Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിഡ്‌നി: ഇന്ത്യയെ വീഴ്ത്താന്‍ ഇവര്‍ മതിയാവില്ല... രഹസ്യായുധമാവാന്‍ ഈ താരം, ടീമിലേക്ക് ഒരാള്‍കൂടി

അവസാന ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു | Oneindia Malayalam

സിഡ്‌നി: ഇന്ത്യക്കെതിരേ സിഡ്‌നിയില്‍ ജനുവരി മൂന്നിന് വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ മാര്‍നസ് ലാബ്യുഷാഗ്നെയെ പുതുതായി ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

സിഡ്‌നിയിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാവും മാര്‍നസിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നു ക്യാപ്റ്റന്‍ ടിം പെയ്ന്‍ വ്യക്തമാക്കി. നാലു മല്‍സങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിട്ടുനില്‍ക്കുന്നതിനാല്‍ അവസാന ടെസ്റ്റ് ഓസീസിനെ സംബന്ധിച്ചിടത്തോളം ജീവന്‍മരണ പോരാട്ടമാണ്.

സ്പിന്നിനെയും തുണച്ചേക്കും

സ്പിന്നിനെയും തുണച്ചേക്കും

സിഡ്‌നി ടെസ്റ്റിനു വേണ്ടി തയ്യാറാക്കുന്ന പിച്ച് പേസര്‍മാരെ മാത്രമല്ല സ്പിന്നര്‍മാരെയും ചെറുതായി തുണയ്ക്കുന്നതാവുമെന്നാണ് സൂചന.
ഏറ്റവു മികച്ച കളിക്കാര്‍ തന്നെയാണ് ഇപ്പോള്‍ തങ്ങളുടെ സംഘത്തിലുള്ളത്.
അവസാന ടെസ്റ്റ് തങ്ങള്‍ക്കു ജീവന്‍മരണ പോരാട്ടമാണ്. അതുകൊണ്ടു തന്നെ ഈ ടെസ്റ്റില്‍ ജയിക്കുന്നതിനായി ഏറ്റവും മികച്ച പ്ലെയിങ് ഇലവനെ തന്നെ തിരഞ്ഞെടുക്കാനായിരിക്കും തങ്ങളുടെ ശ്രമമെന്നും പെയ്ന്‍ അറിയിച്ചിരുന്നു.

അരങ്ങേറ്റം പാകിസ്താനെതിരേ

അരങ്ങേറ്റം പാകിസ്താനെതിരേ

24 കാരനായ മാര്‍നസ് ഈ വര്‍ഷം ഒക്ടോബറില്‍ പാകിസ്താനെതിരേ യുഎഇയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലൂടെയാണ് ഓസീസിനായി അരങ്ങേറിയത്. രണ്ടു ടെസ്റ്റുകളില്‍ കളിച്ച താരം ഏഴു വിക്കറ്റെടുക്കുന്നതിനൊപ്പം 43 റണ്‍സും നേടിയിരുന്നു. പിന്നീട് പീറ്റര്‍ ഹാന്‍ഡ്‌സോംബും മിച്ചെല്‍ മാര്‍ഷും ഇന്ത്യക്കെതിരായ പരമ്പരയ്ക്കുള്ള ടീമിലെത്തിയതോടെ ആദ്യ മൂന്നു ടെസ്റ്റുകളിലു മാര്‍നസ് തഴയപ്പെടുകയായിരുന്നു.

മിച്ചെല്‍ മാര്‍ഷ് തെറിക്കും

മിച്ചെല്‍ മാര്‍ഷ് തെറിക്കും

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് മാര്‍നസ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അവസാന അഞ്ച് ഇന്നിങ്‌സുകളില്‍ 52, 4, 47, 21 എന്നിങ്ങനെയായിരുന്നു ബാറ്റിങില്‍ താരം നേടിയ സ്‌കോറുകള്‍. സിഡ്‌നി ടെസ്റ്റില്‍ മാര്‍നസിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ മിച്ചെല്‍ മാര്‍ഷിനാവും സ്ഥാനം നഷ്ടമായേക്കുക.

Story first published: Monday, December 31, 2018, 10:51 [IST]
Other articles published on Dec 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+