Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരമ്പര നേട്ടം എന്തിന്? ഈ ടീമാണ് ബെസ്റ്റ്, 20 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച സംഘമെന്നു ശാസ്ത്രി

പരമ്പര നേട്ടം എന്തിനെന്നു രവി ശാസ്ത്രി ? | Oneindia Malayalam

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായെങ്കിലും ഇന്ത്യന്‍ ടീമിനെ വാനോളം പുകഴ്ത്തുകയാണ് കോച്ച് രവി ശാസ്ത്രി. കഴിഞ്ഞ 15-20 വര്‍ഷത്തിനിടയില്‍ വിദേശത്ത് ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടുള്ള മറ്റൊരു ഇന്ത്യന്‍ ടീം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കഴിവിന്റെ പരമാവധി നല്‍കാനാണ് ഇന്ത്യ ശ്രമിച്ചത്. എന്നാല്‍ ഇംഗ്ലണ്ട് ഒരടി മുന്നിലായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രകടനം നോക്കൂ. വിദേശത്ത് മൂന്നു ടെസ്റ്റ് പരമ്പരകളില്‍ കളിച്ച ഇന്ത്യക്കു ഒമ്പതു ടെസ്റ്റുകളില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ശാസ്ത്രി വിശദമാക്കി.

1

കഴിഞ്ഞ 15-20 വര്‍ഷത്തിനിടയില്‍ വിദേശത്ത് ഇന്ത്യയുടെ പ്രകടനം പരിഗണിക്കുമ്പോള്‍ ഇപ്പോഴത്തെ ടീമിന്റേതാണ് ഏറ്റവും മികച്ചത്. മുമ്പുള്ള പര്യടനങ്ങളില്‍ നിരവധി ഇതിഹാസ താരങ്ങള്‍ ടീമിലുണ്ടായുരുന്നുവെന്ന് കൂടി ഓര്‍ക്കണം. ഇപ്പോഴത്തെ ടീം നല്‍കുന്ന പ്രതീക്ഷകള്‍ വളരെ വലുതാണ്. മാനസികമായി കുറച്ചു കൂടി കരുത്താര്‍ജിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യ ഭാവിയില്‍ ചരിത്രവിജയങ്ങള്‍ കൊയ്യുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ശാസ്ത്രി പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-3ന് പിന്നിലാണ്. എന്നാല്‍ ഇത് 3-1ന് ഇന്ത്യയുടെ വരുതിയിലാവാന്‍ സാധ്യതയുണ്ടായിരുന്നു. പക്ഷെ ലഭിച്ച മുന്‍തൂക്കം മുതലാക്കാന്‍ ഇന്ത്യക്കായില്ല. അവസാന ടെസ്റ്റിലേറ്റ തോല്‍വി ടീമിനെ തളര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ടീമിന് ഭാവിയില്‍ വലിയ വിജയങ്ങള്‍ തന്നെ വിദേശത്ത് നേടാന്‍ സാധിക്കുമെന്നും കോച്ച് ചൂണ്ടിക്കാട്ടി.

Story first published: Thursday, September 6, 2018, 11:04 [IST]
Other articles published on Sep 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+