്ന് ഭാജി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ചെന്നൈയില്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാലു ദിവസത്തിനപ്പുറം പോവില്ലെന്നും അതിനുള്ളില്‍ തന്നെ അവസാനിക്കുമെന്നും ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ആദ്യദിനം മുതല്‍ സ്പിന്നര്‍മാര്‍ക്കു മികച്ച ടേണാണ് പിച്ചില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതേ തുടര്‍ന്നായിരുന്നു ട്വിറ്ററിലൂടെ ഭാജി കളിയെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സില്‍ 329 റണ്‍സില്‍ അവസാനിച്ചിരുന്നു. രോഹിത് ശര്‍മയുടെ (161) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിങില്‍ വന്‍ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ് ഇംഗ്ലണ്ട്.

എട്ടാം ദിനം പോലെ

എട്ടാം ദിനം പോലെ


ടെസ്റ്റിന്റെ ആദ്യ സെഷനില്‍ തന്നെ എട്ടാം ദിനം പോലെയാണ് ബോള്‍ സ്പിന്‍ ചെയ്തത്. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മല്‍സരം മൂന്നോ, മൂന്നരയോ ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.
ഇംഗ്ലണ്ടിന്റെ മുന്‍ മുന്‍ നായകന്‍ മൈക്കല്‍ വോനിനെയും പിച്ചിന്റെ സ്വഭാവം അദ്ഭുതപ്പെടുത്തി. ബീച്ചെന്നായിരുന്നു പിച്ചിനെക്കുറിച്ച് അദ്ദേഹം വിശേഷിപ്പിച്ചത്. ഈ ബീച്ചില്‍ ടോസ് നഷ്ടമായിട്ടും ഇംഗ്ലണ്ട് വിജയിക്കുകയാണെങ്കില്‍ അതു അവിസ്മരണീയ നേട്ടമായിരിക്കുമെന്നായിരുന്നു വോന്‍ ട്വീറ്റ് ചെയ്തത്.

ഇന്ത്യക്കു അറിയാമായിരുന്നു

ഇന്ത്യക്കു അറിയാമായിരുന്നു

ആദ്യദിനം മുതല്‍ ബോള്‍ ടേണ്‍ ചെയ്യുമെന്ന് തങ്ങള്‍ക്കു അറിമായിരുന്നുവെന്നും അതിനു തയ്യാറായിത്തന്നെയാണ് കളിക്കാനിറങ്ങിയതെന്നും ഒന്നാംദിനത്തിലെ മല്‍സരം അവസാനിച്ച ശേഷം രോഹിത് ശര്‍മ പറഞ്ഞിരുന്നു.
പിച്ച് എങ്ങനെയാണ് തയ്യാറാക്കിയതെന്നു ഞങ്ങള്‍ക്കറിയുമായിരുന്നു. ബോണ്‍ ടേണ്‍ ചെയ്യുമെന്നറിയാവുന്നതിനാല്‍ തന്നെ മല്‍സരം ആരംഭിക്കുന്നതിനു മുമ്പ് ഞങ്ങള്‍ ചില മികച്ച പരിശീലന സെഷനുകള്‍ നടത്തിയിരുന്നു. പിച്ച് ഏതു രീതിയിലായിരിക്കും പെരുമാറകുയെന്ന് മനസ്സിലാക്കി അതിനു അനുസരിച്ചായിരുന്നു പരിശീലനം. ഈ പിച്ചില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഫുട്ട് മൂവ്‌മെന്റ് പ്രധാനമാണ്. മറ്റു പിച്ചുകളേക്കാള്‍ ഇവിടെ കൂടുതലായി ബാറ്റിങിനിടെ കാല്‍ ഉപയോഗിക്കേണ്ടി വരും. മാത്രമല്ല ബൗളര്‍ക്കു മേല്‍ എല്ലായ്‌പ്പോഴും ആധിപത്യം നിലനിര്‍ത്തിക്കൊണ്ട് ബാറ്റ്‌സ്മാന്‍ കളിക്കണമെന്നും രോഹിത് പറഞ്ഞിരുന്നു.

ഇംഗ്ലണ്ടിനു ബാറ്റിങ് തകര്‍ച്ച

ഇംഗ്ലണ്ടിനു ബാറ്റിങ് തകര്‍ച്ച

ഹര്‍ഭജന്റെ പ്രവചനം ശരിയാവുമെന്ന സൂചനകളാണ് ഇപ്പോഴുള്ളത്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 329 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ട് മൂന്നാം സെഷനില്‍ 56 ഓവര്‍ കഴിഞ്ഞപ്പോള്‍ എട്ടു വിക്കറ്റിന് 118 റണ്‍സെന്ന നിലയില്‍ പരുങ്ങലിലാണ്. രണ്ടു വിക്കറ്റുകള്‍ മാത്രം കൈയിലിരിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു 211 റണ്‍സ് കൂടി വേണം.
സ്പിന്നര്‍മാരായ ആര്‍ അശ്വിനും അക്ഷര്‍ പട്ടേലുമാണ് ഇംഗ്ലണ്ട് നിരയില്‍ നാശംവിതച്ചത്. അശ്വിന്‍ നാലു വിക്കറ്റുകളെടുത്തപ്പോള്‍ അക്ഷറിനു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.

Story first published: Sunday, February 14, 2021, 14:54 [IST]
Other articles published on Feb 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+