Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മുംബൈ ഏറ്റവുധികം ഭയക്കേണ്ടത് ഒരു ടീമിനെ! ആകാഷ് ചോപ്രയുടെ മുന്നറിയിപ്പ്

1

ഐപിഎല്ലിന്റെ 14ാം സീസണില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഏറ്റവുമധികം ഭയപ്പെടേണ്ട ടീം ആരാണന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പേരാണ് അദ്ദേഹം മുംബൈയുടെ മുഖ്യ എതിരാളികളായി പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ ഫൈനലില്‍ ഡിസിയെ വീഴ്ത്തിയായിരുന്നു മുംബൈ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടമണിഞ്ഞത്. ഡിസിയുടെ കന്നി ഫൈനല്‍ പ്രവേശനം കൂടിയായിരുന്നു കഴിഞ്ഞ തവണത്തേത്. ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന മുംബൈയെ ഞെട്ടിക്കാന്‍ ഡിസിക്കു കഴിയുമെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ചോപ്ര.

 ഡിസി ഒരുപാട് കരുത്തര്‍

ഡിസി ഒരുപാട് കരുത്തര്‍

ഈ ഡിസി ടീമിന് ഒരുപാട് ശക്തികളുണ്ട്. എന്റെ ഏറ്റവും ഫേവറിറ്റ് ടീമുകളിലൊന്ന് കൂടിയാണിത്. അവര്‍ പേപ്പറില്‍ വളരെ കരുത്തരാണ്. മുംബൈ ഇന്ത്യന്‍സ് ടീമിന് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ ഡിസിക്കു കഴിയും. ടീമിന്റെ ബാലന്‍സ് നോക്കുമ്പോള്‍ എല്ലാ മേഖലകളും അവര്‍ കവര്‍ ചെയ്തു കഴിഞ്ഞതായും ചോപ്ര വിലയിരുത്തി.

 ഇന്ത്യന്‍ സാന്നിധ്യം

ഇന്ത്യന്‍ സാന്നിധ്യം

മികച്ച ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്മാണ് ഡല്‍ഹിയുടെ ഏറ്റവും വലിയ ശക്തിയെന്നു ചോപ്ര ചൂണ്ടിക്കാട്ടി. ഡിസിയുടെ ഇന്ത്യന്‍ നിര ഗംഭീരമാണ്. ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവരെല്ലാം അവരുടെ ടീമിന്റെ ഭാഗമാണ്. ഇവയില്‍ ചിലര്‍ മാച്ച് വിന്നര്‍മാരുമാരും ടീമിനു വേണ്ടി സ്ഥിരതയാര്‍ന്ന സംഭാവന നല്‍കാന്‍ സാധിക്കുന്നവരുമാണെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

 ഡിസിയുടെ ബൗളിങ്

ഡിസിയുടെ ബൗളിങ്

മികച്ച ബൗളിങ് നിരയാണ് ഡിസിയുടെ മറ്റൊരു പ്ലസ് പോയിന്റായി ചോപ്ര വിലയിരുത്തുന്നത്. ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം കഴിഞ്ഞാല്‍ ഡിസിയുടെ രണ്ടാത്തെ ശക്തി ബൗളിങിലാണ്. കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ എന്നിവര്‍ അവരുടെ ടീമിന്റെ ഭാഗമാണ്. ഇപ്പോള്‍ ക്രിസ് വോക്‌സും അവര്‍ക്കുണ്ട്. ഇവരെക്കൂടാതെ ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, അവേശ് ഖാന്‍ എന്നിവരും ഡിസിയുടെ ബൗളിങ് നിരയിലുണ്ടെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

സ്പിന്‍ വിഭാഗവും ശക്തം

സ്പിന്‍ വിഭാഗവും ശക്തം

പേസ് ബൗളിങില്‍ മാത്രമല്ല സ്പിന്‍ ബൗളിങിലും ഡിസി മിടുക്കരാണ്. ആര്‍ അശ്വിന്‍, അമിത് മിശ്ര, അക്ഷര്‍ പട്ടേല്‍ തുടങ്ങിയ മികച്ച സ്പിന്നര്‍മാര്‍ അവരുടെ ടീമിലുണ്ട്. ഇതു തീര്‍ച്ചയായും ഐതിഹാസിക ബൗളിങ് ലൈനപ്പ് തന്നെയാണ്.
മാര്‍ക്കസ് സ്റ്റോയ്‌നിസും നന്നായി പെര്‍ഫോം ചെയ്യുന്ന താരമാണ്. ബാറ്റിങിലും ബൗളിങിലും അദ്ദേഹത്തില്‍ നിന്നും ടീമിന് സംഭാവ പ്രതീക്ഷിക്കാം. മാച്ച് വിന്നര്‍മാരുടെ വലിയനിര തന്നെ ഡിസിയിലുണ്ട്. ഇവയെല്ലാം ഡിസിക്കു സന്തോഷിക്കാന്‍ വക നല്‍കുന്നതാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, April 6, 2021, 13:48 [IST]
Other articles published on Apr 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+