Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സ്പിന്‍ എന്തെന്നു അവര്‍ക്കു ഇപ്പോഴുമറിയില്ല!, കൈകാര്യം ചെയ്യാനുമറിയില്ലെന്ന് സ്വാന്‍

ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കു ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇംഗ്ലണ്ട് ടീമിനെതിരേ വിമര്‍ശനവുമായി മുന്‍ ഇംഗ്ലീഷ് സ്റ്റാര്‍ സ്പിന്നര്‍ ഗ്രേയം സ്വാന്‍. ഇത്രയും കാലം കഴിഞ്ഞിട്ടും സ്പിന്‍ എന്താണെന്നു വ്യക്തമായി മനസ്സിലാക്കാനും അതിനെ ശരിയായി കൈകാര്യം ചെയ്യാനും ഇംഗ്ലണ്ടിനായിട്ടില്ലെന്നു അദ്ദേഹം തുറന്നടിച്ചു. സ്പിന്നര്‍മാര്‍ ബൗള്‍ ചെയ്യുമ്പോള്‍ നിലവിലെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഫീല്‍ഡിങ് ക്രമീകരണവും സ്വാന്‍ ചോദ്യം ചെയ്തു.

ഈ മാസം അഞ്ചിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. ആദ്യ രണ്ടു ടെസ്റ്റുകള്‍ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലും ശേഷിച്ച രണ്ടെണ്ണം അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലുമാണ്.

ഇംഗ്ലണ്ടിന് ഇപ്പോഴുമറിയില്ല

ഇംഗ്ലണ്ടിന് ഇപ്പോഴുമറിയില്ല

ശ്രീലങ്കയ്‌ക്കെതിരേ അവസാനമായി നടന്ന ടെസ്റ്റ് പരമ്പരയില്‍ സ്പിന്നര്‍മാര്‍ക്കു വേണ്ടി റൂട്ട് തയ്യാറാക്കിയ ഫീല്‍ഡിങ് ക്രമീകരണം ശരിയായില്ലെന്നു സ്വാന്‍ അഭിപ്രായപ്പെട്ടു.
ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ഇപ്പോഴും സ്പിന്നിനെ ശരിക്കും മനസ്സിലാക്കിയിട്ടില്ല, ക്യാപ്റ്റന് അതു ശരിയായായി കൈകാര്യം ചെയ്യാനുമായിട്ടില്ല. ഇത് ജോ റൂട്ടിനെ പരിഹസിക്കാന്‍ വേണ്ടി പറയുന്നതല്ലെന്നും സ്വാന്‍ ഡെയ്‌ലി മെയ്‌ലിനോടു പറഞ്ഞു.

ലോയ്ഡും ചൂണ്ടിക്കാട്ടി

ലോയ്ഡും ചൂണ്ടിക്കാട്ടി

ഇംഗ്ലണ്ട്- ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്കിടെ സ്‌കൈ സ്‌പോര്‍ട്‌സിനു വേണ്ടി കമന്ററി പറയവെ ഡേവിഡ് ലോയ്ഡും സ്പിന്നര്‍മാര്‍ക്കു വേണ്ടി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ റൂട്ട് തയ്യാറാക്കിയ ഫീല്‍ഡിങ് ക്രമീകരണത്തെ വിമര്‍ശിച്ചിരുന്നതായി സ്വാന്‍ ചൂണ്ടിക്കാട്ടി.
സ്പിന്നര്‍മാര്‍ക്കു വേണ്ടി എന്തിനാണ് ഡീപ്പ് കവറില്‍ ഫീല്‍ഡറെ നിര്‍ത്തിയതെന്നു തനിക്കു മനസ്സിലാവുന്നില്ല. മോശം ബോളിനു വേണ്ടിയുള്ള ഫീല്‍ഡിങ് ക്രമീകരണമാണത്. എതിര്‍ ബാറ്റ്‌സ്മാനെ എന്തിനെങ്കിലും പ്രേരിപ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ ലോങ് ഓണിലോ, ലോങ് ഓഫിലോ, ഡീപ്പ് മിഡ് വിക്കറ്റിലോ ഫീല്‍ഡറെ നിര്‍ത്തണം. ഒരിക്കലും ഡീപ്പ് കവറില്‍ ഫീല്‍ഡര്‍ ആവശ്യമില്ലെന്നും ലോയ്ഡ് ചൂണ്ടിക്കാട്ടിയിരുന്നതായി സ്വാന്‍ വിശദമാക്കി.

സ്പിന്നര്‍മാര്‍ ചിന്താഗതി മാറ്റണം

സ്പിന്നര്‍മാര്‍ ചിന്താഗതി മാറ്റണം

ഇംഗ്ലണ്ടിന്റെ നിലവിലെ സ്പിന്നര്‍മാര്‍ കഴിവുള്ളവരാണെങ്കിലും കുറച്ചുകൂടി ആത്മവിശ്വാസത്തോടെ, അഭിമാനത്തോടെ കളിക്കാന്‍ ശ്രമിക്കമെന്നു സ്വാന്‍ ഉപദേശിക്കുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ കുറച്ചു താരങ്ങള്‍ മാത്രമേ അങ്ങനെ ചിന്തിക്കുന്നുള്ളൂ. കാരണം എതിരാളികള്‍ക്കു വളരെയധികം ബഹുമാനം നല്‍കുന്ന ഇവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തങ്ങള്‍ കളിക്കുന്നതിന്റെ ആശ്ചര്യം മനസ്സില്‍ കൊണ്ടു നടക്കുന്നവരുമാണ്.
ഇംഗ്ലീഷ് സ്പിന്നര്‍മാരായ ജാക്ക് ലീച്ച്, ഡോം ബെസ്സ് എന്നിവരുമായി നേരിട്ടു സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ ഈ അമ്പരപ്പും അമിത വിനയവുമെല്ലാം ഒഴിവാക്കി ആത്മവിശ്വാസത്തോടെ, ആരെയും കൂസാതെ കളിക്കണമെന്നും നിങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ യോഗ്യതയുള്ളവരാണെന്നു ബോധ്യപ്പെടുത്തുമെന്നും സ്വാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, February 1, 2021, 16:47 [IST]
Other articles published on Feb 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+