For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത് എക്കാലത്തെയും വലിയ ഇന്ത്യന്‍ ആക്രമണമെന്ന് പോണ്ടിങ്

ഇന്ത്യന്‍ ടീമിനെ പ്രശംസകൊണ്ടുമൂടി പോണ്ടിങ് | Oneindia Malayalam

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനെ പ്രശംസകൊണ്ടുമൂടി മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. വിരാട് കോലിയുടെ നേതൃത്വത്തില്‍ കളിക്കുന്ന പേസ് നിര ഓസ്‌ട്രേലിയയില്‍ ഇന്നേവരെ എത്തിയതില്‍വെച്ച് ഏറ്റവും വിനാശകാരികളാണെന്ന് പോണ്ടിങ് പറഞ്ഞു. മെല്‍ബണില്‍ ഇന്ത്യയോട് 137 റണ്‍സിന് തോറ്റശേഷമാണ് പോണ്ടിങ്ങിന്റെ പ്രതികരണം.
സിഡ്‌നി: ഇന്ത്യയെ വീഴ്ത്താന്‍ ഇവര്‍ മതിയാവില്ല... രഹസ്യായുധമാവാന്‍ ഈ താരം, ടീമിലേക്ക് ഒരാള്‍കൂടി
വിജയത്തിന്റെ എല്ലാ ക്രഡിറ്റും കോലിക്ക് നല്‍കുകയാണെന്ന് പോണ്ടിങ് പറഞ്ഞു. ഇന്ത്യന്‍ പേസ് നിര ഏറെ മികച്ചവരാണ്. അവര്‍ വ്യത്യസ്തതകൊണ്ടും തന്നെ അമ്പരപ്പിക്കുന്നു. ഇത്തരമൊരു ആക്രമണനിര സ്വന്തമായുള്ള ടീമിന് ആരെ വേണമെങ്കിലും തോല്‍പ്പിക്കാന്‍ കഴിയുമെന്നും പോണ്ടിങ് പറഞ്ഞു. നേരത്തെ മെല്‍ബണില്‍ ആദ്യ രണ്ട് ദിവസം ഒച്ചിഴയുന്ന ബാറ്റിങ് കാഴ്ചവെച്ച ഇന്ത്യയെ പോണ്ടിങ് വിമര്‍ശിച്ചിരുന്നു.

rickyponting

എന്നാല്‍, ഇന്ത്യയുടെ നിലപാട് തന്നെയായിരുന്നു ശരിയെന്ന് പോണ്ടിങ് പറഞ്ഞു. മെല്‍ബണിലെ സാഹചര്യം ഓസ്‌ട്രേലിയയേക്കാള്‍ ഇന്ത്യ മനസിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ആദ്യ രണ്ടുദിവസം ക്രീസില്‍ നില്‍ക്കാന്‍ അവര്‍ കാണിച്ച ക്ഷമ അവരെ വിജയത്തിലെത്തിക്കുകയും ചെയ്തു. ഇന്ത്യ മത്സരം ജയിച്ചതോടെ വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ലാതായെന്നും താരം വ്യക്തമാക്കി.

രണ്ടുദിവസം ബാറ്റ് ചെയ്ത ഇന്ത്യ 2.61 റണ്‍ നിരക്കില്‍ 443 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഇത് പിന്നീട് തിരിച്ചടിയാകുമെന്ന് കരുതപ്പെട്ടെങ്കിലും മൂന്നാംദിവസം മുതല്‍ പിച്ച് ബൗളര്‍മാര്‍ക്ക് അനുകൂലമാവുകയായിരുന്നു. ജസ്പ്രീത് ബുംറ നയിച്ച പേസ് ആക്രമണമാണ് ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായത്. മത്സരത്തില്‍ 9 വിക്കറ്റെടുത്ത ബുംറ മാന്‍ ഓഫ് ദി മാച്ച് ആവുകയും ചെയ്തു.

Story first published: Monday, December 31, 2018, 12:05 [IST]
Other articles published on Dec 31, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+